യൂണിയൻ എൽ. പി. സ്കൂൾ തൃക്കണാർവട്ടം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അദ്ദേഹത്തിന്റെ കാല ശേഷം മകൻ ശ്രീ മുഹമ്മദ് ഇക്ബാൽ മാനേജർസ്ഥാനം ഏറ്റെടുത്തുവെങ്കിലും അദ്ധേഹത്തിന്റെ അകാല നിര്യാണത്തെ തുടർന്ന് മാറ്റ് ആരും സ്ഥാനം ഏറ്റെടുത്തില്ല .അതിനുള്ള നീക്കങ്ങൾ നടന്നു കൊണ്ടിരിക്കുന്നു . നിലവിൽ ഇത് ഒരു വ്യക്തിഗത സ്ഥാപനമാണ് .1991 -92 കാലയളവാണ് ഈ സ്കൂൾ അൺ ഇക്കണോമിക്ക് സ്കൂൾ ആയി മാറിയത് .1995 -96 -ൽ മാനേജർ ഉണ്ടായില്ല .തൻമൂലം റിസീവർ ഭരണം വന്നു. കുട്ടികളും അദ്ധ്യാപകരും കുറവായിരുന്ന ഈ സ്കൂളിൽ 2005 ന് ശേഷമാണ് എല്ലാ ക്ലാസ്സുകളിലേക്കും അദ്ധ്യാപകരെ നിയമിക്കുകയും കൂടുതൽ കുട്ടികളെ ചേർത്തുകൊണ്ട് നല്ല ഒരു നിലവാരത്തിലേക്ക് ഈ സ്കൂൾ ഉയർന്നു വന്നത് സ്കൂളിൽ തുടക്കം മുതൽ വിദ്യാർത്ഥികൾക്ക് ഉച്ച ഭക്ഷണം സ്കൂളിൽ നിന്ന് തന്നെയാണ് നൽകിയത്. കൂടാതെ എല്ലാ വിധ പഠന സഹായങ്ങളും അധ്യാപകരും രക്ഷകർത്താക്കളും ഒത്തു ചേർന്ന് അന്നു മുതൽ ഇന്നുവരെ നൽകിക്കൊണ്ടിരിക്കുന്നു. സാമ്പത്തികവും സാമൂഹികവുമായി പിന്നോക്കം നിൽക്കുന്ന സാധാരണകർക്കുള്ള ഏക ആശ്രയവും ഏക മുസ്ലിം സ്കൂളാണിത്. ഈ പരിമിതികൾക്കിടയിലും അസംഘ്യം പ്രതിഭാശാലികൾക്കും പ്രഗത്ഭരായ ഡോക്ടർമാർ , ജഡ്ജി തുടങ്ങി മുൻ കൊച്ചി കോർപറേഷൻ മേയറും നിലവിൽ കൗൺസിലറും ആയ കെ .എം ഹംസകുഞ്ഞ് ,ജസ്റ്റിസ് ഷംസുദ്ധീൻ എന്നിങ്ങനെ ഇന്ന് സമൂഹത്തിന്റെ ഉന്നത തലത്തിലുള്ള പല പ്രമുഖരും തങ്ങളുടെ പഠനത്തിന്റെ ആദ്യ ചുവടു വെച്ചത് ഈ സ്കൂളിൽ ആയിരുന്നു .