എ.എം.എൽ.പി.എസ് മുള്ള്യാകുർശ്ശി/ചരിത്രം

പെരിന്തൽമണ്ണ താലൂക്കിൽ കീഴാറ്റൂർ പഞ്ചായത്തിലെ മുള്ള്യാകുർശ്ശി എന്ന ഹരിത മനോഹര ഗ്രാമത്തിൽ തലയുയർത്തിനിൽക്കുന്ന വളരെ പഴക്കം ചെന്ന വിദ്യാലയമാണ് മുള്ള്യാകുർശ്ശി എ.എം എൽ.പി സ്കൂൾ .അസാധാരണമായ ഇച്ഛാശക്തിയും ദീർഘവീക്ഷണവും ഉണ്ടായിരുന്ന കൊടക്കാട് മൊയ്തുപ്പ മൊല്ല 1924 തുടങ്ങി വെച്ച അക്ഷരദീപം 1947 കൂരിയാട്ടു വട്ടാംപ്പറമ്പിൽ മുഹമ്മദ് സാഹിബും തുടർന്ന് 1950 ൽ കൂരിയാട്ട് വെട്ടാംപറമ്പിൽ ശ്രീ മരക്കാർ കുട്ടി ഹാജി ഏറ്റുവാങ്ങി. തുടർന്ന് മരക്കാർ കുട്ടി ഹാജിയുടെ ഭാര്യ ആമിന ഉമ്മ സ്കൂൾ മാനേജർ ആയി . അമിന ഉമ്മയുടെ മരണശേഷം വീണ്ടും മരക്കാർ കുട്ടി ഹാജി മാനേജരായി ചുമതലയേറ്റു. അദ്ദേഹത്തിൻറെ മരണശേഷം 2009 ൽ മകൻ കെ.വി അബ്ദുൽ ഹമീദ് കറസ്പോണ്ടന്റ് മാനേജരാവുകയും 2014 ൽ കെ.വി അബ്ദുൽ അസീസ് സ്കൂളിൻറെ പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കുകയും മാനേജറായി തുടരുകയും ചെയ്യുന്നു. സബ്‌ജില്ലയിലെ കലാകായിക ശാസ്ത്രമേളയിൽ നിരവധി സമ്മാനങ്ങൾ ഈ സ്കൂളിന് ലഭിച്ചിട്ടുണ്ട്. കബ്ബ്-ബുൾ ബുൾ കുട്ടികൾക്ക് ജില്ലയിലും സംസ്ഥാനത്തും നിരവധി അംഗീകാരങ്ങൾ കിട്ടിയിട്ടുണ്ട്. പി ടി എ, എം ടി എ എന്നിവയുടെ സഹകരണം സ്കൂളിന്റെ പുരോഗതിക്ക് മുതൽക്കൂട്ടാണ്.