സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂളിന്റെ നാലുകിലോമീറ്റർ ചുറ്റളവിനുള്ളിലെ കുട്ടികൾക്ക് സ്കൂളിൽ എത്തിച്ചേരാനായി രണ്ടു സ്കൂൾ ബസ്സുകളും സ്വന്തമായുണ്ട്.സ്കൂൾ പരിസരം കൂടുതൽ മനോഹരമാക്കാനായി ഒരുപൂന്തോട്ടവും കുട്ടികൾക്കുള്ള പാർക്കും ഒരുക്കിയിട്ടുണ്ട്.പരിസ്ഥിതി സൗഹൃദമായ സ്കൂൾ പരിസരമാണ് ഇവിടുള്ളത്. ഇൻെറർലോക്ക്  പാകി മനോഹരമാക്കിയ മുറ്റം, പൂന്തോട്ടം,പച്ചക്കറിത്തോട്ടം തുടങ്ങിയവ ചുറ്റുപാടുകൾ ആകർഷകമാക്കിയിരിക്കുന്നു. എല്ലാ ഭാഗത്തും ചുറ്റുമതിലുള്ളതിനാൽ കുട്ടികൾ സുരക്ഷിതരാണ്. മനോഹരമായ സ്കൂൾ കവാടം ഇനിയും യാഥാർഥ്യമായിട്ടില്ല. മനോഹരമായി പണി കഴിപ്പിച്ച പൂന്തോട്ടം, ജൈവ വൈവിധ്യ പാർക്ക് എന്നിവ എല്ലാവരുടെയും മനം കവരുന്ന  കാഴ്ചയാണ്.