ജി.എം.എൽ.പി.സ്കൂൾ ചെറുകുന്ന്/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
2024-25 അധ്യായന വർഷത്തെ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം - ജൂൺ 3 2024'
2024-25 വർഷത്തെ പ്രവേശനോത്സവം അതിഗംഭീരമായി നടന്നു. പ്രധാന അധ്യാപിക ബീന സി കെ സ്വാഗത പ്രസംഗം നടത്തി. അധ്യക്ഷ സ്ഥാനം അലങ്കരിച്ചത് പിടിഎ പ്രസിഡണ്ട് ശരീഫ് വി കെ ആയിരുന്നു. ഒതുക്കുങ്ങൽ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മെമ്പർ ഹുസൈൻ നെല്ലിയാളി ഉദ്ഘാടനം ചെയ്തു. രക്ഷിതാക്കൾക്കുള്ള പാരന്റിങ് ക്ലാസ് അസൈനാർ എൻ എടുത്തു. സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് അബ്ദുറഹ്മാൻ നന്ദി പറഞ്ഞു. പുതിയ വിദ്യാർത്ഥികളെ സ്വീകരിക്കാൻ സ്കൂൾ അധ്യാപകരുടെയും പൂർവവിദ്യാർഥികളുടെയും നേതൃത്വത്തിൽ നന്നായി അലങ്കരിച്ചിരുന്നു. അന്നേദിവസം എല്ലാ വിദ്യാർഥികൾക്കുമുള്ള പഠനോപകരണങ്ങളും നോട്ടുപുസ്തകങ്ങളും വിതരണം ചെയ്തു.



