സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

സെന്റ് ഫിലോമിനാസ് ഹൈസ്കൂൾ . തിരുവാണിയൂർ

മൂവാറ്റുപുഴ രൂപതാ കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള സെന്റ് ഫിലോമിനാസ് ഹൈസ്കൂൾ എറണാകുളം ജില്ലയിൽ തിരുവാണിയൂർ ഗ്രാമത്തിൽ നാടിന്റെ വളർച്ചയ്ക്കും പുരോഗതിയ്ക്കും ഊർജവും പ്രകാശവും നല്കി വിജ്ഞാനത്തിന്റെ അക്ഷയ ഖനിയായി സാഭിമാനം നിലകൊള്ളുന്നു. കൊല്ലവർഷം 5.10.1117 ( 18.5.1942) ൽ മുവാറ്റുപുഴ ഡിവിഷൻ ഇൻസ്പെക്ടറുടെ സ്പെഷ്യൽ സാങ്ഷനോട് കൂടി ഇഗ്ലീഷ് മിഡിൽ സ്കൂളായി പ്രവർത്തനമാരംഭിച്ചു. പാപ്പാലിൽ തുകലൻ ടി.പി വർഗീസാണ്  സ്കൂളിന്റെ ആദ്യ മാനേജർ . ആദ്യ വർഷം 8 വിദ്യാർത്ഥികൾ പ്രവേശനം നേടി. ആദ്യ പ്രധാന അധ്യാപകൻ ശ്രീ ഇ.ജെ കുര്യൻ. ചരിത്രത്തിന്റെ കൈപ്പുസ്തകത്തിൽ പുതിയൊരു അധ്യായം കൂടി എഴുതി ചേർത്തു കൊണ്ട് വിദ്യാഭ്യാസരംഗത്തെ ദീർഘവീക്ഷണത്താൽ കൊല്ലവർഷം 2.10.1120 (1945) ൽ തിരുവല്ലാ രൂപതയ്ക്ക് വേണ്ടി രൂപതാധ്യക്ഷൻ മോസ്റ്റ് . റവ. ജോസഫ് മാർ സേവേറിയോസ് പിതാവ് സ്കൂൾ ഏറ്റെടുത്തു. ശേഷം 1945 ൽ റവ.ഫാ.ജോൺ കച്ചിറമറ്റം BALT ഹെഡ് മാസ്റ്ററായി നിയമിക്കപ്പെട്ടു. 1951 ൽ ഹെഡ് മാസ്റ്ററായി ചാർജെടുത്തഫാ. പി.ജെ ജേക്കബ് പറമ്പാത്ത് 1975 ൽ വിരമിച്ചു. പിന്നീട് 1979 വരെ ഹെഡ് മാസ്റ്ററായിരുന്നത് തളിയച്ചിറ ശ്രീ ടി.ജെ പീറ്റർ .തുടർന്ന് 1.4.1979 ൽ കൂട്ട പ്ലാക്കിൽ ശ്രീ കെ.വി പൗലോസ് പ്രധാന അധ്യാപകനായി. ഈ വിദ്യാലയം ഒരു ഹൈസ്കൂളായി ഉയർത്താൻ ശ്രീ കെ.വി പൗലോസ് സാറിന്റെ ശ്രമങ്ങൾ സ്മരണാർഹമാണ്. ഗ്രാമത്തിന്റെ മുഖഛായ മാറ്റി കൊണ്ട് അതുവരെയുള്ള പ്രവർത്തനങ്ങൾക്ക് പ്രതിഫലമെന്നോണം 1.6.1982 ൽ തിരുവാണിയൂർ സൈന്റ് ഫിലോമിനാസ് ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. മേമ്മുഖം തൊഴുത്തുങ്കൽ ശ്രീ കെ. ജെ മത്തായി 1.6. 1982 ൽ ഹൈ സ്കൂളിന്റെ പ്രഥമ പ്രധാന അധ്യാപകനായി. 1985 മാർച്ചിൽ 29 കുട്ടികൾ എസ് എസ് എൽ സി ആദ്യ ബാച്ച് പരീക്ഷ എഴുതി 100 %വിജയം കരസ്ഥമാക്കി ചരിത്ര വിജയം ആഘോഷിച്ചു കൊണ്ട് കേരളീയ വിദ്യാഭ്യാസ ഭൂപടത്തിൽ ഇടം നേടി. 1986 മാർച്ചിൽ ശ്രീ കെ.ജെ മത്തായി സർവ്വിസിൽ നിന്നും വിരമിച്ചപ്പോൾ ശ്രീമതി ലീലാമ്മ വർഗീസ് (1986 - 87), ശ്രീ പി.എം എബ്രാഹാം (1987-1989), ശ്രീ പി.എം ഫിലിപ്പോസ് (1989-90), ശ്രീ സി.പി എഡ്വേർഡ്(1990-91), ശ്രീ ജനാർദ്ദനൻ ആചാരി(1991), ശ്രീ റ്റി.വൈ ജോസഫ്(1991 - 1992), ശ്രീ റ്റി.യു ജോർജ്( 1992), റവ. സി. ഡൽഫീന( 1993 - 95 ) എന്നിവർ അമരത്തിരുന്ന് സ്കൂളിനെ നയിച്ചു. 1994 - 95 അധ്യയന വർഷം 5,8 ക്ലാസ്സുകളിൽ ഇംഗ്ലീഷ് മീഡിയം അംഗീകരിച്ചു കിട്ടി എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ 1999 ൽ ഇംഗ്ലീഷ് മീഡിയം നിർത്തലാക്കേണി വന്നു. ശ്രീ വി.വി മാമ്മൻ(1995-96), ശ്രീ കെ.സി കുര്യൻ(1996-98), ശ്രീ എബ്രഹാം ജോസഫ്( 1998 - 99), ശ്രീമതി സി.സി ഏലിയാമ്മ(1999-2003), ശ്രീ പി.പി ചാക്കോ(2003-2005) എന്നിവർ പ്രധാന അധ്യാപകരായി സ്കുളിനെ നയിച്ചു. തുടർന്ന് ശ്രീമതി സി.എം മോളി 2005-07 വരെ പ്രധാന അധ്യാപികയായി സ്ഥാനമേൽക്കുകയും 2006-07 അധ്യയനവർഷം ഇംഗ്ലീഷ് മീഡിയം 5,8 ക്ലാസ്സുകളിൽ പുനരാരംഭിച്ചു. ഇക്കാലയളവിൽ ഏകദേശം 10 ലക്ഷം രൂപ മുടക്കി സ്കൂളിന് ചുറ്റുമതിൽ നിർമ്മിക്കുകയും അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുകയും ചെയ്തു. ബഹു. കോർപറേറ്റ് മാനേജർ റവ.ഫാ. വിൽസൺ വേലിക്കകത്തച്ചന്റെ പ്രത്യേക താല്പര്യത്താൽ എം.പി, എം എൽ എ ഫണ്ടുകൾ വിനിയോഗിച്ച് 12 കംമ്പ്യൂട്ടറുകളും എഡ്യൂസാറ്റ് സംവിധാനവും ഒരു ക്കി. 2007-08 ൽ ശ്രീമതി എൻ.കെ കുഞ്ഞമ്മ പ്രധാന അധ്യാപികയായി.