ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/ദിനാചരണങ്ങൾ/ക്രിസ്മസ് 2021

ക്രിസ്മസ് 2021

ക്രിസ്മസ് 2021 ഡിസംബർ 24 നു സ്കൂളിൽ സർക്കാരിന്റെ നിർദേശപ്രകാരം ക്രിസ്തുമസ് പരിപാടികൾ നടത്തി. സ്കൂളിൽ ഒരു കുഞ്ഞു പുൽക്കൂട് നിർമിച്ചു. വിദ്യാർത്ഥികൾ തന്നെ ക്രിസ്തുമസ്സ് അപ്പൂപ്പന്റെ വേഷം കെട്ടി ക്ലാസ്സുകളിൽ മിട്ടായികൾ നൽകി. സ്കൂൾ മാനേജർ വക കേക്കും കുട്ടികൾക്ക് നൽകി. തുടർന്ന് ക്ലാസ്സുകളിൽ ക്രിസ്മസ് ഗ്രീറ്റിംഗ് കാർഡുകൾ നിർമിച്ചു. അതിൽ മികച്ച കാർഡുകൾ കുട്ടികൾ അധ്യാപകരുടെ മേൽനോട്ടത്തിൽ സ്ഥലത്തെ എം എൽ എ കെ കൃഷ്ണൻകുട്ടി അവർകൾക്കും പഞ്ചായത്തു പ്രെഡിഡന്റിനും പോസ്റ്റൽ ആയി അയച്ചു. അതിന് മറുപടിയായി എം എൽ എ കെ കൃഷ്ണൻകുട്ടി അവർകൾ തിരിച്ചും ആശംസകൾ അയച്ചു.