പി.എം.എസ്.എ.എൽ.പി.സ്കൂൾ കാച്ചടി/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരൂരങ്ങാടി നഗര സഭയിലെ കാച്ചടി എന്ന ഗ്രാമത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ചരിത്രപരവും ഐതിഹ്യപരവുമായി പെരുമയേറുന്ന നാടാണിത്.സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിലൂടെചരിത്രത്താളുകളിൽ ഇടം നേടിയ നാടിന്റെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ പുരോഗതിക്ക് കഴിഞ്ഞ 42 വർഷക്കാലമായി ഈ വിദ്യാലയം നേതൃപരവും അഭിമാനകരവുമായ പ്രവർത്തനം കാഴ്ച വെക്കുന്നു. 1976 ൽ ഒരു ഡിവിഷനോടുകൂടി തുടങ്ങിയ ഈ വിദ്യാലയം ഇപ്പോൾ ഒന്നു മുതൽ നാലു വരെ ക്ലാസുകളിലായി 12 ഡിവിഷനുകളിലും 3 പ്രീ പ്രൈമറി ഡിവിഷനുകളിലുമായി അഞ്ഞൂറോളം കുട്ടികളിൽ എത്തി നിൽക്കുന്നു. അത്യാധുനിക മാർഗ്ഗങ്ങൾ അവലംബിച്ചു കൊണ്ട് പഠന, പാഠ്യ ഇതര പ്രവർത്തനങ്ങൾ മികച്ച അനഭവമാക്കാൻ പ്രാപ്തരായ അധ്യാപകരും എന്തിനും സഹായ ഹസ്തവുമായി എത്തുന്ന പി.ടി.എ,ക്ലബ്ബ്,ഒ.എസ്.എ കൂട്ടായ്മകളും ഭൌതിക സാഹചര്യങ്ങൾ ഒരുക്കുന്നതിൽ ശ്രദ്ധാലുവായ മാനേജ്മെന്റും സ്കൂളിന്റെ മികവിൽ മുഖ്യ പങ്കു വഹിക്കുന്നു.സി.നബീസ് മോളാണ് വിദ്യാലയത്തിന്റെ മാനേജർ.അവരുടെ ഭർത്താവും തിരൂരങ്ങാടി നഗരസഭ ചെയർമാനുമായ കെ പി മുഹമ്മദ് കുട്ടി സർ മികച്ച രീതിയിൽ വിദ്യാലയത്തിന്റെ മേൽനോട്ടം നിർവ്വഹിച്ചു വരുന്നു.എച്ച് അബ്ദുൽ അസീസ് സാർ ആയിരുന്നു പ്രഥമ പ്രധാനാധ്യാപകൻ.ഇപ്പോൾ കെ കദിയുമ്മ ടീച്ചറാണ് പ്രധാനാധ്യാപിക.
പരപ്പനങ്ങാടി സബ് ജില്ലയിൽ ഗണിത മേള,അറബിക് കലോത്സവം,ജനറൽ കലോത്സവങ്ങളിൽ സ്ഥിരം ജേതാക്കളാവാൻ ഈ സ്ഥാപനത്തിന് സാധിക്കാറുണ്ട്.സ്ഥിരമായി എൽ എസ് എസ് വിജയവും നേടാറുണ്ട്.ജീവകാരുണ്യ പ്രവർത്തനങ്ങളിലും പ്രദേശത്ത് ഈ വിദ്യാലയം കഴിഞ്ഞ കാലങ്ങളിൽ തങ്ങളുടേതായ മുദ്ര പതിപ്പിച്ചിട്ടുണ്ട്.