ജി എൽ പി എസ് അംബ/ചരിത്രം
വയനാട് ജില്ലയിൽ വൈത്തിരി സബ്ബ് ജില്ലയിൽ പൊഴുതന പഞ്ചായത്തിൽ 1988 ൽ ഗവ. എൽ.പി. സ്കൂൾ അംബ പ്രവർത്തനം ആരംഭിച്ചു. അംബ എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പ്രാരംഭ കാലത്ത് ഏകദേശം 150 കുട്ടികളോളം ഈ സ്ക്കൂളിൽ പഠിച്ചി രുന്നു. ഏലത്തോട്ട മേഖലയിലെ തൊഴിലാളികളുടെ മക്കൾക്കു വേണ്ടി ഏലം ബോർഡ് സ്ഥാപിച്ചതായിരുന്നു സ്കൂൾ. പിന്നീട് 1988 ൽ സർക്കാർ സ്കൂൾ ഏറ്റെടുത്ത് പുതിയ കെട്ടിടം നിർമ്മിച്ചു നൽകി. 1976 ലെ ഏലം പ്രൊജക്ട് ആരംഭിച്ചപ്പോൾ തൊഴിലാളികളുടെ വിദ്യാ ഭ്യാസത്തിന്റെ ആവശ്യകത ഉയർന്നുവന്നപ്പോൾ ആരംഭിച്ചതാണ് അംബ് സ്ക്കൂൾ, അംബ് സ്ക്കൂളിന്റെ പഴയരൂപം ആദ്യകാല ചെറിയ കെട്ടിടത്തിൽ ആരംഭിച്ചെങ്കിലും കുറെ വർഷങ്ങൾക്കു ശേഷം 1997 - 98 ൽ പുതിയ കെട്ടിടത്തിലേക്ക് മാറ്റി. ഏലം ബോർഡ് തകർച്ചയ്ക്ക് ശേഷം 1998 ൽ ആണ് അംബ സ്ക്കൂൾ ഏറ്റെടുത്തത്. പ്രദേശവാസികളായ ഒട്ടേറെ കുഞ്ഞുങ്ങൾക്ക് അറിവ് പകർന്നവിദ്യാലയമാണ്. അംബ സ്ക്കൂൾ അവിടുത്തെ ജനങ്ങളുടെ സാംസ്കാരികവും സാമൂഹികപരവുമായ വളർച്ചയ്ക്ക് നിദാനമായി ട്ടുണ്ട്. ആദ്യ കാലങ്ങളിൽ ഒരുപാട് കുട്ടികൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ കുട്ടികൾ വിദ്യാലയത്തിൽ കുറവാണ്. പ്രദേശത്തിന്റെ പ്രത്യേകതയും ജനസംഖ്യയിലെ കുറവും ഇതിനു കാരണമാകുന്നു. അംബക്ക് മുതൽക്കൂട്ടായി ഇന്നും അംബ ജി.എൽ.പി സ്കൂൾ ഇവിടെ നിലകൊള്ളുന്നു. ആദ്യകാലത്തെ എച്ച് എം ഇൻചാർജ്ജ് കുട്ടപ്പൻ സാറായിരുന്നു. ഇപ്പോൾ അംബ് സ്ക്കൂളിൽ പ്രഥമ അദ്ധ്യാപകനും അദ്ധ്യാപികമാരും ഒരു പി ടി സി എന്നും ഒരു മെന്റർ ടീച്ചറും ഒരുപാചക തൊഴിലാളിയും ജോലി ചെയ്യുന്നു. 16 കുട്ടികളാണ് ഇപ്പോൾ സ്ക്കൂളിൽ പഠിക്കുന്നത്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |