ഹിമായത്തുൾ ഇസ്ലാം എച്ച്. എസ്സ്. എസ്സ്./ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്കൂൾ. ഇംത്തിശാറുൽ ഇസ്ലാം കമ്മറ്റി എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. പഴയ മലബാർ പ്രദേശത്തെ മുസ്ലിംകളുടെ ഉന്നമനത്തിന് വേണ്ടി 1912 ൽ സഥാപിച്ചതാണ് ഈ വിദ്യാലയം. കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1912 ൽ മർഹും മുച്ചന്തിയകത്ത് ഹസ്സൻകോയ ഹാജി മാനേജറും സി.എ കുഞ്ഞിമൂസ്സ ഹാജി സെക്രട്ടറിയുംഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസൽ ഇവാഞ്ചലിക്കൽ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1860-ൽ ഇതൊരു ആംഗ്ലോ-വെർണാകുലർ സ്കൂളായി. 1864-ൽ മിഡിൽ സ്കൂളായും 1905-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം