സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1924- ൽ വളരെ ചെറിയ ഒരു സൗകര്യത്തിൽ തുടങ്ങിയ സ്കൂൾ , തീരദേശ മേഖലയായ പുതിയകടപ്പുറത്തിനു പുത്തൻ ഉണർവാണ് നൽകിയത് .ആദ്യകാലത്തു തീരദേശത്തു രൂപം കൊണ്ട സ്കൂളുകളിൽ ഒന്നാണ് ഇത് . സൗകര്യ കുറവിനാൽ വീർപ്പുമുട്ടിയ സ്കൂൾ , പിന്നീട് അധികൃതരുടെയും നാട്ടുകാരുടെയും ശ്രമഫലമായി മൽസ്യബന്ധന വകുപ്പിന്റെ ഒരേക്കറോളം വരുന്ന സ്ഥലത്തു ഇന്ന് കാണുന്ന രീതിയിലുള്ള സ്കൂൾ സ്ഥാപിക്കപ്പെട്ടു. 4 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും, ഓഫീസ് മുറിയും , സൗകര്യപ്രദമായ കമ്പ്യൂട്ടർ ലാബും സ്ഥിതി ചെയ്യുന്നു. മികച്ച രീതിയിലുള്ള പാചകപ്പുര , കളിസ്ഥലവും ഈ വിദ്യാഭ്യാസ സ്ഥാപനത്തിന് ഒരു മുതൽക്കൂട്ടാണ്.