സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

യൻ‌സ് ക്ലബ്ബ് , ഐ.ടി. ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്, വിദ്യാരംഗം കലാ സാഹിത്യ വേദി , ഗണിത ക്ലബ്ബ് , ഇംഗ്ലീഷ് ക്ലബ്, ജെ ആർ. സി , ജി. കെ. ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ് തുടങ്ങി നിരവധി ക്ലബ്ബുകൾ പാഠ്യ-പാഠേതര പ്രവർത്തനങ്ങളുടെ ഭാഗമായി ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു.

ഇംഗ്ലീഷ് ക്ലബ്

 
ഇംഗ്ലീഷ് സ്പെല്ലിങ് ബീ കോണ്ടെസ്റ്റ്

ളരെ നല്ല രീതിയിൽ ഈ വിദ്യാലയത്തിൽ ഇംഗ്ലീഷ് ക്ലബ് പ്രവർത്തിക്കുന്നു .ഓരോ ആഴ്ചയിലും വെള്ളിയാഴ്ചകൾ ഇംഗ്ലീഷ് ക്ലബ് പ്രവർത്തനങ്ങൾക്കായി നീക്കി വെച്ചിരിക്കുന്നു.ഏറ്റവും കൂടുതൽ പോയിന്റ്സ് കിട്ടിയ കുട്ടികൾക്ക് അസംബ്ലിയിൽ സമ്മാനം നൽകാറുണ്ട് .ഇംഗ്ലീഷ് ഫെസ്റ്റ് പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കുട്ടികളുടെ പ്രകടനങ്ങൾ കാണാൻ രക്ഷിതാക്കളും വരാറുണ്ട് ഇംഗ്ലീഷ് ക്ലബിന്റെ നേതൃത്വത്തിൽ അസംബ്‌ളി നടത്തുകയും എല്ലാ ക്‌ളാസ്സ്‌കാർക്കും  പങ്കാളിത്തം നൽകി വരികയും ചെയ്യുന്നു.ആഴ്ചയിലൊരിക്കൽ കമ്യൂണിക്കേഷൻ സ്കിൽ  വർധിപ്പിക്കാൻ സ്‌കിറ്റുകൾ നടത്താറുണ്ട് ക്ലാസ്സടിസ്ഥാനത്തിൽ മാഗസിൻ നിർമിക്കുകയും മികച്ച മാഗസിന് പ്രോത്സാഹനസമ്മാനം നൽകാറുമുണ്ട്.

ഓൺലൈൻ ക്ലാസ്സ് നടക്കുന്ന ഈ വേളയിൽ പോലും പോലും ഓൺലൈൻ ഇംഗ്ലീഷ് ഫെസ്റ്റ് നടത്തി കുട്ടികളെ ഇംഗ്ലീഷ് പഠനത്തിൽ താല്പര്യമുള്ളവർ ആയി നിലനിർത്തി .സ്പെല്ലിംഗ് പഠിക്കാൻ  ആവേശം വരുത്തുവാനായി ആയി സ്പെല്ലിംഗ് ബീ കോൺടെസ്റ്റ് നടത്തി വരുന്നു.

 
ജില്ലയിൽ ഒന്നാമാത്തെത്തിയ അറബിക് മാഗസീനുമായി അണിയറശില്പികൾ

അറബിക് ക്ലബ്

 
വണ്ടൂർ ഉപജില്ലയിൽ അറബിക് കലാമേളയിൽ ഓവർ ഓൾ കിരീടം നേടിയ കരുവാരകുണ്ട് ടീം

പ്രവർത്തന മികവിന്റെ പുതുമയാർന്ന സംരംഭമാണ് സ്കൂളിലെ അറബിക് ക്ലബ്. സ്കൂളിലെ അറബി ക്ലബ്ബിന്റെ കീഴിൽ വൈവിധ്യമായ പ്രോഗ്രാമുകൾ നിറപ്പകിട്ടോടെ നടന്നു .സ്കൂളിലെ മുഴുവൻ രക്ഷിതാക്കളെയും ഉൾപ്പെടുത്തി ക്വിസ് നടത്തി മുൻകൂട്ടി അറിയിച്ചതനുസരിച്ച് നിശ്ചിതസമയത്ത് മത്സരാർത്ഥികൾ ഓൺലൈനിൽ ആവേശത്തോടെ അണിനിരന്നു. ക്വിസ് വൻ വിജയമായി മാറി. സമ്പൂർണമായ ഭാഷ അന്തരീക്ഷത്തിൽ അറബിക് അസംബ്ലി നടന്നു അറേബ്യൻ നാടുകളിൽ അനുസ്മരിപ്പിക്കുന്ന വിധം പുതുപുത്തൻ അറബിക് ശൈലിയിലായിരുന്നു പ്രതിജ്ഞയും, പ്രാർത്ഥനയും, വാർത്താ വായനയും എല്ലാ മാധ്യമങ്ങളിലും നിറഞ്ഞു നിന്നു. പ്രസ്തുത അസംബ്ലി ചരിത്രമായി മാറി . മറ്റു സ്കൂള്കാര് അത് ഏറ്റു പിടിച്ചു .കലാമേളക്കുവേണ്ടി വർഷത്തിന് തുടക്കം മുതൽ തന്നെ ഒരുക്കം തുടങ്ങി .സ്കൂൾതലത്തിൽ മത്സരം നടത്തിയാണ് വിവിധ ഇനങ്ങങ്ങൾക്കുള്ള വിദ്യാർത്ഥികളെ കണ്ടെത്തിയത് . മുഴുവൻ വിദ്യാർത്ഥികൾക്കും അവരുടെ സർഗ്ഗാത്മക കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം ലഭിച്ചു .തെരഞ്ഞെടുത്ത കുട്ടികൾക്ക് ചിട്ടയോടെ കൃത്യതയാർന്ന പരിശീലനം നൽകി പ്രതീക്ഷയോടെ അറബിക് ടീം സബ് ജില്ലാ മത്സരത്തിൽ മാറ്റുരച്ചു .ധാരാളം ഒന്നാം സ്ഥാനങ്ങൾ ഉൾപ്പെടെ വണ്ടൂർ സബ് ജില്ലയിൽ ഓവറോൾ പട്ടം കരസ്ഥമാക്കി .വരയും രചനയും നിറം പകർന്ന് സ്കൂൾ മാഗസിൻ സർഗ്ഗാത്മകതയുടെ നിറദീപമായി മാറി .ഒഴിവുദിനങ്ങളിൽ വിദ്യാർത്ഥികൾക്ക് പരിചയസമ്പന്നരായ അറബിക് അധ്യാപകർ നൽകിയ പരിശീലനം അവരെ മികച്ച പ്രകടനത്തിന് സജ്ജരാക്കി. മത്സരത്തിനു വേണ്ടിയുള്ള താളുകളിൽ അർത്ഥമുള്ള ചിത്രങ്ങളും ഓമനത്തമുള്ള കഥകളും കവിതകളും നിറഞ്ഞു. ഉള്ളടക്കം മുഴുവൻ പ്രകൃതിയോട് പ്രതിബദ്ധതയുള്ളതായിരുന്നു. അഴകിന്റെ മഴവില്ലായി മാറിയ താഴ്വര എന്നർത്ഥമുള്ള അൽവാദി എന്ന സ്കൂൾ മാഗസിൻ ജില്ലയിൽ ഒന്നാമതെത്തി. സ്റ്റേറ്റ് തലത്തിലും മിന്നുന്ന വിജയം നേടി. അറബിക് നാടകവും അറബി കലാരൂപങ്ങളും വാർഷികാഘോഷത്തിന് സപ്ത വർണ്ണം നൽകി. അറിവിന്റെ നിറവിലും കലയുടെ കരുത്തിനും നിമിത്തമായി മാറിയ മറ്റു ധാരാളം പരിശീലനങ്ങൾക്കും മത്സരങ്ങൾക്കും സ്കൂൾ ക്യാമ്പസ് സാക്ഷിയായി.

ജി .കെ ക്ലബ്

 
സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നടത്തിയ ജില്ലാതല വായന മത്സരത്തിൽ എൽ.പി. വിഭാഗം രണ്ടാം സ്ഥാനം നേടിയ നെവിൻ മനോജ് ബഹു. കായികവകുപ്പ് മന്ത്രി ശ്രീ. വി. അബ്ദുറഹ്മാനിൽ നിന്ന് അവാർഡ് സ്വീകരിക്കുന്നു.
 

ളർന്നുവരുന്ന കുരുന്നുകളുടെ മാനസിക വികാസത്തിന് അനിവാര്യമാണല്ലോ പൊതുവിജ്ഞാനം . ഈ ലക്ഷ്യ സാക്ഷാത്കാരത്തിനു വേണ്ടി വൈവിധ്യമാർന്ന പരിപാടികൾ പണ്ടുമുതലേ നടത്തിവരുന്നു .ഇതിലൂടെ ധാരാളം കുഞ്ഞുങ്ങളെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്താൻ ജി എൽ പി എസ് കരുവാരകുണ്ടിനു ആയിട്ടുണ്ട് .

അന്വേഷിക്കു കണ്ടെത്തു എന്ന പേരിൽ ദിവസവും ഓരോ ചോദ്യം ക്ലാസ് റൂമുകളിൽ ബോർഡിൽ എഴുതി കൊടുക്കുകയും കുട്ടികൾ അതിനുത്തരം അടുത്തദിവസം അന്വേഷിച്ച് കണ്ടെത്തി വരികയും ചെയ്യുന്നു . ഈ പ്രവർത്തനത്തിന് അന്ന് കുറെ കൈയ്യടികൾ കിട്ടിയിട്ടുണ്ട്. ഇതിനെ തുടർന്ന് അധ്യാപകർ ധാരാളം വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ആലോചിക്കുകയും നടപ്പാക്കുകയും ചെയ്തു.

പത്ര ക്വിസ് സ്കൂളിൽ നിത്യേന വരുന്ന പത്രങ്ങളിൽ നിന്ന് പ്രാധാന്യമുള്ള വാർത്തകൾ തിരഞ്ഞെടുത്ത് അതിൽ നിന്നും ഒരു ചോദ്യം നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കും .ഇന്റർവെൽസമയത്ത് കുട്ടികൾ ആ ചോദ്യം എഴുതിയെടുത്ത് പത്രം വായിച്ചു ഉത്തരം കണ്ടെത്തി വൈകുന്നേരത്തിനുള്ളിൽ ഉത്തരം നിക്ഷേപിക്കും . അതിൽ നിന്ന് നറുക്കെടുപ്പിലൂടെ വിജയി ആകുന്ന കുട്ടിയ്ക് അസംബ്ലിയിൽ വെച്ച് സമ്മാനം നൽകും .ഈ പ്രവർത്തനം തുടരുന്നതിലൂടെ പത്രവായന ശീലമാക്കാനും ആനുകാലിക സംഭവങ്ങൾ ഓർത്തെടുക്കാനും കുട്ടികൾക്ക് സാധിക്കുന്നു. കുട്ടികളിൽ വിജ്ഞാനത്തോടുള്ള താൽപര്യം മനസ്സിലാക്കി പുതിയൊരു പ്രവർത്തനത്തിന് തുടക്കം കുറിച്ച പരിപാടി ആയിരുന്നു വിജ്ഞാന കേളി ഇതിലൂടെ കുട്ടികൾക്ക് ദിവസവും ഓരോ ചോദ്യവും ഉത്തരവും കൊടുക്കുകയും മാസാവസാനം സ്കൂൾ ക്വിസ് നടത്തുകയും ചെയ്തു പോന്നു .ഇതിൽ മികച്ച വിജയം കാഴ്ചവയ്ക്കുന്നവർക്ക് പ്രത്യേകം ക്ലാസുകൾ സംഘടിപ്പിക്കുകയും ചെയ്തുവരുന്നു . ഇത്തരത്തിൽ മികവാർന്ന പദ്ധതികളുടെ ഫലമായി സോഷ്യൽ സയൻസ് ക്വിസ് ,ഗണിത ക്വിസ്, അക്ഷരമുറ്റം ,ലൈബ്രറി കൗൺസിൽ വായനക്വിസ് ,സ്വദേശ് മെഗാ ക്വിസ് തുടങ്ങിയ എല്ലാ മത്സരങ്ങളിലും ജി.എൽ.പി .എസ് കരുവാരകുണ്ട് യശസ്സ് ഉയർന്നു കൊണ്ടേയിരുന്നു. പി.എസ്സ്. സി .ക്ലാസുകൾ നടത്തുന്ന അധ്യാപകരെ വിളിച്ച് നടത്തുന്ന ക്ലാസ്സുകളിൽ നമ്മുടെ സ്കൂളിൽ മാത്രമല്ല തൊട്ടടുത്ത സ്കൂളുകളിലെയും ജി .കെ.യിൽ ഉന്നത നിലവാരം പുലർത്തുന്ന കുട്ടികളെയും പങ്കെടുപ്പിക്കാറുണ്ട് .

ഐ.ടി ക്ലബ്

 
പഠനം വിരൽ തുമ്പിൽ (ഐ .ടി ലാബിൽ )

ക‍ുട്ടികളിൽ സാങ്കേതിക വിദ്യയിൽ താൽപര്യം ഉണർത്തുന്നതിനും ഐ.ടിമേഖലയിൽ അവബോധം സൃഷ്‍ടിക്കുന്നതിനുമായി ഐ.ടി ക്ലബ് പ്രവർത്തിക്കുന്നു.ദിനാചരണങ്ങളുമായി ബന്ധപ്പെട്ട ഡോക്യമെന്ററി ക‍ട്ടികൾക്കു പ്രദർശിപ്പിച്ചു കൊടക്കുകയും തൽപ്പരരായകുട്ടികൾക്ക് മലയാള ടൈപ്പിങ്ങ് പരശീലിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഐ.ടിക്ലബിന്റെ സഹകരണത്തോടെ ക്വിസ് മത്സരങ്ങളും സംഘടിപ്പിക്കുന്ന.പഠനം രസകരമാക‍ുന്നതിനും

ക‍ുട്ടികളിൽ ആത്മവിശ്വാസം വളർത്തുന്നതിനും ഇത്തരം പ്രവർത്തനങ്ങൾ സഹായകരമാണ്.കളിപ്പെട്ടി പുസ്തകത്തിലെ പ്രവർത്തനങ്ങൾ ചെയ്യുന്നതോടൊപ്പം ഓരോ വിഷയത്തിലേയും ഐ.സി.ടി സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തുന്നു.

ഗണിത ക്ലബ്

 
ഗണിതം രസകരം
 
സബ് ജില്ല ഗണിത മേളയിൽ  ഒന്നാം സ്ഥാനം വാങ്ങിയത്

ശാസ്ത്രങ്ങളുടെ റാണിയായ ഗണിത ശാസ്ത്രം നമ്മുടെ ജീവിതവുമായി വളരെ ബന്ധപ്പെട്ടു കിടക്കുന്നു . ഗണിതം കുട്ടികളുടെ ഇഷ്‍ട വിഷയമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഗണിത ശാസ്ത്രത്തിലെ സങ്കിർണ്ണമായ ക്രിയകൾ ലളിതമായി മനസിലാക്കുന്നതിനും ശാസ്ത്രീയ അവബോധം സൃഷ് ടിക്കുന്നതിനും ഗണിത ക്ലബ് പ്രവർത്തിക്കുന്നു.ഗണിത പസിലുകൾ,ജ്യാമിതിയ നിർമിതികൾ നമ്പർ ചാർട്ട്,ജ്യോമെട്രിക്കൽ ചാർട്ട്,ക്വിസ് മത്സരങ്ങൾ മാന്തിക ചതുരം,ടാൻഗ്രാം നിർമ്മാണം എന്നിവയിൽ പരീശിലനം നൽകി വരുന്നു. ഗണിത ശാസ്ത്ര മേളകളിൽ നമ്മുടെ കുട്ടികൾക്ക് മികച്ച വിജയം കരസ്ഥമാക്കാൻ നമ്മുടെ കുട്ടികൾക്കു കഴിയാറുണ്ട്.

ജൂനിയർ റെഡ് ക്രോസ്

 
അസംബ്ലി മുന്നിൽ നിന്ന് നയിക്കുന്ന ജെ .ആർ.സി  ടീം
 
ജെ. ആർ.സിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് പത്രത്തിൽ വന്ന വാർത്ത

2012 സെപ്റ്റംബർ 20 വ്യാഴാഴ്ച ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്  ശ്രീമതി പൊറ്റയിൽ  ആയിഷയാണ്ജില്ലയിലെ ആദ്യത്തെ പ്രൈമറി ജെ .ആർ .സി  യൂണിറ്റ് ഉദ്ഘാടനം ചെയ്തത്. ജീവകാരുണ്യ,സാമൂഹ്യസേവന,പരിസ്ഥിതി സൗഹൃദ മേഖലകളിൽ  പ്രവർത്തിക്കാൻ ചെറുപ്രായത്തിൽ തന്നെ ഈ വിദ്യാലയത്തിൽ എത്തുന്ന കുട്ടികൾക്ക് സാധ്യമാവുന്നു.ബഡ്സ് സ്കൂൾ, പാലിയേറ്റീവ്  കെയർ സെൻറർ സന്ദർശനവും സഹായവിതരണവും പ്ലാസ്റ്റിക്കിനെതിരെയുള്ള പ്രചാരണം,നോട്ട് എക്സ്പയേഡ് മെഡിസിൻസ് ശേഖരിച്ച്    ആവശ്യക്കാർക്ക്  തരംതിരിച്ച് വിതരണം  ചെയ്യൽ തുടങ്ങിയവർ കെ ജെ ആർ സി യുടെ നേതൃത്വത്തിൽ ഇപ്പോഴും നടത്തിവരുന്നു.സ്കൂളിലെ അച്ചടക്കവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും കുടിവെള്ള വിതരണവും ,അസംബ്ലി നടത്തിപ്പും എല്ലാം ജെ. ആർ .സി   കുട്ടികൾക്ക്  പ്രവർത്തിക്കാനുള്ള അവസരം നൽകുന്നു. കുട്ടികൾക്ക്  ആത്മവിശ്വാസവും ലീഡർഷിപ്പ് ക്വാളിറ്റിയും വർദ്ധിപ്പിക്കുന്നു. ജെ.ആർ.സി ബുധനാഴ്ച ദിവസങ്ങളിൽ കുട്ടികൾ ജെ.ആർ. സി യൂണിഫോം  ധരിച്ചു വരുന്നു.

ശാസ്ത്രക്ലബ്

 
സ്കൂൾശാസ്ത്രക്ലബ് നാസഗഫൂർ ഉദ്ഘാടനം ചെയ്യുന്നു

കുട്ടികളിൽ ശാസ്ത്രാഭിരുചി വർധിപ്പിക്കാനും, പ്രകൃതി സ്നേഹം വളർത്തുന്നതിനും, പ്രകൃതി സംരക്ഷണബോധം കുട്ടികളിൽ ഉളവാക്കാനുമായി സ്കൂളിൽ ശാസ്ത്രക്ലബ് പ്രവർത്തിച്ചു വരുന്നു. ദൈനംദിനം വികസിച്ചുകൊണ്ടിരിക്കുന്ന ശാസ്ത്രകൗതുകത്തിന്റെ കൂടെ സഞ്ചരിക്കാൻ നമ്മുടെ മക്കളെ പ്രാപ്തരാക്കുന്ന ക്ലബിന്റെ പ്രവർത്തനങ്ങൾ മികവുറ്റതാണ്.

ചാന്ദ്രദിനത്തോടനുബന്ധിച്ച് ശ്രീ.നാസാ ഗഫൂറിന്റെ നേതൃത്വത്തിൽ പഠനക്ലാസ്സും വിവിധ ചാന്ദ്രപര്യവേഷണ ദൗത്യങ്ങൾ, മനുഷ്യന്റെ ബഹിരാകാശ സഞ്ചാരം മുതലുള്ള കൗതുകവും ആകർഷവുമായ ദൃശ്യങ്ങളുടെ വീഡിയോ പ്രദർശനവും നടന്നു. ശാസ്ത്രക്ലബിന്റെ നേതൃത്വത്തിൽ, ശാസ്ത്രക്വിസ് മത്സരങ്ങൾ ദിനാചരണങ്ങൾ, വാനനിരീക്ഷണം, ലഘുപരീക്ഷണങ്ങൾ, ഔഷധസസ്യ പരിപാലനം എന്നിവ നടത്തിവരുന്നു. ശാസ്ത്രമേളകളിൽ സബ് ജില്ലാ, ജില്ലാതലങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കാനും, മികവ് തെളിയിക്കാനും , ശാസ്ത്രക്ലബിന്റെ പ്രവർത്തനത്തിലൂടെ സാധ്യമാകുന്നു.

വിദ്യാരംഗം

 
കരുവാരകുണ്ട് മോഡൽ എൽ .പി .സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ പുറത്തിറക്കുന്ന മാസിക
 
വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം

നമ്മുടെ സ്കൂളിൽ വളരെ നന്നായി പ്രവർത്തിക്കുന്ന ഒന്നാണ് വിദ്യാരംഗം ക്ലബ്.വിദ്യാരംഗത്തിൽ എല്ലാ കുട്ടികളും അംഗങ്ങളാണ്.സാഹിത്യ,സാംസ്കാരിക കലാ രംഗത്തെ പ്രമുഖർ ആണ് വിദ്യാരംഗം ഉദ്ഘാടനം ചെയ്യാറുള്ളത്.ഓൺലൈൻ ആണെങ്കിലും ഇത്തവണയും വിദ്യാരംഗം ഉദ്ഘാടനം ഗംഭീരമായി തന്നെ നടത്തി.പ്രമുഖ സാഹിത്യകാരൻ സി.രാധാകൃഷ്ണൻ പി.പി.രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.ക്ലബിന്റെ പരിശ്രമഫലമായി ആദ്യകാലങ്ങളിൽ പുറത്തിറക്കിയ‘കുഞ്ഞോളങ്ങൾ'എന്ന ബാലമാസിക വളരെ ജനശ്രദ്ധ നേടിയിരുന്നു.കുട്ടികളുടെ സർഗ്ഗാത്മകരചനകളെ പ്രോത്സാഹിപ്പിക്കാൻ വിദ്യാരംഗംക്ലബ് ഒട്ടനവധി ശില്പശാലകളും സ്കൂളിൽ സംഘടിപ്പിക്കാറുണ്ട്.

സോഷ്യൽ സയൻസ് ക്ലബ്

 
സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന യുദ്ധ വിരുദ്ധ റാലി

നമ്മുടെ എൽ.പി.സ്കൂളുകളിൽ വിരളമായി കാണുന്ന ക്ലബുകളിൽ ഒന്നാണ് സോഷ്യൽ സയൻസ് ക്ലബ്.എന്നിരുന്നാലും നമ്മുടെ സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ധാരാളം പ്രവർത്തനങ്ങൾ നടത്തിവരുന്നു.ദിനാചരണങ്ങൾക്ക് (സ്വാതന്ത്രദിനം,ഹിരോഷിമ ദിനം,നാഗസാക്കി ദിനം....... )പുറമെ സ്കൂൾ ഇലക്ഷനും മനോഹരമായി നടത്താൻ കഴിയുന്ന സബ് ജില്ലാ സോഷ്യൽ സയൻസ് മേളയിൽ ഓവറോൾ പട്ടം രണ്ട്പ്രാവശ്യം നേടിയിരുന്നു.ചാർട്ട് മത്സരത്തിൽ സ്ഥിരമായി ഒന്നും ,രണ്ടും സ്ഥാനത്തിൽ കുറഞ്ഞത് കിട്ടാറുമില്ല.

പരിസ്ഥിതി ക്ലബ്ബ്

 
പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ശീതകാല പച്ചക്കറി വിളവെടുപ്പ്

സ്കൂളിൽ പാചകത്തിന് ആവശ്യമായ പച്ചക്കറികൾ ഉത്പാദിപ്പിക്കുന്നതിനും കൃഷി പരിചയപ്പെടുത്തുന്നതിനും കൃഷിയോട് ആഭിമുഖ്യമുള്ളവരായി കുട്ടികളെ വളർത്താനുമാണ് സ്കൂളിൽ പരിസ്ഥിതി ക്ലബ്ബ് തുടങ്ങിയത്. വിത്തുകൾ കുഴിച്ചിടുന്നത് മുതൽ വിളവെടുപ്പ് വരെ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യുന്നു. കൃഷി ജീവിതത്തിന്റെ ഭാഗമാകും എന്നതോടൊപ്പം വിഷരഹിത പച്ചക്കറി ഉത്പാദിപ്പിക്കാനും അങ്ങനെ ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന സ്വപ്നത്തിലുള്ള സാക്ഷാത്കാരം കൂടിയാണ് പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനം.