ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/അതിജീവനം
അതിജീവനം
ലോകം കണ്ടത്തിൽ വെച്ച് ഏറ്റവും വലിയ ദുരന്തമാണ് ഇന്ന് നമ്മൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. കോവിഡ്-19 നെ ആദ്യഘട്ടങ്ങളിൽ ഒരു മഹാദുരന്തമായി കണക്കാക്കിയിരുന്നില്ലയെങ്കിലും രോഗികളുടെയും മരണത്തിന്റെയും എണ്ണം കൂടിയതോടെ ലോകം ഭീതിയിലായി. മനുഷ്യനുണ്ടാകിയ അതിർത്തികളെല്ലാം തകരത്തെറിഞ്ഞ്കൊണ്ടാണ് രണ്ട് വർഷം മുൻപ് പ്രളയം എത്തിയത്. അന്ന് നമ്മുക്ക് പല സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും നിന്നും സഹായം എത്തിയിരുന്നു. എന്നാൽ ഇന്ന് ലോകം മുഴുവനും തമ്മിൽ സഹായിക്കാൻ കഴിയാതെ സ്വയം തടവറ തീർത്തിരിക്കുകയാണ്. രാജ്യങ്ങൾക്കിയിൽ രാവും പകലും മുടങ്ങാതെ പറന്നുകൊണ്ടിരുന്ന വിമാനങ്ങൾ പറക്കുന്നില്ല. ട്രയിനുകളും മറ്റു വാഹനങ്ങളും സഞ്ചരിക്കുന്നില്ല. ഒരു കരയിലും അടുപ്പിക്കാനാകാതെ കപ്പലുകൾ കുടുങ്ങിയിരിക്കുകയാണ്. കോവിഡ്-19 എന്ന ചികിത്സയില്ലാത്ത രോഗത്തെ പേടിച്ചാണ് കടലും കപ്പലും ഒരുമിച്ച് വാതിലടക്കുന്നത്. ഇത്തിരി ഇല്ലാത്ത ഈ വൈറസിന് മുന്നിൽ ലോകം നിശ്ചലം. ഈ രോഗത്തിന് മരുന്നോ മറ്റ് പ്രതിരോധ വാക്സിനോ കണ്ടെത്തിയില്ലെന്നുള്ളതാണ് ലോകമൊട്ടാകെ ഭീഷണിയായി മാറിയിരിക്കുന്നത്. ഇതിനെ അതിജീവിക്കാൻ, വൈറസ് നമ്മുടെ ശരീരത്തിൽ പ്രവേശിക്കാൻ അനുവധിക്കാതിരിക്കുന്നതാണ് ഏറ്റവും നല്ല മാർഗം. അതിനായി ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തുവാലയോ, ടിഷ്യു പേപ്പറോ കൊണ്ട് മുങ്ങാം മറയ്ക്കുക. ഇവ ലഭ്യമല്ലെങ്കിൽ കൈമുട്ട് വളച്ച് മുങ്ങാം മറയ്ക്കുക, വ്യക്തികളുമായി സുരക്ഷിത അകലം പാലിക്കുക, രോഗം സംശയിച്ചാൽ സ്വയം ഒറ്റപ്പെട്ടു കഴിയുക, കൈ അനാവശ്യമായി മുഖത്തും, കണ്ണിലും, വായിലുമൊക്കെ സ്പർശിക്കുന്നത് ഒഴിവാക്കണം. ഇടയ്ക്കിടെ സോപ്പിട്ട് കൈ കഴുകുന്നത് വൈറസിനെ തുരത്താൻ സഹായിക്കും. ആൽക്കഹോൾ അടിസ്ഥാനമായുള്ള സാനിറ്റൈസർ ഉപയോഗിച്ചും കൈ ശുചീയാക്കാം. മസ്ക് ധരിക്കുന്നത് വൈറസ് ബാധയെ തുരത്താൻ സഹായിക്കും. എന്നതിനാൽ രോഗികളും അവരെ പരിചരിക്കുന്നവരും മസ്ക് ധരിക്കുന്നത് നല്ലതാണ്. ‘എൻ 95’ എന്നയിനം മാസ്ക്കാണ് ഏറ്റവും സുരക്ഷിതം. ചൈനയിലെ വുഹാനിൽ തുടങ്ങിയ ഈ കോവിഡ് 19 വൻകിട രാജ്യങ്ങളായ ഇറ്റലി,അമേരിക്ക,യു.എ.ഇ,ബ്രിട്ടൻ,ഫ്രാൻസ്,ജർമനി,സ്പെയ് ൻ തുടങ്ങിയ രാജ്യങ്ങളെ ബാധിച്ചു. സാമൂഹിക അകലം പാലിക്കുക എന്നതാണ് രോഗത്തെ പ്രതിരോധിക്കാന്നുള്ള മാർഗം എന്നതുകൊണ്ട് ഒട്ടുമിക്ക രാജ്യങ്ങളും അടച്ചിടൽ പ്രഖ്യാപിച്ചു. പൊതുഗതാഗതങ്ങൾ നിർത്തിവെച്ചുകൊണ്ട് രാജ്യാതിർത്തികൾ അടച്ച്, ഓഫീസ് ജോലികൾ ഉദ്യോഗസ്ഥർ വീട്ടിലിരുന്നുകൊണ്ട് ചെയ്യുന്ന വിധത്തിൽ സവുകാര്യങ്ങൾ ഒരുക്കിയും മറ്റും ജനങ്ങൾ പൊതു നിരക്കിൽ എത്താതിരിക്കാൻ അതതു സർക്കാരുകൾ കർശനമായ നടപടികൾ എടുത്തു. ഈ രോഗം 2020 ജനുവരി അവസാനവാരത്തോടെ ഇൻഡിയയിലും പിന്നെ നമ്മുടെ കൊച്ചു കേരളത്തിലും പടർന്നു പിടിച്ചു. തൃശ്ശൂർ,ആലപ്പുഴ,കണ്ണൂർ സ്വദേശികൾക്കാണു കേരളത്തിൽ ആദ്യമായി കൊറോണ സ്ഥിരീകരിച്ചത്. ഇവരെ ഐസൊലെഷനിലാക്കുകയും വിദേശത്തുനിന്നുവന്നവരായ ഇവരുമായി സമ്പർക്കമുള്ളവരെ നിരീഷണത്തിലാക്കുകയും ചെയ്തു. രോഗിഗാളുടെ സമ്പർക്കപാത കണ്ടെത്തിയാണ്
സമ്പർക്കത്തിൽ ഉണ്ടായിരുന്നവരെ കണ്ടെത്തിയിരുന്നത്.
പിന്നിട് പത്തനംതിട്ട ജില്ലയിൽ ഇറ്റലിയിൽ നിന്നെത്തിയ
ദമ്പതിമാകും മകനും അവരുമായി സമ്പർക്കം
പുലർത്തിയ രണ്ടുപേർക്കും രോഗം സ്ഥിതീകരിച്ചു.
രോഗം വ്യാപകമായതോടെ മർച്ച് 10 ന് സംസ്ഥാനത്ത്
അതീവ ജാഗ്രത പ്രഖ്യാപിച്ചു. രോഗിഗളുടെ എണ്ണം
ക്രമാധിതമായി കൂടുന്നത് തടയുന്നതിനായി മറച്ച് 24 ന്
കേരളവും മറച്ച് 25 ന് ഇൻഡിയയുമൊട്ടാകെ
ലോക്ഡൌൺ പ്രഖ്യാപിച്ചു. ഇൻഡിയയുടെ
ലോക്ഡൌൺ 21 ദിവസത്തെക്കാണ് പ്രഖ്യാപിച്ചത്.
എന്നാൽ സാമൂഹിക വ്യാപനത്തിലേക്ക് രാജ്യം
പോകാതിരിക്കാന് വീണ്ടും 21 ദിവസത്തേക്ക്
ലോക്ഡൌൺ പ്രഖ്യാപിച്ചു. കേരളത്തിൽ ഓരോ
ദിവസവും കൂടിക്കൊണ്ടിരുന്ന രോഗനിരക്ക് ഏപ്രിൽ
രണ്ടാം വാരത്തോടെ കുറഞ്ഞുകൊണ്ടിരിക്കുകയാണ്.
ഇതിനുവേണ്ടി അഹോരാത്രം പ്രായത്നിക്കുന്ന
സർക്കാരിനും ജീവനക്കാർക്കും എത്ര നന്ദി പറഞ്ഞാലും
മതിയാവില്ല. ജീവനക്കാരിൽ പ്രധാനമായും ആരോഗ്യ
പ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഫയർഫോഴ്സ്
ജീവനക്കാരും ഒക്കെയാണ് ഉൾപ്പെടുന്നത്.
ഏപ്രിൽ 14 ലെ കണക്കനുസരിച്ച്
ലോകത്തിത്തിടുവരെ 18.72 ലക്ഷം പേർക്കാണ് രോഗം
ബാധിച്ചത്. മരിച്ചവർ 1,16,039 ആയി. യു.എസ്സിലും,
ബ്രിട്ടനിലും മരണം ഉയരുകയാണ്. ഇന്ത്യയിലെ
രോഗബാധിതർ 9352 ഉം മരണസംഖ്യ 335 ഉം ആണ്.
കേരളത്തിലെ രോഗ ബാധിതരുടെ എണ്ണം 378 ആണ്.
മരണസംഖ്യ 3 ഉം ആണ്. പ്രളയകാലത്ത് ചിലർ
വീടുവിട്ട് ഇറങ്ങാതിരുന്നതാണ് സമൂഹത്തിനും
സർക്കാരിനും തലവേദന അയതെങ്കിൽ വീടിലിരിക്കാൻ
കൂട്ടാക്കാത്തവരാണ് ഇന്ന് നാടിന് ബാധ്യതയാകുന്നത്. ഈ നൂറ്റാണ്ടിലെ ആദ്യ
മഹാമരിയാണ് കോവിഡ് 19. കഴിഞ്ഞ വർഷാവസാനം
ചൈനയിലെ വുഹാൻ എന്ന പട്ടണതിൽ
സ്ഥിതീകരിക്കപ്പെടുകയും, കാട്ടുതീ പോലെ പടരുന്ന ഈ
രോഗത്തെ മർച്ച് 11 ന് ലോകരോഗ്യ സംഘടന (World
Health Organization) മഹാമാരിയായി പ്രഖ്യാപിക്കുകയും
ചെയ്തു. ചൈനയിലെ വുഹാൻ എന്ന പട്ടണത്തിലെ
മത്സ്യമാംസ മാർക്കറ്റിൽ നിന്നാണ് ഈ രോഗത്തിന്റെ
തുടക്കം. ആദ്യഘട്ടത്തിൽ നോവൽ കൊറോണ വൈറസ്
എന്നറിയപ്പെട്ടിരുന്ന ഈ രോഗത്തിന്
ഫെബ്റുവരിയിലാണ് കോവിഡ് 19 എന്ന പേര്
നൽകിയത്. പനി, ചുമ, ശ്വാസതടസ്സം എന്നിവയാണ്
രോഗത്തിന്റെ പൊതു ലക്ഷണങ്ങൾ. രോഗം
ഗുരുതരമായാൽ ന്യുമോണിയ, കടുത്ത ശ്വാസതടസം
തുടങ്ങിയവ അനുഭവപ്പെടും. ശ്വസന കണങ്ങളിലൂടെയാണ്
കോവിഡ് 19 എന്ന രോഗം പടരുന്നത്. രോഗി
തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ
പുറന്നതെള്ളുന്ന കണങ്ങൾ മറ്റൊരാളിലേക്ക്
പ്രവേശിക്കുമ്പോഴാണ് രോഗം ബാധിക്കുന്നത്. കേരളത്തിലെ പ്രതിരോധപ്രവർത്തനങ്ങൾ മറ്റു രാജ്യങ്ങൾക്ക് മാതൃകയാണ്. രോഗബാധിതരെ പരിചരിക്കുന്നതിലും പ്രതിരോധ മർഗങ്ങൾ സ്വീകരിക്കുന്നതിലും കേരളം മുൻപന്തിയിലാണ്. ഒറ്റക്കെട്ടായി നമുക്കീ മഹാമരിയെ നേരിടണം. അതിൽ പിഴവുണ്ടാകരുത്. കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള താത്കാലിക മാർഗം ലോക് ഡൌൺ ആണ്. ഈ മഹാമരിയെ തടുക്കാൻ കഴിയുമെന്ന ഉറച്ച വിശ്വാസത്തോടെ ഡോക്ടർമാരും നർസുമാരും രാവും പകലും എന്നില്ലാതെ ത്യാഗ മനോഭാവത്തോടെ പ്രയത്നിച്ചു കൊണ്ടിരിക്കുകയാണ്. അവരുടെ ഈ ദുരിതങ്ങൾ മനസിലാക്കി രോഗപ്രതിരോധത്തിനുള്ള നിർദേശങ്ങൾ നാം പാലിക്കേണ്ടതുണ്ട്. തുറക്കുന്നതിന് വേണ്ടിയുള്ളതാണ് ഇപ്പോഴത്തെ അടച്ചിടൽ എന്ന തിരിച്ചറിവോടെ മരണം വിതയ്ക്കുന്ന ഈ മഹാമാരിയെ നേരിടാൻ എല്ലാവരും തയ്യാറാവുക. മഹാപ്രളയത്തിൽ ഒന്നിച്ചു നിന്നവരാണ് നാം. ഈ മഹാമാരിയിലും നമുക്ക് അങ്ങനെ തന്നെ തുടരാം. ജീവിതമാണ് ജയിക്കുക മരണമല്ല എന്ന ശുഭാപ്തിവിശ്വാസത്തോടെ മുന്നോട്ട് പോകാം.
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |