വാളൂർ ജി യൂ പി എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്


1954 നവംബർ 5ന് മലബാർ ഡിസ്ട്രിക്ട് ബോർഡിൻെറ കീഴിൽ ഏകാധ്യാപക വിദ്യാലയമായി തുടക്കമിട്ട വാളൂർഗവൺമെൻറ് യു പി സ്കൂൾ ശ്രീ മേയന കൃഷ്ണൻ നായർ പൊയിൽ‍പറമ്പില് ഉണ്ടാക്കിക്കൊടുത്ത വാടകയില്ലാത്ത ഒരു ചെറിയ ഷെഡിൽ പ്രവർത്തനം ആരംഭിച്ചു . തുടക്കത്തിൽ 38 കുട്ടികളും എം ചന്തൻ എന്ന ഒരു അൺട്രെയിൻഡ് അധ്യാപകനും ആണ് ഉണ്ടായിരുന്നത്. താൽക്കാലിക ഷെഡ്ഡിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയത്തിന് 1961 സെപ്റ്റംബർ 21ന് ശ്രീ കന്നാട്ടിയിൽ കലന്തൻ ഹാജി 45 സെൻറ് സ്ഥലം സംഭാവനയായി നൽകി .

പഴമക്കാർക്കിടയിൽ ഇന്നും ഈ വിദ്യാലയം 'പുളിമ്പാറോൽ സ്കൂൾ 'ആണ്. പേരുപോലെതന്നെ ഒരു തരം പാറ നിറഞ്ഞ സ്ഥലം.1978-79 വർഷം മുതൽ മുതൽ അപ്പർ പ്രൈമറി ആയി ഈ വിദ്യാലയം ഉയർത്തപ്പെട്ടു. വിദ്യാഭ്യാസപരമായി ആയി വളരെ പിന്നോക്കം നിന്നിരുന്ന മുസ്ലിം ഭൂരിപക്ഷപ്രദേശത്തെ ഈ വിദ്യാലയം നാടിന്റെ വിദ്യാഭ്യാസപുരോഗതിക്ക് ആക്കംകൂട്ടി .

"https://schoolwiki.in/index.php?title=വാളൂർ_ജി_യൂ_പി_എസ്/ചരിത്രം&oldid=1642974" എന്ന താളിൽനിന്ന് ശേഖരിച്ചത്