വൈറസ് വൈറസ് കൊറോണ വൈറസ്
ഉലകം മുഴുവൻ വ്യാപിച്ചല്ലോ
വൈറസുകളിവയെ തുരത്താനായി
മാനവരെല്ലാം ഒന്നിച്ചെല്ലോ
വീടുകളടച്ചു സ്കൂളുകളടച്ചു
കാര്യാലയങ്ങൾ പലതുമടച്ചു
മാസ്ക്കുകൾ വാങ്ങി സാനിറ്റൈസർവാങ്ങി
ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്നുകൾ വാങ്ങി
വീഥികളെല്ലാം വിജനമതായി
മലിനീകരണമത് കുറയുവതായി
ആഭ്യന്തരമേഖല ആരോഗ്യമേഖല
മേഘലകളെല്ലാം ഒന്നിച്ചെല്ലോ
വന്ദിച്ചീടാംഇവരെയെല്ലാം
മാനവരാശിതൻ രക്ഷകരാണിവർ
ഒന്നായിച്ചേർന്നു പ്രവർത്തിച്ചീടാം
ഭീതിയൊഴിഞ്ഞൊരു നാളേയ്ക്കായി