സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1923 പൊന്നനി താലുക്കിലെ മലബാർ ബോർഡിന്റെ കീഴിൽ എൽ.പി വിഭാഗം ആരംഭിച്ചു . പിൽക്കാലത്ത് താലുക്കിലെ ബോഡ് നിർത്തലാക്കി മലബാർ ഡിസ്ട്രിക്റ്റ് സ്റ്ബോഡ് നിലവിൽ വന്നു. 1956 Sri. BADIRSHA PANIKKAR എൽ.പി വിഭാഗം അപ്ഗ്രേ‍ഡ് ചെയ്ത് യു. പി സ്കൂൾ ആയി. പൗരാവലിയുടെ സ്രമഫലമയി 1980 ൽ ഹൈസ്ക്കൂളും ആയി. 2000 ൽ ഹയർസെക്കന്ററിയായും വളർന്നു.ചരിത്രത്തിന്റെ സഹചാരിയായ താനൂരിലെ കാട്ടിലങ്ങാടിക്ക് അല്പമൊരു തലയെടുപ്പ് പാരമ്പര്യസിദ്ധം.അത് കാലത്തിനൊപ്പം കാത്തുസൂക്ഷിക്കാൻ തക്ക പഴമയും പെരുമയും ഉള്ള സ്ഥാപനം -ഗവ: ഹയർസെക്കന്ററി സ്ക്കൂൾ കാട്ടിലങ്ങാടി.. 1923 ൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിൽ എലിമെന്ററി സ്ക്കൂളായി ആരംഭിച്ച സ്ഥാപനത്തിൽ എൽ.പി ,യു. പി ,ഹൈസ്ക്കൂൾ, ഹയർസെക്കന്ററി വിഭാഗങ്ങളിലായി ഇന്ന് രണ്ടായിരത്തോളം വിദ്യാർഥികൾപഠിക്കുന്നു. ഹൈസ്കൂളിനോട് ചേർന്നുണ്ടായിരുന്ന എൽ.പി വിഭാഗം മറ്റൊരു സ്ഥലത്താണ് പ്രവർത്തിക്കുന്നത്. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ അൽഭുതകരമായ മുന്നേറ്റം നടത്തി വരുന്നു.