എ എൽ പി എസ് കൂനഞ്ചേരി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
 
ചരിത്രം

ചരിത്രം

കരുണാകരൻ നമ്പ്യാർ
90 വർഷങ്ങൾക്കു മുൻപ് ഈ പ്രദേശത്തെ പേരുകേട്ട കുറ്റിയേ രിക്കണ്ടി തറവാട്ടിലെ കാരണവരായ ശ്രീകേളുകുട്ടി നമ്പ്യാർ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു എഴുത്തുപള്ളിക്കൂടം സ്ഥാപിച്ചു. ശ്രീ കേളുക്കുട്ടി എന്ന ആളായിരുന്നു എഴുത്തച്ഛൻ മണലിൽ ആയിരുന്നു എഴുത്ത് വിദ്യ ,വിരലിലെണ്ണാവുന്ന ശിഷ്യരെ ഉണ്ടായിരുന്നുള്ളൂ തുടക്കത്തിൽ. ശ്രീ മന്നത്താൻ കണ്ടി ഗോവിന്ദൻ എന്ന ആളായിരുന്നു പിന്നീട് വന്ന എഴുത്തച്ഛൻ .അഞ്ച് വർഷത്തിലധികം കാലം ഈ എഴുത്തുപള്ളി ഇവിടെ നിലനിന്നു. 1928 ൽ കുറ്റിയേരി കണ്ടി കേളുക്കുട്ടി നമ്പ്യാർ പ്രസ്തുത സ്ഥലത്ത് ഒരു സ്കൂൾ ആരംഭിച്ചു .ശ്രീ പാറപുറത്തു ശങ്കരൻനായർ ആയിരുന്നു പ്രധാന അദ്ധ്യാപകൻ . സഹ അദ്ധ്യാപകനായി കാരാട്ട് നാരായണൻനായർ, ശ്രീ കരുമാടി ഗോപാലൻ നായർ, ശ്രീ പൊയിലിൽ കേളപ്പൻ നായർ എന്നിവരും. അങ്ങനെയിരിക്കെ ശ്രീ കേളുക്കുട്ടി നമ്പ്യാരുടെ സഹോദരി ഭർത്താവും കോക്കല്ലൂർ സർക്കാർ സ്കൂൾ അധ്യാപകനും പ്രഗത്ഭനും ആയിരുന്ന ശ്രീ പാലപ്പള്ളി ഉണ്ണിരികുട്ടി നായരുടെ പരിശ്രമഫലമായി 1932 ൽ കൂനഞ്ചേരി എൽപി സ്കൂളിന് താൽക്കാലിക അംഗീകാരം കിട്ടി . ഒന്നും രണ്ടും ക്ലാസുകൾക്ക് അംഗീകാരം ഉണ്ടായിരുന്നുള്ളൂ ശ്രീ നാണു നമ്പ്യാരായിരുന്നു അന്നത്തെ ഈ മേഖലയിലെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഇൻസ്പെക്ടർ 1935 ൽ ഈ വിദ്യാലയത്തിന് നാലാംക്ലാസ് വരെ സ്ഥിരമായ അംഗീകാരം കിട്ടി അക്കാലത്ത് ശ്രീ കേളുക്കുട്ടി നമ്പ്യാരുടെ മരുമകനും ഈ വിദ്യാലയത്തിലെ അധ്യാപകനുമായിരുന്ന ശ്രീ കെ എ ആർ കരുണാകരൻ നമ്പ്യാരായിരുന്നു സ്കൂൾ മാനേജർ പിന്നീട് അഞ്ചാം ക്ലാസിനും അംഗീകാരം കിട്ടി. ശ്രീ പാറ പുതുക്കുടി ശങ്കരൻ നായർക്ക് ശേഷം 1943 ൽ ശ്രീ കൃഷ്ണൻ കുട്ടി മാസ്റ്റർ ഈ വിദ്യാലയത്തിൽ പ്രധാന അധ്യാപകനായി ചുരുങ്ങിയ കാലമേ അദ്ദേഹം എവിടെ സേവനമനുഷ്ഠിച്ചിരുന്നു എങ്കിലും ഈ വിദ്യാലയത്തിലെ ഉയർച്ചയിൽ വലിയ പങ്കുവഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം അദ്ദേഹത്തിനുശേഷം. ശ്രീ കോഴക്കാട്ടില്ലത്ത് നാരായണൻ നമ്പൂതിരി ശ്രീ ചെറിയൊമനനായർ, കെ.എ.ആർ കരുണാകരൻ നമ്പ്യാർ, പി സി രാമൻകുട്ടി കിടാവ്,എം അപ്പുക്കുട്ടി കുറുപ്പ്,ഈ കുമാരൻ മാസ്റ്റർ, പി കെ രാധ ടീച്ചർ എന്നിവർ ഇവിടെ പ്രധാന അധ്യാപകനായി സേവനമനുഷ്ഠിച്ചു സർവ്വശ്രീ മണ്ണാറ കണ്ടി ചാത്തുക്കുട്ടി, വലിയ പറമ്പത്ത് കൃഷ്ണൻ കിടാവ് , നടുവില ക്കണ്ടി ശങ്കരൻ നായർ,എം പി ഗോവിന്ദൻ,കക്കാട് കൃഷ്ണൻ നായർ, കെ പി കോമപ്പ കുറുപ്പ് , കണ്ടോത്ത് ഗോപാലൻ കിടാവ് ,തൊണ്ടിയിൽ ശങ്കരൻനായർ , സി കുഞ്ഞിരാമൻ നായർ കെ കെ കൃഷ്ണൻ നമ്പ്യാർ കെ കെ അച്യുതൻ നമ്പ്യാർ, കെ പി രാഘവൻ നമ്പ്യാർ, പുനത്തിൽ അപ്പുനായർ, ജോർജ് , സി വാസു നായർ , ഡി സെലിൻ ,കെ ബാലൻ നമ്പ്യാർ , സി കെ ബാലൻ,എം പി ശാന്ത,കെ ചാത്തുക്കുട്ടി നായർ , എൻ പി ശോഭനകുമാരി , എം മാലതി , മുഹമ്മദ് സാലി , പി പ്രകാശ് , മരയ്ക്കാർ മാസ്റ്റർ എന്നിവരാണ്.ഇവരിൽ പലരും ഇന്ന് ജീവിച്ചിരിപ്പില്ല

മാധവികുട്ടി അമ്മ

ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികളിൽ പലരും സമൂഹത്തിലെ ഉന്നത സ്ഥാനങ്ങളിൽ അലങ്കരിച്ച വരും അലങ്കരിക്കുന്ന വരും ആണ് കേരളത്തിനകത്തും പുറത്തും വിദേശങ്ങളിലും ജോലി ചെയ്യുന്ന ധാരാളം പേരുണ്ട് രണ്ടായിരത്തി മുന്നൂറോളം വിദ്യാർഥികൾ ഇവിടെ പഠനം നടത്തിയിട്ടുണ്ട് . എല്ലാ ക്ലാസിനും ഡിവിഷൻ ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു, 1975 നുശേഷം അത് കുറയാൻ തുടങ്ങി സ്വകാര്യ വിദ്യാലയങ്ങളുടെ കടന്നുകയറ്റവും ഇതിന് കാരണമാണ് ഒമ്പതുവരെ അധ്യാപകരും 240 പേരെ വിദ്യാർഥികളും ഒരു കാലത്ത് ഇവിടെ ഉണ്ടായിരുന്നു എന്നാൽ ഇപ്പോൾ 5 അധ്യാപകരും 51 ഓളം വിദ്യാർഥികളും മാത്രമേ ഇവിടെയുള്ളൂ ഇപ്പോഴത്തെ പിടിഎ പ്രസിഡൻറ് ഹാരിസ് കെ സി അവർകളാണ് , വർഷം 2018 മുതൽ പൂർവ്വവിദ്യാർത്ഥി സംഘടനയ്ക്ക് രൂപം നൽകിയിരിക്കുകയാണ് വി മുഹമ്മദലി ചെയർമാനും വത്സരാജ് കുറങ്ങോട്ട് കൺവീനറുമായ സമിതി പ്രവർത്തനം നടത്തിവരുന്നു. 2017 മുതൽ എൽ കെ ജി ക്ലാസ് ആരംഭിച്ചിരിക്കുകയാണ് 2018 മുതൽ കിഡ്സ് പാർക്ക് എന്ന സ്വപ്നപദ്ധതി നവതി ആഘോഷത്തിന് അനുബന്ധിച്ച് തുടക്കം കുറിച്ചിരിക്കുകയാണ്

സ്കൂളിലെ കെട്ടിട സൗകര്യം വർധിപ്പിച്ചതോടൊപ്പം തന്നെ മറ്റ് ഭൗതിക സൗകര്യങ്ങൾ ഏർപ്പെടുത്താൻ പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും നിർലോഭമായ സഹായങ്ങൾ നൽകിക്കൊണ്ടിരിക്കുകയാണ് അതിലേക്ക് ഈ സ്കൂളിലെ മുൻ പിടിഎ പ്രസിഡന്റും പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ എ കെ ഹസ്സൻ അവർകൾ, ശ്രീ സദാനന്ദൻ പൂമഠത്തിൽ പുതുക്കുടി കോയ അവർകൾ ചേർന്ന് സ്കൂളിലേക്ക് എല്ലാ ക്ലാസിലേയ്ക്കും വേണ്ട അലമാര, 50 കസേര ഇവിടെ എത്തിച്ചു തന്നു. കിഡ്സ് പാർക്ക് ഒരുക്കുന്നതിനായി സുർജിത് കുന്നുമ്മൽ 30 ലോഡ് മണ്ണ് സൗജന്യമായി ഇവിടെ എത്തിച്ചു തന്നിട്ടുണ്ട് ഈ വിദ്യാലയത്തിലെ ഇപ്പോഴത്തെ അധ്യാപകർ ശ്രീ പി രാജഗോപാലൻ മാസ്റ്റർ കെ സുമ, പി ഷാജുല, നിഖില അശോകൻ, സൈന എൻ എന്നിവരാണ് .2017 2018 വർഷത്തിൽ പഠനമികവ് ഉയർത്തേണ്ട ലക്ഷ്യത്തിലേക്ക് മൂന്നുവർഷം കാലത്തേക്കുള്ള സ്കൂൾ അക്കാദമിക് മാസ്റ്റർ പ്ലാൻ ഇവിടെ പൂർത്തിയാക്കിയിട്ടുണ്ട് അക്കാദമിക് മാസ്റ്റർ പ്ലാൻ ഇവിടെ പൂർത്തിയാക്കിയിട്ടുണ്ട് ജനകീയ പങ്കാളിത്തത്തോടെ ഇത് പ്രാവർത്തികമാക്കാൻ ഇവിടത്തെ പൂർവ്വ വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരും രംഗത്തിറങ്ങിയിരിക്കുകയാണ് നവംബർ മാസത്തിൽ പുതിയ കെട്ടിടത്തിലേക്ക് ക്ലാസ്സ് താൽക്കാലികമായി ആരംഭിച്ചു കെട്ടിടം പണിയുടെ അവസാന മിനുക്കുപണികൾ നടത്തി വരികയാണ്.