സീഡ് പ്രവർത്തനങ്ങൾ
ശുചീകരണ പ്രവർത്തനങ്ങളുമായി ഗാന്ധി ജയന്തിയിലും സീഡ് പ്രവർത്തകർ
സ്കൂളിലും സമീപ പ്രദേശങ്ങളിലും ശുചീകരണ പ്രവർത്തനങ്ങളുമായി കൂത്താട്ടുകുളം ഗവ.യു.പി സ്കൂളിൽ ഗാന്ധിജയന്തി വാരാചരണം തുടങ്ങി.കൂത്താട്ടുകുളം എസ് . ബി.ഐ ബാങ്കിലെ ജീവനക്കാരുടെ സഹകരണത്തോടെ സീഡ് പ്രവർത്തകർ സ്കൂൾ മൈതാനം സ്ഥിതി ചെയ്യുന്ന എം.വി.ഐ.പി ഗോഡൗൺ ശുചീകരിച്ചു.കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു, ബ്രാഞ്ച് മാനേജർ ശ്രീജ, ഹെഡ്മിസ്ട്രസ് ആർ വത്സല ദേവി, പി.ടി.എ പ്രസിഡന്റ് ജോമോൻ കുര്യാക്കോസ് എന്നിവർ സംസാരിച്ചു.
വൃദ്ധ ദിനത്തിൽ മുതിർന്നവരെ ആദരിച്ചും സ്നേഹിച്ചും സീഡ് കുട്ടികൾ.
ജീവിത സായാഹ്നത്തിൽ ഒന്നിക്കാൻ സ്ഥാപനം നിർമ്മിക്കുന്നതിനായി തന്റെ പേരിലുണ്ടായിരുന്ന ഒരേക്കർ 65 സെന്റ് സ്ഥലം മുഴുവനായി എഴുതി നൽകി , വ്യക്തിപരമായ സുഖ സൗകര്യങ്ങളെല്ലാം ഉപേക്ഷിച്ച് അതേ സ്ഥാപനത്തിലെ അറുപതോളം അന്തേവാസികളിലൊരാളായി ജീവിക്കുന്ന കെ എം പൗലോസിനെ കുട്ടികൾ ആദരിച്ചു.
കൂത്താട്ടുകുളത്തെ സീഡ് കുട്ടികളെല്ലാം പാടത്തേക്ക്
വയൽ ചെളിയിൽ നടന്നും, കൃഷിക്കാര്യം ചോദിച്ചറിഞ്ഞും, ഞാറ്റു പാട്ടു പാടി ആരവം തീർത്ത് കൂത്താട്ടുകുളത്തെ കുട്ടികളെല്ലാം പാടത്തേക്ക് . കൂത്താട്ടുകുളം കൃഷിഭവന്റെ നേതൃത്വത്ത മേനമററം ഭാഗത്തെ പാടത്ത് നടന്ന നടീൽ ഉത്സവത്തിൽ കൂത്താട്ടുകുളം ഗവ.യു.പി.എസ് കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്കൂൾ, തുടങ്ങിയ സ്കൂളുകളിലെ കുട്ടികളാണ് പാടത്തേക്ക് എത്തിയത് .
സീഡ് , നാട്ടുപച്ച-2019 നാടൻഭക്ഷ്യമേള
ഇലകളും കിഴങ്ങുകളും രൂപം മാറി, ചമ്മന്തി മുതൽ ഹൽവ വരെ, കുട്ടിപ്പാചകക്കാർ സൂപ്പർ യു പി വിഭാഗത്തിൽ വ്യക്തിഗത ഇനത്തിൽ അഖിലേഷ് അജയൻ, രാഹുൽ റെജി എന്നിവരും, എൽ പി വിഭാഗത്തിൽ കൽഹാര ബിജോയ് , ദേവി കൃഷ്ണ എന്നിവരും ജേതാക്കളായി. ഗ്രൂപ്പ് മത്സരത്തിൽ യുപി വിഭാഗത്തിൽ അബിത് എസ് , അഭിനവ് ഷിനോജ് ,നിഷാൽ മാത്യു ടീം ഒന്നാമതെത്തി. ഐശ്വര്യ ഹരി, എയ്ഞ്ചൽ തോമസ് , ബിനീറ്റ അബ്രാഹം ,ആദിത്യ ബിനോയ് ടീം രണ്ടാമതെത്തി.എൽ പി വിഭാഗത്തിൽ ബന്യാമിൻ റോയി ആന്റൽ കുര്യാക്കോസ് , ടീം ഒന്നാമതെത്തി. ആഷ്ന .വി.ജോർജ് , അനാമിക വി.എ,എറീക്ക സനൂപ് ടീം രണ്ടാം സ്ഥാനം നേടി.
പ്ലാസറ്റിക്കിന് നോ പറഞ്ഞ് സീഡ് കുട്ടികളുടെ പുതുവത്സരാഘോഷം
ഒറ്റത്തവണ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന പ്ലാസറ്റിക്കിന് നോ പറഞ്ഞ് കൂത്താട്ടുകുളം ഗവ.യു.പി സ്കൂളിലെ സീഡ് കുട്ടികളുടെ പുതുവത്സരാഘോഷം. നഗരസഭ പ്രദേശത്തെകടകളിലും, വീടുകളിലുമെല്ലാം പ്ലക്കാർഡുകളുമായി കയറിയിറങ്ങി പുതുവത്സര ആശംസകൾക്കൊപ്പം പ്ലാസ്റ്റിക്ക് ബോധവത്കരണ സന്ദേശ കാർഡുകളും വിതരണം ചെയ്തു.ഒറ്റത്തവണ ഉപയോഗിക്കുന്ന നിരോധിച്ച പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും അവക്ക് ബദലായി ഉപയോഗിക്കാവുന്ന സാധനങ്ങളും കുട്ടികൾ പൊതുജനങ്ങളെ പരിചയപ്പെടുത്തി. രക്ഷിതാക്കൾക്ക് തുണി സഞ്ചി നിർമ്മാണ പരിശീലനവുമുണ്ടായി.