പ്രകൃതിയിലേയ്ക്കൊരു തിരിഞ്ഞുനോട്ടം
തൂമ തൂകുന്ന തൂമരങ്ങൾ
തോളും തോളും ഉരുമ്മി നിന്നും കണ്ണു കക്കുന്ന പൂവള്ളികൾ
മന്നിൽ തൂമണം വീശിനിന്നും
ഓളം തള്ളുന്ന വൻ പുഴകൾ
നീളെ നന്മകളേ കിനിന്നും' പരിശോഭിക്കുന്ന പ്രകൃതി . എത്ര സുന്ദരമായ കാഴ്ചകൾ. കണ്ണിനു കുളിർ മയായ് പരിലസിച്ചിരുന്ന നമ്മുടെ ചുറ്റുപാട് എവിടെ പോയി.
കൃഷിയും അനുബന്ധെ തൊഴിലുകളുമായി മനുഷ്യർ ജീവിച്ച കാലഘട്ടത്തിൽ നിന്നും താൻ (മനുഷ്യൻ) പ്രകൃതിയിലെ മറ്റു ജീവികളിൽ നിന്നും വിഭിന്നനാണെന്നും തന്നെ തോല്പിക്കൻ പ്രകൃതിക്കു പോലും ആവില്ല എന്ന അഹംബോധവും മനുഷ്യരിൽ ഉടലെടുത്തതു മുതൽ പ്രകൃതിയുടെ നൈസർഗ്ഗിക സൗന്ദര്യം നശിച്ചു തുടങ്ങി.
പ്രകൃതിയിലെ അസംസ്കൃത വിഭവങ്ങളുടെ അമിത ചൂഷണം വരും തലമുറകൾക്കായി ഒന്നും സംരക്ഷിക്കാതെ കുന്നുകളും, മലകളും ഇടിച്ചു നിരത്തിയും, വയലുകളും ജലസ്രോതസ്സുകളും നികത്തിയും ബഹുനില മന്ദിരങ്ങൾ നിർമ്മിക്കുമ്പോൾ നമ്മെ കാത്തിരിക്കുന്ന പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് നമ്മൾ ഓർക്കാറില്ല.
വനങ്ങൾ ഒരു രാഷ്ട്രത്തിന്റെ ഏറ്റവും സുന്ദരവും, ശ്രേഷ്ഠവുമായ ഭൗതികമ്പത്താണ്. എന്നാൽ ഇന്ന് വനഭൂമി കൈയ്യേറി ആരാധനാലയങ്ങളും കെട്ടിട സമുച്ചയങ്ങളും നിർമ്മിച്ച് തങ്ങളുടെ കീശ വീർപ്പിക്കുന്ന നരാധമൻമാർക്ക് തങ്ങൾ ചെയ്യുന്ന പ്രവൃത്തികളുടെ ഫലത്തെക്കുറിച്ച് യാതൊരു ചിന്തയുമില്ല.
2017 ൽ ഓഖി, 2018 ൽ കേരളത്തെ മുക്കിയ പ്രളയവും, 2019 ൽ വയനാട്ടിലെ മുതുവൻ മലയിലും നിലമ്പൂരിലെ കവളപ്പാറയിൽ നിന്നും നമ്മൾ കേട്ട നിലവിളികളും ഇന്നും കൺമുമ്പിൽ നിന്നും മായുന്നില്ല. ഒപ്പം നമ്മുടെ സഹചാരികളായെത്തുന്ന മാരക രോഗങ്ങൾ നിപ,
എബോള, ഇന്ന് കോവിഡ് 19നും നമ്മൾ സാക്ഷി.
അണ്വായുധങ്ങൾക്കു പകരം അണുജീവി വിസ്ഫോടനങ്ങൾ സൃഷ്ടിച്ച് വിജയിക്കാമെന്ന് വ്യാമോഹിക്കുന്ന ശക്തികൾ എല്ലാം നമ്മെ വെല്ലുവിളിച്ചു കൊണ്ടേയിരിക്കുന്നു.
നമ്മുടെ സാധാരണ ജീവിതത്തിന് ഒരു പുതിയ കാഴ്ചപ്പാട് ഉണ്ടാകേണ്ടിരിക്കുന്നു. പ്രകൃതിയുടെ സ്വത്വം നഷ്ടപ്പെടാതെ പ്രകൃതിവിഭവങ്ങളെ ഉപയോഗിക്കാൻ നമ്മൾ ശീലിക്കേണ്ടിയിരിക്കുന്നു. വനങ്ങളും മരങ്ങളും ഭൂമിയുടെ ആത്മാക്കളായി തിരിച്ചറിഞ്ഞ് നാം അവയെ സംരക്ഷിക്കണം.
പ്ലാസ്റ്റിക്ക് ഉപയോഗത്തിന്റെ ഭവിഷ്യത്തും പൊതു ഗതാഗതത്തിന്റെ അവശ്യവും നാം തിരിച്ചറിയണം.
ഈ തിരിച്ചറിവ് നമുക്ക് ബാല്യത്തിൽ തന്നെ ഉണ്ടാവുകയും നമുക്കൊപ്പം വളരുകയും ചെയ്യട്ടെ.
ഗ്രെറ്റ മാരാകാൻ നാമോരോരുത്തർക്കും കഴിയട്ടെ. ഹരിതാഭതിങ്ങും നമ്മുടെ നാടിന്റെ നന്മയ്ക്കായ് കൈ കോർക്കാം.
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|