ഗവ. യു പി എസ് കാട്ടായിക്കോണം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


തെന്നാടൻ ഇപ്പുട്ടി ഹാജി എന്നവരാണ് ഈ സ്ഥാപനത്തിന് തുടക്കം കുറിച്ചത്. പ്രദേശത്ത് മാപ്പിള വിഭാഗത്തിന് മതപഠനം നടത്തുന്നതിന് ഒരു ഓത്തുപള്ളി നടത്തിവന്നിരുന്ന കാലം.അത് കൗതുകത്തോടെ വീക്ഷിക്കാനിടയായ കുമാരനെന്ന ഒരു ഹൈന്ദവ കുട്ടി എനിക്കും അവിടെയിരുന്ന് പഠിക്കമെന്ന ആഗ്രഹം കച്ചവടക്കാരൻകൂടിയായ ഹാജിയാരുടെ അടുക്കൽ ചെന്ന് പറഞ്ഞത്രെ. ഉടൻ അദ്ദഹം കുമാരനേയും കൂട്ടി ഓത്തുപള്ളിയിൽ കൊണ്ട്പോയി മുല്ലയോട് അവനെ കൂടി തൽക്കാലും അവിടെ ഇരുത്തുവാൻ നിർദ്ദേശം നൽകി. അതോടെയാണ് ഇവിടെയും ഒരു പൊതു വിദ്യാലയം ആവശ്യമാണെന്ന ചിന്ത അദ്ധഹത്തിന് ഉടലെടുത്തത്.അങ്ങനെ 1952 ൽ ഈ സ്ഥാപനത്തിന് തുടക്കം കുറിച്ചു.

കാട്ടായിക്കോണം ജംഗ്ഷന് തെക്കു ഭാഗത്തായി കാട്ടായിക്കോണംമൂന്നാം വാർഡിൽ ഗവ മോഡൽ യു പി സ്കൂൾ സ്ഥിതിചെയ്യുന്നു .ഒരേക്കർ 62 സെൻറ് വിസ്തൃതിയിലാണ് സ്കൂൾ നിൽക്കുന്നത്