ലോക്ക്ഡൗൺ കാലം
മനസ്സിൽ പോലും വിചാരിക്കാത്ത സംഭവങ്ങളാണ് ഇപ്പോൾ നമ്മുടെ ചുറ്റും നടന്നുകൊണ്ടിരിക്കുന്നത്. കൊറോണ എന്ന മഹാമാരി നമ്മുടെ ചുറ്റും പാറിനടക്കുകയാണ്. എവിടെയും ജനങ്ങളെക്കൊണ്ട് നിറഞ്ഞ സമൂഹം ഇപ്പോഴിതാ ശൂന്യമായി കിടക്കുന്നു ആയിരക്കണക്കിന് ജനങ്ങളുടെ ജീവൻ പിടിച്ചെടുത്ത ഈ കൊറോണക്ക് എതിരെ നമുക്ക് ഇപ്പോൾ ചെയ്യാൻ കഴിയുന്നത് എന്തെന്നാൽ വീട്ടിൽ ഇരിക്കുക എന്നത് മാത്രമാണ്. അതിനുവേണ്ടി ഇപ്പോഴിത് രാജ്യമൊട്ടാകെ ലോക്ക്ഡൗണിലാണ്.
"Break the chain"
ഈ വാക്കു പോലെ തന്നെ ആയിരിക്കണം നമ്മുടെ പ്രവർത്തികൾ. 21ദിവസം വീട്ടിനകത്ത് ഇരിക്കുക എന്നത് അത്രയ്ക്കും എ എളുപ്പപെട്ട കാര്യമല്ല. എങ്കിലും നമ്മുടെ സ്വന്തം ജീവൻ സുരക്ഷിതം ആകുമ്പോൾ അവിടെ ആയിരക്കണക്കിനാളുകളെ ജീവിതമാണ് സുരക്ഷിതം ആക്കുന്നത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഈ വൈറസിനെ തടയാൻ ഏകമാർഗമേ ഉള്ളൂ...
"Stay at home"
അതിനോടൊപ്പം ഒരു കാര്യം കൂടി ഓർക്കുക നമ്മുടെ ജീവൻ സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തുക അതിലൂടെ നമുക്കു ചുറ്റിലുമുള്ളവരുടെ ജീവനും സുരക്ഷിതമാക്കുന്നു ആരോഗ്യ വകുപ്പുകളും പോലീസ് ഉദ്യോഗസ്ഥരും മറ്റു പ്രവർത്തകരും ഈ വൈറസിനെ തടയാൻ വേണ്ടി ഉറക്കമൊഴിക്കുമ്പോൾ നമ്മൾ അവരുടെ വാക്ക് അനുസരിക്കാതെ ഇരിക്കരുത്. അവർ നമുക്ക് വേണ്ടിയാണ് രാവും പകലും ഇല്ലാതെ അധ്വാനിക്കുന്നത് എന്ന് മനസ്സിലാക്കുക.
കൊറോണ അഥവാ കോവിഡ്-19 ഈ വൈറസ് ഒരിക്കലും നമ്മളെ തേടി വരില്ല നമ്മൾ അതിനെ തേടി ചെല്ലാതിരിക്കുക...
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - ലേഖനം
|