കൊറോണ കാലം

ആഹാ വീട്ടിൽ എന്തുരസം വിലക്കുകളില്ലാതെല്ലാം വിളിപ്പാടകലെ...
ചൂടിനെ ചുഴറ്റിയെറിഞ്ഞീടാൻ മഴകൂടി കൂട്ടിനു വന്നാൽ ബഹുരസം...
പൂങ്കുയിൽ പാട്ട് കേൾക്കാം പിന്നെ പുവിനെ തൊട്ടുണർത്താമല്ലൊ..
മാവിൻ കൊമ്പിൽ ഊഞ്ഞാലാടി ചെറുമാമ്പഴം തിന്നു രസിക്കാമല്ലൊ...
ഇന്നലെ ഇന്നും നാളെയുമൊരുപോലൊരുപോലിക്കാലം...
പപ്പയെ കാണാൻ പാതിര വരയും കാത്തിരിപ്പില്ലായിക്കാലം...
കളി ചിരി പെരുമഴ അമ്മയുമൊത്ത് ആനന്ദിക്കുമീക്കാലം...
അറിയുക സർവ്വം നിശ്ചലമല്ലൊ
ഗർവില്ലാകാലമീ കോവിഡ് കാലം....
കലികാലമെന്നാരു പറഞ്ഞാലും മനുഷ്യനായി നമ്മെമാറ്റിയ  കൊറോണകാലം...
 

റിയ മറിയം
6എ എഎംയുപി സ്കൂൾ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത