സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതികസാഹചര്യങ്ങൾ

തെങ്ങുംകോട് ഗവൺമെൻറ് യു പി എസി ന് ഒരു ഏക്കറിലധികം ഭൂമിയുണ്ട്.വിവിധ തരം ഫലവൃക്ഷങ്ങളും ചെടികളും നിറഞ്ഞ സ്കൂളിൻറ ചുറ്റുപാട് പ്രകൃതിയോട് ഏറെ ചേർന്നു നില്ക്കുന്നതാണ്.മയിൽക്കൂട്ടങ്ങളും വിവിധ തരം പക്ഷികളും പല നിറങ്ങളിലും വലുപ്പത്തിലും ഉള്ള ചിത്രശലഭങ്ങളും ഇടയ്ക്കിെടെ സ്കൂളിൻറ ചുറ്റുപാടും കാണാം.

സ്കൂൾ മെെതാനം

വിശാലമായ ഒരു മെെതാനം സ്കുളിനുണ്ട്.ഇവിടെ കുട്ടികൾ ഫുട്ബോൾ കളിക്കാറുണ്ട്.കൊറോണയുടെ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഒാരോ ക്ലാസ്സിനെ മാത്രമേ ഗ്രൗണ്ടിൽ ഇറങ്ങാൻ അനുവദിക്കുകയുള്ളൂ.കുട്ടികൾ കൂട്ടംകൂടാതിരിക്കാൻ ഒരു അധ്യാപകൻറ മേൽനോട്ടം എപ്പോഴും ഉണ്ടാകും.കളികൾ കുട്ടികൾക്ക് മാനസികോല്ലാസം നൽകുന്നു.സ്കുളിൽ എത്തിയാൽ മടങ്ങിപ്പോകുന്നതു വരെയുള്ള ഇടവേളകളിൽ മൂന്നു ക്ലാസുകാർക്കും മെെതാനത്തു ഇറങ്ങാൻ അവസരം ലഭിക്കാറുണ്ട്.

ബി ആർ സി ലെ കായിക അധ്യാപകൻ ആഴ്ചയിൽ ഒരു ദിവസം എത്തുകയും കുട്ടികൾക്ക് കായിക പരിശീലനം നൽകുയും ചെയ്യുന്നു.ഇപ്പോൾ പെൺകുട്ടികൾക്ക് കരാട്ടെ പരിശീലനം ആരംഭിച്ചിരിക്കുന്നു.

സ്കൂൾ ലെെബ്രറി

പതിനായിത്തോളം പുസ്തകങ്ങൾ ഉളള സ്കൂൾ ലെെബ്രറിയും മൂന്നു ക്ലാസ്സ് ലെെബ്രറികളും തെങ്ങുംകോട് യു.പി.എസ്സി ൽ പ്രവർത്തിക്കുന്നു.ക്ലാസ്സ് ലെെബ്രറിയിൽ എല്ലാ ദിവസങ്ങളിലും പുസ്തകങ്ങൾ എടുക്കാനും തിരിച്ചേൽപ്പിക്കാനും സൗകര്യമുണ്ട്.സ്കുൾ ലെെബ്രറി ആഴ്ചയിൽ രണ്ടു ദിവസം മാത്രമെ പ്രവർത്തിക്കുന്നുള്ളൂ.