ഗണിതലാബ്

ഗണിത പഠനം പ്രൈമറി ക്ലാസ്സുകളിൽ രസകരവും ലളിതവും, താല്പര്യമുള്ളതുമാക്കി തീർക്കാൻ ക്ലാസ്സ് ലൈബ്രറിയിലേക്ക് ആവശ്യമായ പഠനോപകരണങ്ങൾ സ്കൂളിൽ തയ്യാറാക്കി. ഒരു പഠന നേട്ടം ആർജ്ജിക്കാനായി തന്നെ വിവിഘ പഠനോപകരണങ്ങൾ തയ്യാറാക്കിയവയിൽ ഉണ്ടായിരുന്നു. കുട്ടി്കൾക്ക് സ്വയം എടുത്ത് ഉപയോഗിക്കാവുന്ന തരത്തിലുള്ള പഠന സാമഗ്രികളാണ് അധികവും. രക്ഷിതാക്കളും അധ്യാപകരും ശില്പസാലയിൽ പങ്കാളികളായി. ചില പഠനോപകരണങ്ങളുടെ ക്ലാസ്സ് റൂം സാധ്യതകൾ അധ്യാപകനായി സുധീർ കുമാർ രക്ഷിതാക്കൾക്ക് പരിചയപെടുത്തി കൊടുക്കുകയും ചെയ്തു. വിജയലക്ഷ്മി ടീച്ചർ, ചിത്ര ടീച്ചർ എന്നിവർ നേതൃത്വം നല്കി. പി ടി എ പ്രസിഡന്റ് ഇൻ ചാർജ് കെ വി മധു ശില്പശാലയുടെ ഉദ്ഘാടനമ നിർവ്വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് എം ശ്യാമള ടീച്ചർ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി അനിൽ കുമാർ സ്വാഗതവും സുധീർ‌ കുമാർ നന്ദിയും പറഞ്ഞു.

ഗണിതപൂക്കളം

ഓണാഘോഷത്തിന്റെ ഭാഗമായി ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  കുട്ടികൾ തയ്യാറാക്കിയ ഗണിത പൂക്കളങ്ങൾ