ചോമ്പാല നോർത്ത് എൽ പി എസ്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതിക സാഹചര്യം

കുട്ടികളിൽ സമഗ്രമായ  വികാസം  സാധ്യമാകണമെങ്കിൽ  ഉയർന്ന  നിലവാരത്തിലുള്ള   ഭൗതിക സാഹചര്യം ആവശ്യമാണ്.

കെട്ടിടം

വിദ്യാലയത്തിൽ ഒരു ഓഫീസ്റൂം , 1 മുതൽ 4 വരെ ക്ലാസ്റൂം ,സ്മാർട്ട് ക്ലാസ് , അടുക്കള എന്നിവ കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്നു .

ലാബ് -ലൈബ്രറി

പ്രത്യേക വിഷയങ്ങൾക്ക് അനുഭവാധിഷ്ഠിത പഠനം സാധ്യമാക്കാൻ തരത്തിൽ ലാബ് സൗകര്യം, കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി മികച്ച ലൈബ്രറി സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.ഓരോ ക്ലാസിലും ക്ലാസ് ലൈബ്രറി ഉണ്ട്

കളിസ്ഥലം

ആരോഗ്യ കായിക വിദ്യാഭ്യാസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന തരത്തിൽ വിശാലമായ കളിസ്ഥലം ഒരുക്കിയിട്ടുണ്ട്.

ശുചിമുറികൾ

കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ വൃത്തിയുള്ള ശുചിമുറി സൗകര്യം ഉണ്ട്.

ഫർണിച്ചർ

എല്ലാ ക്ലാസിലും അത്യാധുനികമായതും, വിദ്യാർത്ഥികളുടെ പ്രായത്തിന് അനുയോജ്യമായതുമായ ഫർണിച്ചർ ഉണ്ട്.അധ്യാപകർക്ക് എല്ലാ ക്ലാസ്സിലും ആവശ്യമുള്ളവ സൂക്ഷിച്ചുവയ്ക്കാൻ കഴിയുന്ന മേശയും കസേരയും അലമാരയും ഉണ്ട്