സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദ്യാലയ ചരിത്രം

കേരളത്തിൻെറ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂർ ജില്ലയിലെ കുന്നംകുളം മുനിസിപ്പാലിറ്റിയിലെ 19ാം വാർഡിലാണ് ജി എൽ പി എസ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. മുനിസിപ്പാലിറ്റിയിലെ ഏക സർക്കാർ എൽ പി വിദ്യാലയമാണിത്. വർഷത്തെ പഴക്കമുള്ള ഈ വിദ്യാലയം തലമുറകളായി ജനസമൂഹത്തിന് വിദ്യയുടെ അക്ഷയപാത്രമായി പ്രവർത്തിക്കുന്നു

സെൻറ് ഇഗ്നേഷ്യസ് സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ ഇംഗ്ലീഷ് വിദ്യാലയം സാങ്കെതിക ബുദ്ധിമുട്ടുകൾ കാരണം നടത്തി കൊണ്ടു പോകാൻ പ്രയാസം നേരിട്ടതിൻെറ പേരിൽ സർക്കാരിനെ ഏൽപ്പിക്കുകയാണുണ്ടായത്. സ്ത്രീകൾക്കും താഴ്ന്ന വിഭാഗത്തിൽപ്പെട്ടവർക്കും വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന ഒരു കാലഘട്ടത്തിലാണ് ഈ വിദ്യാലയം ഇവിടെ സ്ഥാപിക്കപ്പെട്ടത്. പെൺകുട്ടികൾക്കു മാത്രമായി അധ്യയനം നടത്താനുതകുന്ന രീതിയിലാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. ജാതി മത പ്രാദേശിക പരിഗണനകൾക്കതീതമായി എല്ലാ വിഭാഗങ്ങൾക്കും ഇവിടെ പ്രവേശനം നൽകിയിരുന്നു. ഒരു പ്രദേശത്തിൻെറ വിദ്യാഭ്യാസ പുരോഗതിക്കു ശക്തമായ അടിത്തറ ഒരുക്കുന്നതിന് ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. ഹൈസ്കൂളിനോട് ക്ലാസ് മുറികളോട് ചേർന്നു പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയത്തിന് സ്വന്തമായി ഒരു കെട്ടിടം നിർമ്മിച്ചത് 2019 ൽ സർക്കാർ നടപ്പിലാക്കിയ പ്ലാൻ ഫണ്ട് വഴിയാണ്. വിശാലമായ നാലു ക്ലാസു മുറികളും ഒരു ഓഫീസും ഒന്നര ഏക്കർ സ്ഥലവും ഈ വിദ്യാലയത്തിന് സ്വന്തമായിട്ടുണ്ട്. മുനിസിപ്പാലിറ്റിയുടെ വികസനഫണ്ടിൽ നിന്നും സ്റ്റോർ മുറിയുള്ള സൗകര്യങ്ങളോടു കൂടിയ ഒരു അടുക്കള പണികഴിപ്പിച്ചിട്ടുണ്ട്.

പഴയസ്കൂൾ കെട്ടിടം