സെന്റ് .മേരീസ്.എച്ച് .എസ്.എസ്.എടൂർ/അക്ഷരവൃക്ഷം/മാലിന്യമുക്തകേരളം
മാലിന്യമുക്തകേരളം
അഴുകുന്നതും അഴുകാത്തതുമായ വസ്തുക്കൾ ഉപയോഗിച്ച ശേഷം വലിച്ചെറിയുകയോ കൂട്ടിയിടുകയോ ചെയ്ത് പരിസരത്തും പാരിസ്ഥിതികസന്തുലിതാവസ്ഥയ്കും പ്രത്യക്ഷമായും പരോക്ഷമായും ദോഷംചെയ്യന്ന വസ്തുക്കളേയാണ് മാലിന്യങ്ങളെന്ന് പറയുന്നത്. ഇന്ന് നമ്മുടെ കേരളത്തിന്റെ അവസ്ഥ വളരെ പരിതാപകരമാണ്. ദ്രുതഗതിയിലാണ് കേരളത്തിന്റെ നഗരവത്കരണം നടന്നുകൊണ്ടിരിക്കുന്നത് എന്നത് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഈ നൂതനസംസ്കാരം കേരളത്തിന് സമ്മാനിച്ചത് മാലിന്യങ്ങളാണ്. എങ്ങനെ പുനരുപയോഗിക്കണമെന്നും എങ്ങനെ നശിപ്പിച്ചുകളയമമെന്നും അറിയാതെ ഇവയെല്ലാം കൂമ്പാരമായി വീഴുകയാണ് ദൈവത്തിന്റെ സ്വന്തം നാടെന്നുപറഞ്ഞ് തുറുമ്പിച്ച ആ തലക്കെട്ടിനുമുകളിൽ. പ്രകൃതിഭംഗി ഓാളം വെട്ടുന്ന നമ്മുടെ നാട് സഞ്ചാരികളുടെ പറുദീസ എന്നാണറിയപ്പെടുന്നത്. ദൈവത്തിന്റെ സ്വന്തം നാട് എന്ന് പറയുമ്പോൾ സ്വർഗ്ഗതുല്യമായ സംശുദ്ധമായനാട് എന്നൊക്കെയായിരിക്കും വിദേശികളുടെ മനസ്സിൽ അലയടിക്കുന്നത്. എന്നാൽ നല്ല തെളിനീരുള്ള പുഴകളും പച്ചപ്പട്ടുവിരിച്ച ഭൂപ്രദേശവും മനസ്സിൽ സങ്കല്പിച്ചെത്തുന്ന യാത്രികരെ സ്വീകരിക്കാന്നത് ചപ്പുചവറുകൾ കൂട്ടിയിട്ടിരിക്കുന്ന നിരത്തുകളും മലിനജലം കെട്ടിക്കിടന്ന് ദുർഗ്ഗന്ധം വമിക്കുന്ന ഓടകളുമായിരിക്കും. ഇതെല്ലാം കണ്ട് ഇത് ദൈവത്തിന്റെ നാടല്ലെന്നും ചെകുത്താന്റെ നാടാണെന്നും ഒരുമലയാളിയെ നോക്കിപറഞ്ഞാൽ നിശ്ശബ്ദനായിനോക്കിനില്കാനേ സാധിക്കൂ. ഇങ്ങനെ നമ്മുടെ നാടിനെ മലിനമാക്കുന്നവർ അറിയുന്നില്ല മലിനീകരമവിപത്ത് കേവലം തൊടികളിൽ മാത്രമല്ല ഒതുങ്ങിക്കിടക്കുന്നതെന്നും അത് വ്യാപിച്ച് മണ്ണ്, വായു, ജലം എന്നിവവഴി പകർച്ചവ്യാധിയിലേക്കും മറ്റ് ഗുരുതരപാരിസ്ഥിതികപ്രശ്നങ്ങളിലേക്കും വഴിതെളിയിക്കുമെന്ന്. ഇങ്ങനെയാണെങ്കിൽ പകർച്ചവ്യാധികളുടെ കേളീരംഗമാകും കേരളം. വ്യക്തിശുചിത്വത്തിന്റെ കാര്യത്തിൽ മലയാളി എന്നും മുൻപന്തിയിലാണെങ്കിലും പരിസരശുചിത്വത്തിന്റെകാര്യത്തിൽ ഇതിൽ നിന്നും വളരെ പിറകിലാണെന്നകാര്യം എടുത്തുപറയാതെ വയ്യ. മാലിന്യമുക്തകേരളം എന്നത് വെറും സങ്കല്പമാകാതിരിക്കാൻ പ്രബുദ്ധരായ മലയാളിസമൂഹവും സർക്കാരും ഉണർന്നേ പറ്റൂ. രാജ്യം നമുക്ക് വേണ്ടി എന്ത് ചെയ്തൂ എന്നല്ല, നമ്മൾ രാജ്യത്തിന് വേണ്ടി എന്ത് ചെയ്തു എന്നതാണ് പ്രധാനം. മാലിന്യമുക്തകേരളമെന്ന് നാഴികക്ക് നാല്പതുവട്ടം പ്രസംഗിക്കുന്ന നേതാക്കന്മാരും ജനങ്ങളും അതിന്റെ ശാശ്വതപരിഹാരത്തിന് ശ്രമിക്കണം. അശ്രദ്ധയുടേയും അനാസ്ഥയുടേയും എരിതീയ്യിൽ നിത്യവും ഒട്ടേറെ ജീവിതങ്ങൾ ഹോമിക്കപ്പെടുന്നു. പരിഷ്കാരത്തിനും പുരോഗതിക്കും പടിഞ്ഞാറോട്ട് മുഖം തിരിക്കുന്ന നമുക്ക് കേരളത്തിന്റെ ലാവണ്യത്തനിമ കണ്ടെത്താൻ കഴിയാത്തത് ആധുനികമഹാവിപത്തുക്കളിൽ പരമപ്രധാനമായ ഒന്നുതന്നെയാണ്. ഇത്രസുന്ദരമായ ഭൂമിയേയും അതീലെ ജീവജാലങ്ങളേയും അപകടത്തിലാക്കുന്ന മലിനീകരമപ്രക്രിയയിൽ നിന്ന് നമുക്ക് പിൻതിരിയാം, പരിസ്ഥിതിയെ സംരക്ഷിക്കാം.
സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം