ആർ.എ.സി.എച്ച്.എസ്സ്.എസ്സ്. കടമേരി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


റഹ്മാനിയ്യ അറബിക് കോളേജ് ബിൽഡിങ്ങിലാണ് താത്കാലികമായി സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. പുതിയോട്ടിൽ അമ്മദ് മാസ്റ്ററെയിരുന്നു അന്ന് പ്രധാന അധ്യാപകന്റെ ചുമതലകൾ നിർവഹിച്ചിരുന്നത്. എട്ട് അധ്യാപകരും 197 വിദ്യാർത്ഥികളുമാണ് ആദ്യവർഷം ഉണ്ടായിരുന്നത് തൊട്ടടുത്ത വർഷം തന്നെ തണ്ണീർപന്തൽ അങ്ങാടിക്കടുത്തുള്ള പള്ളിയത്ത് പറമ്പിൽ പുതുതായി നിർമിച്ച 20 ക്ലാസ്സ് മുറികളുള്ള സ്ഥിരം കെട്ടിടത്തിലേക്ക് സ്കൂൾ പ്രവർത്തനം മാറ്റി.1987-ൽ അടിക്കൂൽ അമ്മദ് മാസ്റ്റർ ഹെഡ്മാസ്റ്ററായി ചാർജ് ഏറ്റെടുത്തതോടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേഗത കൂടി.കളിസ്ഥലം, ലാബ്, ലൈബ്രറി തുടങ്ങിയവ വിപുലമായ രീതിയിൽ ഒരുക്കപ്പെട്ടത് അക്കാലത്താണ്.ഇപ്പോൾ 39 ക്ലാസ് മുറികളും അനുബന്ധ സൗകര്യങ്ങളുമുള്ള നിലയിലേക്ക് ആർ.എ.സി. ഹയർ സെക്കൻഡറി സ്കൂൾ ഭൗതികമായി വളർന്നിരുന്നു.

പരീക്ഷാ കാലങ്ങളിലൊഴികെ വിദ്യാർത്ഥികൾക്കിടയിൽ പ്രതിവാരം പുസ്തകങ്ങൾ മാറ്റി നൽകുമാറ് കാര്യക്ഷമമായി പ്രവർത്തിക്കുന്ന, 3126 പുസ്തകങ്ങളുള്ള സമ്പന്നമായ ലൈബ്രറി, ബ്രൗസിംഗ്, ഡി.ടി.പി., സിഡി റൈറ്റിംഗ് സൗകര്യങ്ങളും 18 സിസ്റ്റവുമുള്ള വിശാലമായ കമ്പ്യൂട്ടർ ലാബ്,വർത്തമാന പത്രങ്ങളും സി.ഡി പ്ലയറും ടിവിയും ഉൾപ്പെടെയുള്ള വായനാ മുറി, പ്രവർത്തന സജ്ജമായ ലാബ് എന്നിവ വിദ്യാർത്ഥികളെയും അധ്യാപകരേയും വൈജ്ഞാനിക രംഗത്ത് സജ്ജീവമായിരിക്കാൻ പ്രേരിപ്പിക്കുന്നു.

ഈ പ്രദേശത്ത് ആദ്യമായി ഹയർ സെക്കണ്ടറി കോഴ്സ് തുടങ്ങാൻ സർക്കാർ അനുവാദം ലഭിച്ചത് നമ്മടെ സ്കൂളിനായിരുന്നു. 1998 - ൽ ആരംഭിച്ച പ്ലസ്ടു വിഭാഗത്തിൽ സയൻസിന്റെ രണ്ടു ബാച്ചുകളും കൊമേഴ്സ്, ഹ്യുമാന്റീസ് എന്നിവയുടെ ഓരോ ബാച്ചുകളും പ്രവർത്തിക്കുന്നു. എസ്.എസ്.എൽ.സി വിജയ ശതമാനം ഒട്ടും ആശാവഹമില്ലാതിരുന്ന വേളയിൽ പഠന നിലവാരം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടി തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് ബ്ലോക്കിലെ മുഴുവൻ ഹൈസ്കൂളുകളെയും ഉൾപ്പെടുത്തിക്കൊണ്ട് നടപ്പിലാക്കിയ പ്രത്യേക വിദ്യാഭ്യാസ പരിപാടിയായിരുന്നു വിജയരഥം. ആകർഷകമായ പരിപാടികളും താരതമ്യേന

മെച്ചപ്പെട്ട റിസൽട്ടും സൃഷ്ടിച്ചു കൊണ്ട് ആദ്യത്തെ വർഷം നന്നായി പ്രവർത്തിച്ചു. തുടർന്നുള്ള വർഷങ്ങളിൽ ഉദ്ദിഷ്ടഫലം നൽകാനാവാതെ ആ സംരംഭം അവസാനിക്കുകയായിരുന്നു. വിജയരഥത്തിൻ്റെ സ്പിരിറ്റ് ഉൾകൊള്ളുകയും അതിൽ നിന്ന് വ്യത്യസ്തമായ കർമ്മ പരിപാടികൾ ആവിഷ്കരിക്കുകയും ചെയ്തുകൊണ്ട് ആർ.എ.സി ഹൈസ്കൂളിലെ അധ്യാപകരുടെ സാധ്യത പഠന സമിതി തയ്യാറാക്കിയ തികച്ചും സ്വതന്ത്രമായ ഒരു പദ്ധതി പിന്നീടുള്ള വർഷങ്ങളിൽ നടപ്പാക്കി. ഇതിൻ്റെ ഫലമായി ഒറ്റവർഷം കൊണ്ട് സ്കൂളിലെ വിജയം 21% ഉയർത്താൻ കഴിഞ്ഞു. അപാകതകൾ പരിഹരിച്ചുകൊണ്ട് വീണ്ടും അതേ പരിപാടി തുടർന്നപ്പോൾ വിജയ ശതമാനം വീണ്ടും ഉയരുകും 449 വിദ്യാർത്ഥികളെ പരീക്ഷയെഴുതിച്ച് 93% എന്ന അഭിമാനകരമായ നിലവാരത്തിലേക്ക് ഉയരാൻ കഴിയുകയും ചെയ്തു. വിജയശതമാനം വർദ്ധിച്ചെങ്കിലും ക്ഷ്ടിച്ച് പാസാകുന്നവരുടെ എണ്ണം താരതമ്യേന കൂടുതലായിരുന്നു. ഈ പോരായ്മ പരിഹരിക്കാൻ നടത്തിയ ശ്രമം പാസാകുന്ന വിദ്യാർത്തികളുടെ നിലവാരം ഗണ്യമായി ഉയർത്താൻ സഹായിച്ചു. പണ്ടത്തെ മട്ടിലുള്ള ശിക്ഷാപ്രധാനശിക്ഷണ മുറകളിലൂടെയല്ല ഈ നേട്ടം കൈവരിച്ചത്. മറിച്ച് വിദ്യാർത്തികളിൽ പഠനാഭിമുഖ്യവും അനുകൂലമായ സാഹചര്യവും സൃഷ്ടിച്ചുകൊണ്ടാണ്. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മാർഗ്ഗനിർദ്ദേശം നൽകുവാൻ തികച്ചും പ്രാപ്തരായ വ്യക്തികളെ വരുത്തി നൽകുന്ന പരിശീലനം ഇക്കാര്യത്തിൽ നാഴികക്കല്ലുകളായിരുന്നു.

സർവ്വശിക്ഷാഅഭിയാൻ പദ്ധതി ഏട്ടാം ക്ലാസിൽ എത്തിയപ്പോഴും അതിനനുബന്ധമാമുള്ള പരിപാടികൾ തുടർന്നുള്ള ക്ലാസുകളിലേക്ക് കൂടി വ്യാപിപ്പിച്ചപ്പോഴും ഹൈസ്കൂൾ അധ്യാപന രംഗത്ത് വ്യാപകമായ ആശയക്കുഴപ്പം സൃഷ്ടിക്കപ്പെടുകയുണ്ടായി. എന്നാൽ ആദ്യവർഷം തന്നെ അതൊരു വെല്ലുവിളിയായി ഏറ്റെടുക്കുകയും നിരന്തരപരിശ്രമത്തിലൂടെ, പ്രസ്തുത പരിപാടി അധ്യാപകർക്കിടയിൽ ഉണ്ടാക്കിയ ആശയക്കുഴപ്പത്തിന് പരിഹാരം കാണുകയും ചെയ്യാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞു. ക്ലാസ് മുറികളിൽ പ്രസ്തുത പരിപാടി വിജയകരമായി പ്രയോഗിക്കാൻ പറ്റുന്ന അവസ്ഥ നമ്മുടെ സ്കൂളിൽ സൃഷ്ടിക്കപ്പെട്ടു. അതിൻ്റെ സ്വാഭാവിക ഫലമായിരുന്നു പുതിയ രീതിയിലുള്ള ചോദ്യക്കടലാസ് നിർമ്മാണം. ഏറെ പ്രശംസിക്കപ്പെട്ട പ്രസ്തുത സംരംഭത്തിൻ്റെ ഗുണഭോക്താക്കളായി സമീപസ്ഥസ്കൂളുകളിൽ ചിലത് മാറിയത് വലിയ അംഗീകാരമായി ഞങ്ങൾ കണക്കാക്കുന്നു.

അധ്യാപകരുടെ ശ്രമങ്ങളെ അകമഴിഞ്ഞ് സഹായിച്ചും ആവശ്യമായ ഭൗതിക സൗകര്യങ്ങൾ പ്രധാനം ചെയ്തും സജീവമായി പ്രവർത്തിക്കുന്ന രക്ഷാകർതൃ സമിതിയുടെ സേവനം തീർച്ചയായും അനുസ്മരണീയമാണ്.സ്കൂളിലെ എല്ലാം സംരംഭങ്ങൾക്കുമൊപ്പം നിറഞ്ഞ സാന്നിധ്യമായി രക്ഷാകർതൃ സമിതി അംഗങ്ങൾ ഉണ്ടാകാറുണ്ട്. ഈ പിന്തുണയാണ് ജില്ലാ വോളിബോൾ മേള, ഉപജില്ലാ സ്കൂൾ കലോത്സവം തുടങ്ങിയവയുടെ നടത്തിപ്പു ചുമതല ഏറ്റെടുക്കുവാനുള്ള ആത്മവിശ്വാസം നൽകിയത്. പലതരം പരിമിതികളുണ്ടായിട്ടും ഏറ്റെടുത്ത മേളകളെല്ലാം എല്ലാ അർത്ഥത്തിലും വിജയകരമാക്കി മാറ്റിയെടുക്കുവാൻ കഴിഞ്ഞകാര്യം സ്മരിക്കുമല്ലോ. വോളീബോളിന്റെ കാര്യത്തിൽ അഭിമാനകരമായ ഒരു പാരമ്പര്യം തന്നെ ആർ.എ.സി. ക്കുണ്ട്. ഒരു ദശാബ്ദക്കാലം ആൺകുട്ടികളുടെ വോളിബോളിൽ വിദ്യാഭ്യാസ ജില്ലാ ചാമ്പ്യൻമാരായിരുന്നു എന്നതിൽ ഒതുങ്ങുന്നതല്ല അത്. കാലങ്ങളോളം ആൺകുട്ടികളുടെ സംസ്ഥാന സ്കൂൾ വോളിബോൾ ടീമിൽ ഒരാളെങ്കിലും ആർ.എ.സി യിൽ നിന്നുണ്ടായിരുന്നു. എം.ജി യൂണിവേഴ്സിറ്റിയെ ആൾ ഇന്ത്യ യൂണിവേഴ്സിറ്റി മത്സരത്തിൽ ജേതാക്കളാക്കി മാറ്റിയ ടീമിൽ നാലു കളിക്കാർ ആർ.എ.സി യിൽ നിന്നു വളർന്നു വന്നവരായിരുന്നു. എൻ.ഐ.എസ് കോച്ചും നാഷണൽ വോളിബോൾ റഫറിയുമായ സ്കൂളിലെ കായികാധ്യാപകൻ കെ. നസീറാണ് ഈ നേട്ടങ്ങളുടെ ശില്പി.

കലാപരമായ മികവുകൾ

1983 ആഗസ്റ്റ് രണ്ടിനാണ് ആർ എ സി ഹൈസ്കൂൾ കടത്തനാടിന്റെ വിദ്യാഭ്യാസ ചരിത്രത്തിലേക്കു പ്രവേശിക്കുന്നത് . സ്കൂൾ അനുവദിയ്ക്ക പ്പെട്ട കാലത്ത് , കെട്ടിടത്തിന്റെ പണി പൂർത്തിയായിട്ടില്ലാതിരുന്നതിനാൽ അറബിക് കോളേജിലായിരുന്നു ക്ലാസുകൾ നടന്നിരുന്നത്. ആയതിനാൽ കലാമത്സരങ്ങൾക്കൊന്നും അനുയോജ്യമായിരുന്നില്ല സാഹചര്യം. പള്ളിയത്ത് പറമ്പിൽ സ്കൂളിന്റെ സ്വന്തം കെട്ടിടം പൂർത്തിയായതിനു ശേഷമാണ് സ്കൂൾ പാഠ്യേതര, പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ പൂർണ്ണമായ തോതിൽ നടപ്പിലാക്കിത്തുടങ്ങിയത്

ഗൈഡ് യൂണിറ്റ്

മ്യൂസിക് അധ്യപികയായ ഗീത ടീച്ചറുടെ കീഴിൽ 2004 ൽ RAC സ്കൂളിൽ ഗൈഡ് യൂണിറ്റ് ആരംഭിച്ചു.2007 ൽ ഹഫ്സ ടീച്ചറുടെ ചുമതലയിലേക്ക് മാറി.2007-08 ലെ ആദ്യ ബാച്ചിൽ ഫായിസ് എം എന്ന കുട്ടിക്ക് ആദ്യമായി രാജ്യപുരസ്കാർ അവാർഡ് ലഭിച്ചു. തുടർന്നുള്ള കൊല്ലങ്ങളിൽ 53 രാജ്യപുരസ്കാർ അവാർഡ്,4 രാഷ്‌ട്രപതി അവാർഡ് ജേതാക്കൾ നമുക്കുണ്ടായി.

ഭാരത് സ്കൗട് ആന്റ് ഗൈഡസിന്റെ ഭാഗമായി സബ്ജില്ലാതലത്തിലും ജില്ലാതലത്തിലും നടക്കുന്ന മിക്ക പ്രവർത്തനങ്ങളിലും നമ്മുടെ കുട്ടികൾ പങ്കെടുക്കാറുണ്ട്. ഓരോ പ്രവർത്തനങ്ങളും ക്യാമ്പുകളും പുതിയ അറിവുകളും അനുഭവങ്ങളും നേടിക്കൊണ്ടിരിക്കുന്നു.

ആദ്യകാലങ്ങളിൽ വിദ്യാഭ്യാസജില്ലാടിസ്ഥാനത്തിലായിരുന്നു മത്സരങ്ങൾ നടത്തിയിരുന്നത്. അന്ന് പല ഇനങ്ങളിലും നമ്മുടെ കുട്ടികൾ പങ്കെടുത്തിരുന്നില്ല. സബ്ജില്ലാ തലത്തിൽ മത്സരം തുടങ്ങിയതുമുതലാണ് കൂടുതൽ ഇനങ്ങളിൽ മത്സരിച്ചു തുടങ്ങിയത്. കോൽക്കാലിയായിരുന്നു പല തവണ സംസ്ഥാന തലത്തിൽ മത്സരിക്കുകയും സമ്മാനം നേടുകയും ചെയ്ത പ്രധാനപെട്ട ഇനം. കല്ലേരി ചന്ദ്രൻ ഗുരുക്കളുടെ ശിക്ഷണമാണ് അതിന് നമ്മുടെ കുട്ടികളെ ആദ്യമായി പ്രാപ്തരാക്കിയത്. പിന്നീട് പല വർഷങ്ങളിലും കോൽക്കളി, ദഫ്, വട്ടപ്പാട്ട്, അറബന എന്നീ സംഘമത്സരയിനങ്ങളിൽ ജില്ലാതലത്തിലും സംസ്ഥാനാടിസ്ഥാനത്തിലും മത്സരിച്ചു സമ്മാനം നേടി. നമ്മുടെ സംഘം, പ്രത്യേകിച്ചും കോൽക്കളി ടീം, സ്റ്റേജിലെത്തുമ്പോഴേ ക്ക് ധാരാളം ആളുകൾ തടിച്ചുകൂടുകയും ടീമിനും പരിശീലകനും അധ്യാപർക്കും വലിയ സമ്മർദ്ദമുണ്ടാക്കുന്ന അവസ്ഥയിലോളം കാര്യങ്ങൾ വളരുകയും ചെയ്തിരുന്നു

കഥാരചന,കവിതാരചന തുടങ്ങിയ സർഗാത്മക രചനാ ഇനങ്ങളിലും സംസ്ഥാനതലത്തിൽ പങ്കെടുത്ത മത്സരിക്കുവാൻ നമ്മുടെ സ്കൂളിലെ പ്രതിഭകൾക്ക് കഴിഞ്ഞിട്ടുണ്ട്. ചിത്രകലയിലും മോണോ ആക്ട് തുടങ്ങിയ ഇനങ്ങളിൽ ജില്ലാതലത്തിൽ സ്ഥിരമായി മത്സരിച്ച് ഉയർന്ന ഗ്രേഡുകൾ നേടുന്നു. സംഘനൃത്തം തിരുവാതിര എന്നിവയിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി നമ്മുടെ കുട്ടികളാണ് സബ്ജില്ലയിലെ പ്രതിനിധീകരിച്ച് ജില്ലാതലത്തിൽ മത്സരിക്കുന്നത്.

അറബി പദ്യ പാരായണത്തിനു സ്ഥിരമായി നമ്മുടെ വിദ്യാർഥികൾ സംസ്ഥാനതലത്തിൽ വരെ സമ്മാനം നേടിയിട്ടുണ്ട്. മറഹും അരീക്കൽ അബ്ദുറഹ്മാൻ മുസ്‌ലിയാരുടെ വരികളായിരുന്നു ആദ്യകാലങ്ങളിൽ ആലപിച്ചിരുന്നത്. ഉറുദു പദ്യം,മലയാള പ്രസംഗം,ഉപന്യാസം,രചനകൾ തുടങ്ങിയ പല ഇനങ്ങളിലും ജില്ലയിലും സംസ്ഥാനങ്ങളിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ഇങ്ങനെ സമ്മാനിതരായ ചിലരെങ്കിലും പ്രഗദ്ഭരായ കലാഗുരുകന്മാരായി മാറിയിട്ടുണ്ട്. നസീർ കല്ലേരി,കണ്ടിയിൽ നാസർ,മജീദ്,ഷിയാസ്,ഒ കെ അഹ്മദ് തുടങ്ങിയവർ

അറബിക് കലാമേള

അറബി കലാമേളയിൽ സബ്ജില്ലാ തലത്തിൽ ഓവറോൾ പട്ടം സ്ഥിരമായി നമ്മുടെ വിദ്യാലയത്തിലായിരുന്നു. 2014 മാത്രമാണ് സമീപ വർഷങ്ങളിൽ ആ ഇനത്തിൽ ഓവറോൾ കീരീടം നമുക്ക് നഷ്ടമായിട്ടുള്ളൂ. ഖുർആൻ പാരായണം,അടിക്കുറിപ്പ് മത്സരം,പോസ്റ്റർ രചന,അറബി ഉപന്യാസം,കഥാരചന,പദപ്പയറ്റ് തുടങ്ങിയ മത്സരയിനങ്ങളിൽ സംസ്ഥാന തലത്തിൽ പല വർഷങ്ങളിലും നമ്മുടെ സ്കൂൾ പങ്കെടുത്ത് മറ്റ് സ്റ്റേജ് ഇനങ്ങളിലും പങ്കെടുത്തു വിജയം നേടി.

ഐ.ടി മേള

ഐ.ടി മേള തുടങ്ങിയ വർഷം നമ്മുടെ സ്കൂളിൽ നിന്ന് പങ്കെടുപ്പിച്ച കുട്ടിക്ക് സമസ്ഥാനത്ത് ഡിജിറ്റൽ പോയൻറിംഗിൽ എ ഗ്രേഡോടെ സമ്മാനം ലഭിക്കുകയുണ്ടായി. ഐടി മേഖലയിലെ മറ്റു മത്സര ഇനങ്ങളിലും സമ്മാനങ്ങൾ നേടി. മിക്ക വർഷങ്ങളിലും സംസ്ഥാന ഐടി മേളയിൽ നമ്മുടെ വിദ്യാർത്ഥികൾ പങ്കെടുത്ത മത്സര

പ്രവൃത്തി പരിചയമേള

1989 ലാണ് ആദ്യമായി പ്രവൃത്തി പരിചയമേളയിൽ നമ്മുടെ കുട്ടികൾ മത്സരത്തിൽ പങ്കെടുക്കുന്നത്. ചിരട്ടയുപയോഗിച്ചുള്ള നിർമ്മാണത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനം ലഭിച്ചതാണ് ആ വർഷത്തെ മികച്ച നേട്ടം. അടുത്ത വർഷം ചന്ദനത്തിരി നിർമാണത്തിൽ മത്സരിക്കുകയും സ്റ്റേറ്റിൽ മൂന്നാം സ്ഥാനം നേടുകയും ചെയ്തു.തുടർന്ന് പല വർഷങ്ങളിലും സംസ്ഥാന തല മത്സരങ്ങളിൽ പല ഇനങ്ങളിലും ജില്ലയെ പ്രതിനിധീകരിച്ചു. പരസ്യങ്ങൾക്കുള്ള പെയിൻ്റിംഗ്, ചന്ദനത്തിരി, ചിരട്ട ഉൽപ്പന്നങ്ങൾ, പാഴ് വസ്തു ഉൽപ്പന്നങ്ങൾ, തുന്നി യെടുത്ത വസ്ത്രങ്ങൾ, പ്ലാസ്റ്റർ ഓഫ് പാരീസ്, കുട നിർമ്മാണം തുടങ്ങിയവയിലെല്ലാം സംസ്ഥാന തലത്തിൽ മത്സരിച്ച് ഗ്രേഡുകളും ഗ്രസ് മാർക്കുകളും നേടിയിട്ടുണ്ട്. മെറ്റൽ എൻഗ്രേവിംഗിൽ സംസ്ഥാന തല മത്സരത്തിൽ പങ്കെടുത്ത ഗോകുൽ നാഥ് എന്ന കുട്ടി പ്രത്യേക പ്രശംസ നേടുകയുണ്ടായി

മൺസൂൺ നിറക്കൂട്ട്

സ്കൂൾ ചിത്രകലാ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തുന്ന ചിത്രകലാ ക്യാമ്പാണ് മൺസൂൺ നിറക്കൂട്ട്. മിക്കവർഷവും മൺസൂൺ മഴക്കാലത്ത് ക്യാമ്പ് നടക്കുന്നു .സംസ്ഥാനത്തെ മികച്ച ആർട്ടിസ്റ്റുകൾ ഈ ക്യാമ്പിൽ പങ്കെടുത്ത് വിവിധ ചിത്രകലാ രീതികൾ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നു.ഈ ക്യാമ്പ് ഇതിനകം വളരെയധികം പ്രശസ്തമായിട്ടുണ്ട്.

ദേശീയ ചലച്ചിത്രതാരം മിനോൺ മുതൽ മ്യൂറൽ ആർട്ടിസ്റ്റ് സതീഷ് നമ്പൂതിരി വരെയുള്ള ആർട്ടിസ്റ്റുകൾ മൺസൂൺ നിറക്കൂട്ടിൽ അതിഥികളായി വന്നു.കഴിഞ്ഞ പത്ത് വർഷമായി ക്യാമ്പ് നടക്കുന്നു. വിദ്യാർത്ഥികളിലെ മികച്ച കലാകാരന്മാരെ കണ്ടെത്തുക, പ്രോത്സാഹനം നൽകുക എന്നതാണ് ലക്ഷ്യം.

നാഷണൽ സർവ്വീസ് സ്കീം

നാഷണൽ സർവ്വീസ് സ്കീം വിദ്യാർത്ഥികളെ സാമൂഹിക സേവനത്തിൽ പങ്കാളികളാക്കുകയെന്ന ഗാന്ധിജിയുടെ സ്വപ്നത്തിന്റെ സാക്ഷാത്ക്കാരമായിരുന്നു നാഷണൽ സർവ്വീസ് സ്കീമിന്റെ ആവിർഭാവത്തിന് വഴിതെളിച്ചത്. ' സാമൂഹിക സേവനത്തിലൂടെ വ്യക്തിത്വ വികസനം' എന്നതാണ് എൻ. എസ്. എസ് വിഭാവനം ചെയ്യുന്ന പൊതുലക്ഷ്യം. വിവേകാനന്ദസ്വാമികളുടെ പ്രബോധനങ്ങളിൽ നിന്നെടുത്തിട്ടുള്ള ' Not me, but you ' എന്നതാണ് എൻ. എസ്. എസിന്റെ മുദ്രാവാക്യം

2000 മുതലാണ് എൻ. എസ്. എസ് യൂണിറ്റ് ആർ. എ. സി ഹയർസെക്കണ്ടറി സ്കൂൾ പ്രവർത്തിച്ചു തുടങ്ങിയത്. ആദ്യത്തെ ആറ് വർഷകാലം ജമാൽ സാറായിരുന്നു എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ. നാദാപുരം പഞ്ചായത്ത്‌ 12-ാം വാർഡ്‌ റോഡ്, നാദാപുരം പഞ്ചായത്തിലെ തന്നെ 8ാം വാർഡിലെ എം. ഇ. ടി കോളേജ് റോഡ്, ആയഞ്ചേരി പഞ്ചായത്ത്‌ കുളങ്ങരത്ത് റോഡ്, വില്യപ്പള്ളി പഞ്ചായത്ത്‌ കൊറ്റ്യാം വെള്ളി റോഡ്, പുറമേരി പഞ്ചായത്ത്‌ എളയടം റോഡ് തുടങ്ങിയവരുടെ നിർമ്മാണം, പൈങ്ങോട്ടായി കൈക്കനാൽ പുനരുദ്ധാരണം എന്നിവ വിവിധ ക്യാമ്പുകളിലായി ആർ. എ. സി എൻ. എസ്. എസ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ നടത്തിയ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ്. സ്കൂളിൽ മരങ്ങൾ വെച്ചുപിടിപ്പിച്ച് ക്യാമ്പസ് ഹരിതവൽക്കരണ പ്രവർത്തനങ്ങൾക്കും അദ്ദേഹം തുടക്കം കുറിക്കുകയുണ്ടായി.നാട്ടറിവ് സമരക്ഷണത്തിനും ഈ വർഷങ്ങളിൽ എൻ. എസ്. എസ് വളണ്ടിയർമാർ പ്രാധാന്യം നൽകി. ലൈബ്രറി ശാക്തീ കരണത്തിന് ' ഒരു കുട്ടി ഒരു പുസ്തകം ' എന്ന പദ്ധതി എൻ. എസ്. എസ് ആസ്ത്രൂണം ചെയ്തു. അടുത്ത മൂന്ന് വർഷങ്ങളിൽ നിസാർ സാറിൻ്റെ നേതൃത്വത്തിൽ ആയഞ്ചേരി ടൗൺ ശുചീകരണം, മുക്കട ത്തും വയൽ റോഡ് നിർമ്മാണം, ഇളയടം പുറമേരി റോഡ് നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു. കൂടാതെ വാഴകൃഷി നടത്തിക്കൊണ്ട് ജൈവ പച്ചക്കറി കൃഷി എന്ന ആശയം മുന്നോട്ടു വെച്ചു.

അടുത്ത രണ്ട് വർഷങ്ങളിൽ ഷഹറാസ് സാറിൻ്റെ നേതൃത്വത്തിൽ വേളം പഞ്ചായത്തിലെ പൂളക്കൽ പൊതുവഴി നിർമ്മാണം, തിരുവള്ളൂർ റോഡ് നിർമ്മാണം, തിരുവള്ളൂർ പഞ്ചായത്തിലെ എം. എൽ. പി. സ്കൂൾ റോഡ് നിർമ്മാണം എന്നീ പ്രവർത്തനങ്ങൾ നടന്നു. ''ജലായനം'' എന്ന ജലഗുണ നിലവാര പരിശോധനയിൽ സ്കൂളിൻ്റെ പരിസരത്തുള്ള നിരവധി വീടുകളിൽ കുടിവെള്ളം പരിശോധിക്കുകയുണ്ടായി. കോളിഫോം ബാക്ടീരിയയുടെ ആധിക്യം കണ്ടെത്തിയ കുടിവെള്ള സ്രോതസ്സുകൾ ശുദ്ധീകരിക്കാനുള്ള പരിപാടികൾ എൻ.എസ്.എസ് നേതൃത്വത്തിൽ നടന്നു.എൻ.എസ്.എസിന്റെ നിരവധി മേഖലകളിലെ പ്രവർത്തനമികവ് പരിഗണിച്ച് 2014--15 വർഷത്തെ കോഴിക്കോട് ജില്ലയിലെ മികച്ച എൻ. എസ്. എസ്‌ യൂണിറ്റിനുള്ള അവാർഡ് പ്രിൻസിപ്പൽ എം. വി അബ്ദുറഹ്മാൻ സാ ർ ബഹു: കേരള വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് ഇൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടന്ന ചടങ്ങിൽ ഏറ്റുവാങ്ങി. പ്രസ്തുത വർഷത്തെ ജില്ലയിലെ മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള അവാർഡ് നമ്മുടെ സ്കൂളിലെ എൻ.എസ്.എസ് ഓഫീസർ സലീം അടുക്കത്ത് ഏറ്റുവാങ്ങി.

സംസ്ഥാനത്തെ ശ്രദ്ധേയമായ എൻ.എസ്.എസ് യൂണിറ്റുകളിൽ ഒന്നായി മാറുന്നതിന് നമ്മുടെ സ്കൂൾ യൂണിറ്റിന് കഴിഞ്ഞിട്ടുണ്ട്. ഇത് സാധ്യമാക്കിയ എൻ.എസ്.എസ് വളണ്ടിയർമാരുടെ പ്രവർത്തനമികവ് പ്രത്യേകം സ്മരണീയമാണ്

2013 മുതൽ മുഹമ്മദ് സലിം സാറിൻ്റെ നേതൃത്വത്തിൽ എൻ. എസ്.എസ് പ്രവർത്തനങ്ങൾ സ്കൂളിൽ തുടർന്നുകൊണ്ടിരുന്നു. കാർഷികമേഖലയ്ക്ക് ഊന്നൽ നൽകിക്കൊണ്ട് സ്കൂളിൽ മരച്ചീനികൃഷി, കുറ്റി കുരുമുളക് കൃഷി, വാഴകൃഷി, മത്സ്യകൃഷി എന്നിവ നടത്തുന്നു. ഇതിനുപുറമേ സൗന്ദര്യ വൽകരണത്തിൻ്റെ ഭാഗമായി നൂറോളം കള്ളിമുൾച്ചെടികൾ പരിപാലിക്കുന്നു. മുള സംരക്ഷണത്തിന് ഭാഗമായി വയനാട് ഉറവ ഗ്രാമത്തിൽനിന്നും വിവിധ ഇനങ്ങളിൽപ്പെട്ട 25ഓളം മുള ശേഖരിക്കുകയും അവ സ്കൂളിലെ വിവിധ ഭാഗങ്ങളിലായി നട്ടുപിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.എൻ. എസ്. എസ് കൃഷികുട്ടത്തെക്കുറിച്ച് മാത്രഭൂമി ചാനലിൽ വാർത്ത വന്നതോടെ കാർഷിക മേഖലയിൽ സ്കൂളിന്റെ പ്രവർത്തങ്ങൾ ശ്രദ്ധിക്കപ്പെട്ടു. മുന്നേക്കററോളം വരുന്ന സ്ഥലത്ത് മൂന്നുററോളം വഴക്കൾ, ചേമ്പ്, കറിവേപ്പില, പച്ചക്കറി, മരച്ചീനി, കുരുമുളക്, ടിഷ്യുകൾച്ചർ വാഴ, കുട്ടിക്കുരുമുളക് വിപുലമായി കൃഷി ചെയ്തു വരുന്നു. വിദ്യാർത്ഥികളിൽ കാർഷിക സംസ്ക്കാരം വളർത്തിയെടുക്കുക എന്നതാണ് ഇതിലൂടെ എൻ.എസ്.എസ് ലക്ഷ്യമാകുന്നത്.ആരൊക്കയമേഖലയിൽ ലഹരിവിരുദ്ധ റാലി,ബോധവൽക്കരണ ക്ലാസുകൾ, ടൗൺ ശുച്ചീകരണം , ആരോഗ്യ സെമിനാർ, പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ്, രക്ത നിർണ്ണയ ക്യാമ്പുകൾ,എയ്ഡ്‌സ് ദിന റാലി, ആഗോള പ്രമേഹ നടത്തം എന്നിവ എൻ.എസ്.എസ് യുണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രവർത്തനങ്ങളിൽ ചിലതാണ്. 2014 ൽ എൻ.എസ്.എസ് വളണ്ടിയർമാർ നിർമ്മിച്ച മത്സ്യകുളം, മത്സ്യകൃഷി എന്നിവ ജന ശ്രദ്ധയാ കർഷിക്കുവാൻ കാരണമായി. പൊതുമരാമോത്ത് വകുപ്പ് മന്ത്രി എം. കെ മുനീർ പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്തു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ സ്കൂളുകൾക്ക് നൽകിയ ടിഷ്യുകൾച്ചർ വാഴ തൈകൾ തോടന്നൂർ ശബ്ജില്ലയെ പ്രതിനിധികാരിച്ച് നമ്മുടെ സ്കൂളിലെ എൻ. എസ്. എ സ്പ്രോഗ്രാം ഓഫീസറായിരിന്നു ഏറ്റുവാങ്ങിയത്.ആദിവാസി സമൂഹത്തെ അടുത്തറിയുന്നതിന് വേണ്ടി വയനാട് ജില്ലയിൽ മുപ്പെയ്നാട് പഞ്ചായത്തിലേക്ക് നടത്തിയ 'ട്രൈബൽ ഇന്റർവെൻഷനിൽ' 50 വളണ്ടിയർമാർ പങ്കെടുത്തു. അവർക്ക് വിദ്യാർത്ഥികൾ പുതുവസ്ത്രങ്ങളും കളിപ്പാട്ടങ്ങളും സമ്മാനിച്ചു.

ജെആർസി

ജീവശാസ്ത്രഅദ്ധ്യാപകൻ ശ്രീ. കെ. സലീമിന്റെ നേതൃത്വത്തിൽ പത്തു കുട്ടികളെ ചേർത്തുകൊണ്ട് 1995 ലൻ നമ്മുടെ സ്കൂളിൽ ജൂനിയർ റെഡ് ക്രോസ്സിന്റെ പ്രവർത്തനം തുടങ്ങിയത്. ഖഞഇ യുടെ ചുമതലയെ കുറിച് കുട്ടികളെ ബോധവത്കരിക്കാനാണ് തുടക്കത്തിൽ ശ്രദ്ധ നൽകിയത്.1999-ൽ

ഗണിതശാസ്ത്രഅദ്ധ്യാപകൻ ശ്രീ. റസാഖ് ജെആർസി യുടെ ചുമതല ഏറ്റെടുത്തു. അപ്പോയെക്കും കുട്ടികളുടെ എണ്ണം 25 ആയിരുന്നു. ശുചീകരണമുൾപ്പടെ സ്കൂളിൽ പല പ്രവർത്തനങ്ങൾക്കും ജെ ആർ സി നേതൃത്വം കൊടുത്തു.2003 ൽ ഹാജറ ടീച്ചർ നേതൃത്വമേറ്റെടുത്തദോടെ കുട്ടികൾ മുപ്പതഞ്ഞായി ഉയർന്നു. ആ സമയത്തും സ്കൂളിന്റെ നല്ല പ്രവർത്തനങ്ങൾക്ക് ഖഞഇ നേതൃത്വം നൽകിയിട്ടുണ്ട്

2006 ൽ മൊത്തം കുട്ടികളുടെ എണ്ണം 1700ലെത്തിയതിനാൽ 2ആമത്തെ യൂണിറ്റ് തുടങ്ങാൻ അനുമതി കിട്ടി. ഹിണ്ടോ അദ്ധ്യാപകൻ അബ്ദുൽ സലാമിന്റെ നേതൃത്വത്തിൽ രണ്ടാമത്തെ യൂണിറ്റ് പ്രവർത്തനം തുടങ്ങി. അതോടെ രണ്ട് യൂണിറ്റുകളിലുമായി 50 കുട്ടികൾ ജെആർസി അംഗങ്ങളായി. ആ സമയത്താണ് ഗ്രേസ് മാർക്ക്‌ നൽകാൻ തുടങ്ങിയത്. എട്ട്, ഒൻപത്, പത്തു ക്ലാസ്സുകളിലേക് അ, ആ, ഇ എന്നീ പരീക്ഷകൾ ഏർപ്പെടുത്തി. മൂന്നിലും പാസാവുന്നതിന് പുറമെ ഖഞഇ നടത്തുന്ന സെമിനാറിലും സ്കൂളിന്റെ തനതായ പ്രവർത്തനത്തിലും പങ്കെടുക്കുന്നവർക് ഗ്രേസ് മാർക്ക്‌ ( 10 ) അനുവദിച്ചു.2008 ൽ നമ്മുടെ സ്കൂളിൽ നിന്നും 10 കുട്ടികൾ ആദ്യ ബാച്ച് പരീക്ഷ എഴുതി.10 കുട്ടികൾക്കും ഗ്രേസ് മാർക്ക്‌ ലഭിച്ചു. പിന്നീടുള്ള വർഷങ്ങളിലും ഗ്രേസ് മാർക്ക്‌ ലഭിച്ചുകൊണ്ടിരുന്നു. 2013-14, 2014-15 വർഷത്തിൽ 33 പേർക് ഗ്രേസ് മാർക്ക്‌ ലഭിച്ചു. ഇത് നന്നായി പഠിക്കുന്ന കുട്ടികൾക്ക് മുഴുവൻ വിഷയങ്ങളിലും എ+ ഗ്രേഡ് ലഭിക്കുന്നതിനു സഹായകമായി.

സ്ക്കൂൾ തല പ്രവർത്തനങ്ങൾക്ക് പുറമെ, വടകര 'തണൽ' ചാരിറ്റബിൾ ട്രസ്റ്റുമായി സഹകരിച്ചും സ്ക്കൂളിലെ ഖഞഇ യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്.

അവിടെത്തെ രോഗികൾക്ക് ഒരിക്കൽ വാട്ടർ ബെഡ് എത്തിച്ചു കൊടുത്തു. രോഗികൾക്ക് ആശ്വാസമേകാനും അംഗങ്ങൾക്ക് സാമുഹികാവബോധം സൃഷ്ടിക്കാനുമായി വർഷം തോറും കേഡറ്റുകൾ തണൽ സന്ദർശിക്കുന്ന പതിവുണ്ട്.വീടുകളിലും മറ്റും മിച്ചം വരുന്ന ഗുളികകൾ ശേഖരിച്ച് സി.എച്ച് സെൻ്റർ പോലുള്ള സ്ഥാപനങ്ങൾക്ക് എത്തിച്ചു കൊടുക്കുന്ന പ്രവർത്തനവും നടത്തുന്നുണ്ട്. വടകരയിൽ ആരംഭിച്ചു ഡയാലിസിസ് സെൻ്ററിനു വേണ്ടി 3 കോടി രൂപ സമാഹരണ പരിപാടി വിജയിപ്പിക്കാൻ നമ്മുടെ യൂണിറ്റ് സാമ്പത്തികമായി സഹായിച്ചിട്ടുണ്ട്. സ്ക്കൂളിൻ്റ സമീപത്ത് താമസിക്കുന്ന വളരെ പാവപ്പെട്ട രണ്ട് പേർക്ക് സഹായമെത്തിക്കുന്നതാണ് ഖഞ്ഞഇ യുടെ മറ്റൊരു പ്രവർത്തനം.ഇത്തരം പ്രവർത്തനങ്ങളോട് ആഭിമുഖ്യം തോന്നുന്ന കുട്ടികളുടെ തള്ളൽ നിമിത്തം ഓരോ വർഷവും ഉൾപ്പെടുത്താവുന്ന 34 കുട്ടികളെ കണ്ടെത്തുന്നതിനു വേണ്ടി പരീക്ഷ നടത്തുകയാണ് ചെയ്യുന്നത്. 200ൽ പരം കുട്ടികളിൽ നിന്നാണ് അത്രയും പേരെ കണ്ടെത്തുന്നത്. ഇപ്പോൾ നമ്മുടെ സ്ക്കൂളിൽ ആകെ 100 കുട്ടികൾ ഖഞഇ കേഡറ്റുകളായി പ്രവർത്തിക്കുന്നുണ്ട്.

സ്കൗട്ട് യൂണിറ്റ്

1907 ൽ സർ റോബർട്ട് സ്റ്റീഫൻസൺ സ്മിത്ത് ബേസൽ പവ്വൽ ലണ്ടനിൽ ആരംഭിച്ച പ്രസ്ഥാനമാണ് സ്കൗട്ട്. B P എന്ന പേരിൽ അറിയപ്പെടുന്ന 1908 ൽ 'സ്കൗട്ടിങ്ങ് കുട്ടികൾക്ക് ' എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. ഇംഗ്ലണ്ടിലെ കുട്ടികൾ ഈ പുസ്തകം വാങ്ങി വായിച്ചു സ്വയം പട്രോളുകൾ സംഘടിപ്പിച്ച് പ്രവർത്തനം ആരംഭിച്ചു. സ്കൗട്ട് പ്രസ്ഥാനം പെട്ടന്ന് വളരാൻ ഇത് കാരണമായി. ഇന്ത്യയിൽ സ്കൗട്ട് പ്രസ്ഥാനം 1909_ ലാണ് ആരംഭിച്ചത്. 1950 നവംബർ 7 ന് ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സ് സംഘടന നിലവിൽ വന്നു.

ഞ അ ഇസ്കൂളിൽ സ്കൗട്ട് യൂണിറ്റ് 1995 P E T അധ്യാപകനായ നസീറിന്റെ നേതൃത്വത്തിൽ നിലവിൽ വന്നു. 2000 ൽ ഈ യൂണിറ്റിന്റെ നേതൃത്വം ഗണിതശാസ്ത്രധ്യാപകൻ മുഹമ്മദലി ഏറ്റെടുത്തു. സംസ്ഥാനതലത്തിൽ നൽകുന്ന അവാർഡായ രാജ്യ പുരസ്കാർ അവാർഡ് ധാരാളം കുട്ടകൾക്കു നേടിക്കൊടുക്കാൻ അദ്ദേഹത്തിന് സാധിച്ചു. പിന്നീട് ഉറുദു അധ്യാപകനായ റഫീഖിനായി നേതൃത്വം 2010_11 ബാച്ചിൽ സനി മുൽ അസിം എന്ന വിദ്യാർത്ഥിക്ക് രാജ്യ പുരസ്ക്കാർ ലഭിച്ചു. തുടർന്നുള്ള നാലു വർഷങ്ങൾക്കിടയിൽ 32 രാജ്യ പുരസ്ക്കാർ ജേതാക്കൾ നമുക്ക് ഉണ്ടായി.

R A C സ്കൂളിലെ സ്കൗട്ട് യൂണിറ്റ് ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ സബ് ജില്ലാതലത്തിലും ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും നടക്കുന്ന മിക്ക പരിപാടികളിലും പങ്കെടുക്കാറുണ്ട്. ഓരോ ക്യാമ്പുകളിലും പങ്കെടുത്ത് മറ്റുള്ള കുട്ടികളെ മനസ്സിലാക്കാനും അനുഭാവങ്ങൾ പങ്കിടാനും സാധിക്കുന്നു.

2013 ഡിസംബറിൽ തൃശ്ശൂർ മണ്ണുത്തി സർവകലാശാലിയിൽ വച്ച് നടന്ന സംസ്ഥാന കാമ്പുരിയിൽ നമ്മുടെ സ്കൂളിലെ 2 കുട്ടികൾ പങ്കെടുത്ത മികച്ച വിജയം നേടി. 2012ൽ കോട്ടക്കലും 2014 ൽ പയ്യോളി കീഴറിയൂരിലെ ഓപ്പൺ സ്റ്റേഡിയത്തിലും നടന്ന ജില്ലാ റാലികളിൽ നമ്മുടെ സ്കൂലെ 12 സ്കൗട്ടുകൾ പങ്കെടുത്ത് വിവിധ മത്സരങ്ങളിലായി എ ഗ്രേഡ് കരസ്തമാക്കി. ഓരോ മാസവും നടക്കുന്ന പട്രോൾ ലീഡേഴ്‌സ് ട്രെയിനിംഗ് ക്യാമ്പുകളിൽ 4 കുട്ടികൾ വീതം പങ്കെടുക്കുകയും പരിശീലനം നേടുകയും ചെയ്യാറുണ്ട്. ഈ പരിശീലനം കൊണ്ട് യൂണിറ്റിന്റെ പട്രോൾതല പ്രവർത്തനങ്ങൾക്ക് മാറ്റം കൂട്ടാൻ സാധിക്കുന്നു. കൂടാതെ സ്കൂൾ തലത്തിൽ വിവിധ ദിനചാരണങ്ങളുടെ ഭാഗമായി ക്വിസ് പ്രോഗ്രാം, കോളേഷ് നിർമാണം, പോസ്റ്റർ രചനാ മത്സരം, സേവന വാരം തുടങ്ങിയവ സ്കൗട്ട് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു

ഗൈഡ് യൂണിറ്റ്

മ്യൂസിക് അധ്യപികയായ ഗീത ടീച്ചറുടെ കീഴിൽ 2004 ൽ RAC സ്കൂളിൽ ഗൈഡ് യൂണിറ്റ് ആരംഭിച്ചു.2007 ൽ ഹഫ്സ ടീച്ചറുടെ ചുമതലയിലേക്ക് മാറി.2007-08 ലെ ആദ്യ ബാച്ചിൽ ഫായിസ് എം എന്ന കുട്ടിക്ക് ആദ്യമായി രാജ്യപുരസ്കാർ അവാർഡ് ലഭിച്ചു. തുടർന്നുള്ള കൊല്ലങ്ങളിൽ 53 രാജ്യപുരസ്കാർ അവാർഡ്,4 രാഷ്‌ട്രപതി അവാർഡ് ജേതാക്കൾ നമുക്കുണ്ടായി.

ഭാരത് സ്കൗട് ആന്റ് ഗൈഡസിന്റെ ഭാഗമായി സബ്ജില്ലാതലത്തിലും ജില്ലാതലത്തിലും നടക്കുന്ന മിക്ക പ്രവർത്തനങ്ങളിലും നമ്മുടെ കുട്ടികൾ പങ്കെടുക്കാറുണ്ട്. ഓരോ പ്രവർത്തനങ്ങളും ക്യാമ്പുകളും പുതിയ അറിവുകളും അനുഭവങ്ങളും നേടിക്കൊണ്ടിരിക്കുന്നു.

2013 ഡിസംബറിൽ തൃശൂർ സർവ്വകലാശാല ക്യാമ്പസിൽ വെച്ച് നടന്ന സംസ്ഥാന കാമ്പുരിയിൽ നമ്മുടെ 6 ഗൈഡുകൾ പങ്കെടുത്ത് മികച്ച വിജയം നേടി.2012 ൽ കോട്ടക്കലും 2014 ൽ പയ്യോളി കീഴരിയൂരിലും നടന്ന റാലികളിൽ നമ്മുടെ സ്കൗട്ട് ഗൈഡുകൾ പങ്കെടുത്ത് വിവിധ മത്സരങ്ങളിൽ എ ഗ്രേഡ് കരസ്ഥമാക്കി.

ഓരോ വർഷവും ഓഗസ്റ്റ്, സപ്തംബർ മാസങ്ങളിൽ നടക്കുന്ന പട്രോൾ ലീഡേഴ്‌സ് ട്രെയിനിംഗ് ക്യാമ്പുകളിൽ നമ്മുടെ കുട്ടികൾ കൃത്യമായി പങ്കെടുക്കുകയും പരിശീലനം നേടുകയും ചെയ്യാറുണ്ട്. ഇത് യൂണിറ്റിലെ പട്രോൾതല പ്രവർത്തനങ്ങൾ ക്ക് മാറ്റം കൂട്ടുന്നു. കൂടാതെ സ്കൂൾ തലത്തിൽ വിവിധ ദിനച്ചാരണങ്ങളുടെ ഭകമായി ക്വിസ്, കൊളാഷ് നിർമാണം, പോസ്റ്റർ രചന തുടങ്ങി പലതരത്തിലുള്ള മത്സരങ്ങൾ സങ്കടിപ്പിക്കുകയും ചെയ്യുന്നു.

back to Home