പുത്തൂർ വെസ്റ്റ് എൽ.പി.എസ്/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പുത്തൂർ പ്രദേശത്തിൻ്റെ വിദ്യാഭ്യാസത്തിനുവേണ്ടി 1946 കാലഘട്ടത്തിൽ ഇസ്ലാമിയ ഗേൾസ് സ്കൂൾ പുത്തൂർ എന്ന പേരിൽ മൊയ്തു മാസ്റ്റർ സ്ഥാപിച്ചതാണ് പുത്തൂർ വെസ്റ്റ് എൽ.പി സ്കൂൾ.
പാലക്കൂൽ ,എലാങ്കോട്, കെ.സി.മുക്ക് പാനൂർ പ്രദേശങ്ങളിലെ ജനങ്ങളുടെ പ്രത്യേകിച്ച് മുസ്ലീ വിഭാഗത്തിൻ്റെ വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള ഏക സ്ഥാപനമായിരുന്നു ഈ സ്കൂൾ.1950 മുതൽ 1951 വരെ പുത്തുർ ഇസ്ലാമിയ എയിഡഡ് എന്നും പിന്നീട് 1952 മുതൽ പുത്തൂർ വെസ്റ്റ് എൽ.പി.സ്കൂൾ എന്ന പേരിലും അറിയപ്പെട്ടു.ധാരാളം ഉന്നതനിലയിലുള്ള മഹത് വ്യക്തികൾ ഈ സ്ഥാപനത്തിലൂടെ വളർന്നിട്ടുണ്ട്.
1998 ൽ കുഞ്ഞിക്ക എന്നറിയപ്പെടുന്ന പുത്തൻവീട്ടിൽ അബ്ദുള്ള മൗലവിയുടെ നേതൃത്വത്തിൽ സ്കൂൾ പുത്തൂർ മർക്കസ് ഏറ്റെടുത്തു.