ഗവ. യു. പി. എസ്. വരവൂർ/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

സാമൂഹ്യശാസ്ത്ത ക്ലബ്ബ്

ചുമതലയുള്ള അദ്ധ്യാപകൻ: ശ്രീ ജോബി ജോസഫ്

സാമൂഹ്യശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സാമൂഹ്യശാസ്ത്രക്വിസ് നടത്താറുണ്ട്. കാലികവിഷയങ്ങളും സാമൂഹ്യപ്രാധാന്യമുള്ള വിഷയങ്ങളുമാണ് ക്വിസിന്റെ വിഷയങ്ങൾ.

ഗണിത ക്ലബ്ബ്

ചുമതലയുള്ള അദ്ധ്യാപകൻ: ശ്രീമതി ലേഖ ജി നായർ

ഗണിതക്ലബ്ബ് കൃത്യമായ ഇടവേളകളിൽ ചേരുന്നുണ്ട്.

കാർഷിക ക്ലബ്ബ്

ചുമതലയുള്ള അദ്ധ്യാപകൻ: ശ്രീമതി ജിജിതോമസ് സി

കോളിഫ്ലവർ, വരവൂർ യു പി സ്കൂളിലെ പച്ചക്കറിത്തോട്ടത്തിൽ നിന്ന്

സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. രഘുനാഥപിള്ളയുടെ നേതൃത്വത്തിൽ കാർഷികക്ലബ്ബ് പ്രവർത്തിക്കുന്നു. ഈ വർഷം (2016-2017) ശീതകാല പച്ചക്കറികൾ കൃഷിചെയ്ത് വിളവെടുത്തു. കുട്ടികൾക്ക് പച്ചക്കറികളുടെ ലഭ്യതയനുസരിച്ച് സ്കൂൾ പച്ചക്കറിത്തോട്ടത്തിലെ പച്ചക്കറികൾതന്നെ പാകംചെയ്ത് നൽകിവരുന്നു. അങ്ങാടി പഞ്ചായത്തിലെ മികച്ച കുട്റ്റിക്കർഷകർക്കുള്ള അവാർഡ് ഈ സ്കൂളിലെ അമൃതബാബു, ജഗത്ത് കൃഷ്ണൻ എന്നിവർക്കു ലഭിച്ചു. കർഷകദിനത്തിൽ കുട്ടിക്കർഷകരെയും വരവൂർ വാർഡിലെ കർഷകരെയും തൊപ്പിപ്പാള നൽകി ആദരിച്ചു.

റോഡ് സുരക്ഷാ ക്ലബ്ബ്

റോഡ് സുരക്ഷയ്ക്കായി പ്രവർത്തിക്കുന്നു.

നന്മ ക്ലബ്ബ്

മാതൃഭൂമി നന്മ ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു.

വിദ്യാരംഗം കലാ സാഹിത്യ വേദി

  • വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തിച്ചുവരുന്നു.

ഐ സി ടി ക്ലബ്ബ്

സ്കൂൾ പാഠ്യപദ്ധതിപ്രകാരം ഒന്നാം ക്ലാസു തുടങ്ങി കംപ്യൂട്ടർ പഠനം നടക്കുന്നുണ്ട്. സ്കൂളിൽ രണ്ടു സ്മാർട്ട് ക്ലാസു റൂമുകളുണ്ട്. യു പി ക്ലാസ്സിലെ കുട്ടികളെ ഐ ടി മത്സരങ്ങൾക്കു പങ്കെടുപ്പിക്കാറുണ്ടായിരുന്നു. ഐ ടി ക്വിസ്, മലയാളം ടൈപ്പിങ്ങ്, ഡിജിറ്റൽ ചിത്രരചന എന്നിവയിൽ ഈ സ്കൂളിലെ കുട്ടികൾ പങ്കെടുത്തിട്ടുണ്ട്. ഈ സ്കൂളിൽ നിന്നും ഐ ടി മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ വാങ്ങിയ കുട്ടികൾ പിന്നീട്, ജില്ലാ സംസ്ഥാന മത്സരങ്ങളിൽ പങ്കെടുത്തു ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. 2015ൽ സംസ്ഥാന ഐ ടി മേളയിൽ ഒന്നാം സ്ഥാനത്തിനർഹനായ കുട്ടി ഈ സ്കൂളിലെ പൂർവ്വ വിദ്യാർഥിയായിരുന്നു.