ജി യു പി എസ് ഉണ്ണികുളം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ബ്രിട്ടീഷ് ആധിപത്യത്തിലമർന്നിരുന്ന പഴയ മദിരാശി സംസ്ഥാനത്തിലെ മലബാർ ജില്ലയിൽ കുറുന്പ്രനാട് താലൂക്കിൽപെടുന്ന പ്രദേശമായിരുന്നു ഉണ്ണികുളം ഗ്രാമം. നാടുവാഴിത്തവും ജൻമി കുടിയാൻ വ്യവസ്ഥയും ‍ജാതീയമായ ഉച്ചനീചത്വങ്ങളും ശക്തമായിരുന്ന അക്കാലം വിദ്യാഭ്യാസപരമായും വളരെ പിന്നാക്കമായിരുന്നു. എറോക്കണ്ടി ഇംപിച്ചിപണിക്കർ എന്ന ജ്യോത്സ്യൻ ഇരുപതാം നൂററാണ്ടിൻറെ ആദ്യദശകങ്ങളിൽ ഇവിടെ ഒരു എഴുത്തുപള്ളി നടത്തിയിരുന്നു. സാമാന്യം ഭേദപ്പെട്ട ജീവിതനിലവാരമുള്ള ചിലരുടെയെങ്കിലും ഏകവിദ്യാലയം ഇതായിരുന്നു. അക്ഷരജ്‍ഞാനം തേടുന്ന ഏവർക്കും പ്രവേശനമനുവദിക്കുന്ന ഒരു വിദ്യാലയം എന്ന സ്വപ്നം യാഥാർത്ഥ്യമായത് 1912 ൽ പാലംതലയ്ക്കൽ പറമ്പിൽ ഉണ്ണികുളം ബോർഡ് സ്കൂൾ സ്ഥാപിക്കപ്പെട്ടതോടെയാണ്.