ഹിന്ദി ക്ലബ്

2021 നവംബർ മാസത്തിൽ ഹിന്ദി അധ്യാപകരായ ശ്രീ രാജിമോൻ ഗോവിന്ദ് ശ്രീ വിനോദ് കെ എസ് ,ഡോക്ടർപ്രീതി ആർ എന്നിവർ ചേർന്ന് ഹിന്ദി ക്ലബ് രൂപീകരിച്ചു. ഒന്നരവർഷത്തെ അടച്ചിടൽ കാലം കുട്ടികളെ വല്ലാതെ മാനസികമായും ശാരീരികമായും തളർത്തിയിരുന്നു. ഇന്നു കേരളത്തിലെ കുട്ടികളെ സംബന്ധിച്ച് ഹിന്ദി എന്നും അന്യഭാഷ തന്നെയാണല്ലോ. അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ അവർ നേടേണ്ട ഭാഷ ഏതെല്ലാം മേഖലകളെ കേന്ദ്രീകരിച്ച് ആവുമെന്ന് അധ്യാപകർ ചർച്ചചെയ്തു .എഴുത്തും വായനയും ആണ് അവരെ ഭാഷയോട് അടിപ്പിക്കുന്ന തീരുമാനമായി പ്രൈമറിതലത്തിൽ അക്ഷരങ്ങളും വാക്കുകളും അടിസ്ഥാന വ്യാകരണവും കുട്ടികൾ അറിഞ്ഞിരിക്കേണ്ടത് അത് അത്യന്താപേക്ഷിതമാണ് .സർവ്വ നാമങ്ങളും നാമങ്ങളും ക്രിയകളും വിശേഷണങ്ങളും എന്താണെന്ന് പരിചയപ്പെടുത്തുകയും ചെയ്തു .പിന്നീട് വായിക്കുവാനും കഥ ,കവിത തുടങ്ങിയ വിഷയങ്ങൾ അഭിനയ ശൈലിയിലൂടെ കുട്ടികളിലേക്ക് എത്തിക്കുകയുണ്ടായി.രാഷ്ട്ര ഭാഷയുടെ പ്രാധാന്യം സ്കൂൾതലം മുതൽ കുട്ടികൾ കുട്ടികളിൽ ബോധ്യപ്പെടുത്തുന്നതിന് ആവശ്യമായ എല്ലാ ആക്ടിവിറ്റികൾ നടത്തുന്നുണ്ട്.


ENGLISH CLUB

  • ഈ വർഷത്തെ യു പി , എച്ച് എസ് , ക്ലാസുകൾ നവംബറിൽ ആരംഭിച്ചു. കുട്ടികളുടെ പഠനനിലവാരം അറിയുവാൻ ലോക്ക്ഡൗൺ കാലത്തെ അവരുടെ അനുഭവങ്ങൾ ഇംഗ്ലീഷിൽ വിവരിക്കുവാൻ പറഞ്ഞു . ഇംഗ്ലീഷിലുള്ള അഭിരുചി അറിയുവാൻ ഇത് സഹായിച്ചു . ഇതു കൂടാതെ റീഡിങ് ടെസ്റ്റും ,സ്പെല്ലിങ് ടെസ്റ്റും നടത്തി ന്യൂസ് പേപ്പർ നിർമ്മാണം , കൊളാഷ് , മാഗസിൻ നിർമ്മാണം സ്കിറ്റ് എന്നിവ അസൈൻമെന്റുകളായി കൊടുക്കുകയും ചെയ്തു . ഇംഗ്ലീഷിനോടുള്ള താല്പര്യം കൂട്ടുവാൻ ഇത് ഉപകരിച്ചു . ഹലോ ഇംഗ്ലീഷ് പ്രൊജെക്ടിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുകയും അവരുടെ ആത്മവിശ്വാസവും പഠനതാല്പര്യവും മെച്ചപ്പെടുത്തുവാൻ ഇത് ഉപകരിക്കുന്നുണ്ട്