എ. എം. വി. എൽ. പി. എസ്. വെങ്ങൂർ/അക്ഷരവൃക്ഷം/മഴ

Schoolwiki സംരംഭത്തിൽ നിന്ന്
മഴ


പ്രകൃതിതൻ കുസൃതിയിൽ എനിക്കേറെ പ്രിയം
 മഴയെയായിരുന്നു
 മഴത്തുള്ളികളെൻ കൈകളിൽ വീഴുമ്പോൾ
 മനമേറെ തണുത്തിരുന്നു
 മഴ മീട്ടും ശ്രുതിയിൽ ഞാനെന്നെ മറന്നിരുന്നു
നിൻ മഴത്തുള്ളികൾ ചെറു പുൽ തമ്പുകളിൽ
വൈഡ്യൂര്യ മണിമുത്ത് നൽകിടുന്നു
എന്നിരുന്നാലും നീവിതക്കും നാശനഷ്ടങ്ങളിൽ
എന്റെ കരങ്ങളും പതിഞ്ഞിരുന്നു
എങ്കിലും ഞാൻ നിൻ വരവിനായ്
ഏറെ കൊതിച്ചിരുന്നു
ഇന്നും കാതോർത്തിരുന്നീടുന്നു

ADHARV A
1 എ.എം.വി.എൽ.പി.സ്കൂൾ വേങ്ങൂർ
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത