ഗവ. എൽ. പി. എസ്. പരവൂർക്കോണം/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


                 പരിസ്ഥിതി  ദിനാഘോഷത്തിൽ  പരിസ്ഥിതി   പ്രതിജ്ഞ,വൃക്ഷത്തെെനടൽ, ജെെവപച്ചക്കറി കൃഷി എന്നിവ ക്ലബ്ബിന്റെ  നേതൃത്വത്തിൽ  നടന്നു.  കൂടാതെ  ഹരിത കേരളം  പദ്ധതിയുടെ  ഭാഗമായി  പച്ചക്കറിക്കൃഷി  വിപുലമാക്കുന്നതിനും.  ഈ  ക്ലബ്ബ്  ശ്രദ്ധിക്കുന്നുണ്ട്.
                ഹെൽത്ത് ക്ലബ്ബിന്റെ  നേതൃത്വത്തിൽ  ആരോഗ്യം,  ശുചിത്വം  എന്നിവയിൽ  കുട്ടികൾക്ക്  വേണ്ട  അവബോധം  നൽകാൻ  ശ്രദ്ധിക്കുന്നു.  വ്യക്തിശുചിത്വം  പാലിക്കുന്നുണ്ടോ  എന്ന  കാര്യവും  ഈ  ക്ലബ്ബ്  പ്രത്യേകം  ശ്രദ്ധിക്കുന്നുണ്ട്.  അടുക്കള,  ശുചിമുറി  എന്നിവയിലെ  ശുചിത്വവും  സ്കൂൾ  ഹെൽത്ത്  ക്ലബ്ബിന്റെ  നിരീക്ഷണത്തിലായിരിക്കും.  ആഴ്ചയിൽ  ഒരു  ദിവസം  ഡ്രൈഡേ  ആയി  ആചരിക്കുന്നു. 
                പരിസ്ഥിതി  ക്ലബ്ബിനൊപ്പം  പ്രവർത്തിക്കുന്ന  ഒന്നാണ്  കാർഷിക ക്ലബ്ബ്  'സ്കൂളിലെ  പച്ചക്കറികൃഷി'  എന്നതാണ്  'മികവ്  2016' ൽ  സ്കൂൾ  ലക്ഷ്യമാക്കിയത്.   കാർഷിക ക്ലബ്ബിന്റെ  പ്രവർത്തനഫലമായി  മരച്ചീനി,  വാഴ, ചേന എന്നിവയും പച്ചക്കറിയോടൊപ്പം കൃഷി ചെയ്യുന്നു.  ഹരിതകേരളം  പദ്ധതിയുടെ  ഭാഗമായി  ഒാരോ കുുട്ടിക്കും എന്റെ സ്വന്തം  പച്ചക്കറി എന്ന രീതിയിൽ ഒാരോ കുുട്ടിയുടേയും പേരെഴുതിയ ഗ്രോബാഗുകളിൽ പച്ചക്കറി നട്ടിട്ടുണ്ട്.  അതിന്റെ വളർച്ചയിൽ ഒാരോ  കുുട്ടിയും ശ്രദ്ധാലുവാണ്.
                  കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടാനുള്ള  പ്രവർത്തന‍‍‍‍‍‍‍‍ങ്ങൾ നടത്തുന്നു. ചെറിയ കഥകൾ, കവിതകൾ കടങ്കഥകൾ എന്നിവ  പരിചയപ്പെടുത്തുന്നു. ലളിതമായ ലേഖന  പ്രവർത്തന‍‍‍‍‍‍‍‍ങ്ങൾ നടത്തുന്നു.     ' Hello English'  ക്ലാസ്സും  സ്കൂളിൽ  നടത്തുന്നുണ്ട്. 
                 ഗാന്ധിദർശൻ  പരിപാടികളുടെ  ഭാഗമായി സോപ്പ്, ലോഷൻ  നിർമ്മാണം നടത്തുന്നു. സ്വാതന്ത്യദിനം,  പരിസ്ഥിതി  ദിനം, ഗാന്ധിജയന്തി തുടങ്ങി എല്ലാ ദിനാചരണങ്ങളിലും ഗാന്ധിദർശൻ ക്ലബ്ബിന്റെ പ്രവർത്തന‍‍‍‍‍‍‍‍ങ്ങളുണ്ടായിരിക്കും.
         കുട്ടികളുടെ നെെസർഗ്ഗികമായ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കാനും  സാഹിത്യാഭിരുചി  വളർത്താനും  ഈ    ക്ലബ്ബിന്റെ  പ്രവർത്തന‍‍‍‍‍‍‍‍ങ്ങൾക്ക്  കഴിയുന്നുണ്ട്.  കഥാരചന,  കവിതാരചന,  പതിപ്പു  നിർമ്മാണം  തുടങ്ങി  ധാരാളം   പ്രവർത്തന‍‍‍‍‍‍‍‍ങ്ങൾ   ക്ലബ്ബ്  നടത്തുന്നുണ്ട്.