ജി.എൽ.പി.എസ്.അരിക്കാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഒതളൂർ, പറക്കുളം, കാടംകുളം, വെളരച്ചോല തുടങ്ങിയവ സ്ക്കൂളിനടുത്തു വരുന്ന സ്ഥലങ്ങളാണ്. സ്ക്കൂളിനു വേണ്ടി സ്ഥലം വാങ്ങിയത് ഇന്നാട്ടിലെ ജനങ്ങളുടെ കൂട്ടായ്മയാണ്. 2000-2001 വർഷത്തിൽ ജനകീയാസൂത്രണ ഫണ്ട് ഉപയോഗിച്ച് ഡി.പി.ഇ.പി.യുടെ കീഴിലായിരുന്നു ആദ്യകാലത്ത് ഈ സ്ക്കൂൾ പ്രവർത്തിച്ചിരുന്നത്. ഡി.പി.ഇ.പി. പദ്ധതി അവസാനിച്ചതിനെ തുടർന്ന് സ്ക്കൂൾ സർക്കാർ ഏറ്റെടുത്തു.ഒരേക്കർ സ്ഥലത്ത് വിശാലമായ കളിസ്ഥലവും മനോഹരമായ ഒരു കെട്ടിടവും സ്ക്കൂളിനു സ്വന്തമായുണ്ട്.

യുവഭാവന ആർട്സ് & സ്പോർട്സ് ക്ലബ്ബിലെ ഒരു മുറിയിൽ ദിവസക്കൂലിക്കാരായ അധ്യാപകരുടെ സഹായത്തോടെ 30-05-200 മുതൽ ഡി.പി.ഇ.പി.യുടെ കീഴിൽ ഒന്നാം ക്ലാസ് ഒരു ഡിവിഷൻ പ്രവർത്തനം ആരംഭിച്ചു. 2002 മുതൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിൽ സ്ക്കൂൾ പ്രവർത്തിക്കാൻ തുടങ്ങി. ഡി.പി.ഇ.പി.ക്കു ശേഷം എസ്.എസ്.എയുടെ കീഴിലായി. ദിവസവേതനത്തിലായിരുന്നു അധ്യാപകർ ജോലി ചെയ്തിരുന്നത്. 2005 മാർച്ച് മാസത്തിലാണ് അംഗീകാരം ലഭിച്ച് സർക്കാരിന്റെ അധീനതയിലായത്. 2005-2006 വർഷം മുതലാണ് സ്ഥിരം അധ്യാപകരെ നിയമിച്ച് പ്രവർത്തനം ആരംഭിച്ചത്. ഇന്ന് സ്ക്കൂളിന്റെ ഭൌതികവും അക്കാദമികവുമായ നിലവാരം വളരെ മെച്ചപ്പെട്ടതാണ്. എസ്.എസ്.എയുടെയും പഞ്ചായത്തിന്റെയും പി.ടി.എ.യുടെയും സഹായത്തോടെ ഭംഗിയായി മുന്നോട്ടു നീങ്ങുന്നു.