ഡബ്ല്യൂ ഒ യു പി എസ് മുട്ടിൽ/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
- 26മെയ് 2022 -23 അധ്യയന വർഷത്തെ ആദ്യ സംയുക്ത SRG യോഗം ചേർന്നു. പ്രവേശനോത്സവ കോർഡിനേറ്റർമാരേയും കൾച്ചറൽ പ്രോഗ്രാം കൺവീനർമാരേയും തിരഞ്ഞെടുത്തു. പ്രവേശനോത്സവ ഗാനം തയ്യാറാക്കാൻ അധ്യാപകരെ ചുമതലപ്പെടുത്തി.
2. ജൂൺ 1 സ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു .
മുട്ടിൽ: ഡബ്ല്യു. ഒ.യു.പി സ്കൂളിൽ പുതിയ അധ്യയനവർഷത്തിന് ആരംഭം കുറിച്ച് പ്രവേശനോത്സവം നടത്തി. പുതുതായി സ്കൂളിലെത്തിയ വിദ്യാർത്ഥികളെ അദ്ധ്യാപകരും രക്ഷിതാക്കളും മാനേജ്മെന്റ് പ്രതിനിധികളും ചേർന്ന് സമ്മാനങ്ങൾ നൽകി സ്വീകരിച്ചു. ഡബ്ല്യുഎം.ഒ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വിദ്യാഭ്യാസ രാഷ്ട്രീയ സാമൂഹിക രംഗത്ത് നിന്നുള്ള പ്രമുഖർ സംബന്ധിച്ചു. ചടങ്ങിൽ സ്കൂളിന്റെ നേതൃത്വത്തിൽ നിർമ്മിച്ച പ്രവേശനോത്സവഗാന വീഡിയോ പ്രകാശനം ചെയ്തു. ഡബ്ല്യു.എം.ഒ ജോയിന്റ് സെക്രട്ടറി മുഹമ്മദ് ഷാ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ലത്തീഫ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എം.പന്മാവതി ടീച്ചർ സ്വാഗതം പറഞ്ഞു.
3. ജൂൺ 5 പരിസ്ഥിതി ദിനം ആചരിച്ചു. ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ നടന്നുവരുന്ന പരിസ്ഥിതി ദിന പരിപടികൾ ഞങ്ങളടെ സ്കൂളിലും ആഘോഷി ക്കുകയുണ്ടായി. പരിസ്ഥിതി ദിന സന്ദേഷം വായിച്ചു. ക്ലാസ് അധ്യാപകർ പരിസ്ഥിതി ദിനത്തിന്റെ പ്രധാന്യത്തെ കുറിച്ച് ക്ലാസിൽ ചർച്ചകൾ സംഘടിപ്പിച്ചു. പരിസ്ഥിതി ദിന ക്വിസ് മത്സരം നടത്തി ആഗോളതാപനവും വർദ്ധിച്ച തോതിലുള്ള വായുമലിനീകരണവും സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധ വൽ ക്കരിക്കുക എന്ന ലക്ഷ്യത്തോടുകൂടി പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു. പരിസ്ഥിതി ദിനാചരണ ത്തിനായി പ്രത്യേക അസംബ്ലി വിളിച്ചുകൂട്ടി . ദിനാചരണത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു . അസംബ്ലിയിൽ വെച്ച് എല്ലാ വിദ്യാർഥികളും പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുത്തു .
4. നക്ഷത്ര വനം പദ്ധതിക്ക് തുടക്കം കുറിച്ചു. മുട്ടിൽ : വയനാട് ഓർഫനേജ് യുപി സ്കൂളിൽ നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ വയനാട് ജില്ലയുടെ നേതൃത്വത്തിൽ നക്ഷത്ര വനം പദ്ധതിക്ക് തുടക്കം കുറിച്ചു. ഓരോ വിദ്യാർത്ഥികളും അവരുടെ ജന്മദിനത്തിന്റെ ഭാഗമായി ജന്മ ദിനവുമായി ബന്ധപ്പെട്ട മരത്തൈകൾ നട്ടുപിടിപ്പിച്ച് അതിനെ സംരക്ഷിക്കുന്ന പദ്ധതിയാണ് നക്ഷത്രവനം പദ്ധതി. വിദ്യാലയത്തിലെ സ്കൗട്ട് ഗൈഡ് വിദ്യാർഥികളാണ് പദ്ധതിക്ക് നേതൃത്വം നൽകുക.
പ്രസ്തുത പരിപാടിയുടെ ഉദ്ഘാടന കർമ്മം കൽപ്പറ്റ പുത്തൂർവയൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീ. ബേബി സ്കറിയ വിദ്യാലയത്തിൽ വൃക്ഷത്തൈ നട്ട് നിർവഹിച്ചു. നന്മമരം ജില്ലാ കോർഡിനേറ്റർ ശ്രീ അബ്ദുൽ അസീസ് സ്വാഗതം പറഞ്ഞു. ഹെഡ്മിസ്ട്രസ് ശ്രീമതി പത്മാവതി അമ്മ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ശ്രീ. സി. അഷ്‌റഫ് നന്ദി പറഞ്ഞു.കെ. നസീർ, കദീജ, മൈമൂന, നിഷാദ്, മുജീബ് റഹ്മാൻ, അബ്ദുറഹിമാൻ, അസ്‌ലം എന്നിവർ പദ്ധതിയുടെ വ്യത്യസ്ത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
5. ജൂൺ 13 വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം മാഗസിൻ പ്രകാശനവും
മുട്ടിൽ :ഡബ്ല്യു.ഒ.യു.പി സ്കൂൾ മുട്ടിൽ പുതിയ അധ്യയന വർഷത്തെ പ്രവർത്തന ഉദ്ഘാടനം കവി ശ്രീ സാദിർ തലപ്പുഴ നിർവഹിച്ചു. വിദ്യാരംഗം കോർഡിനേറ്റർ അബൂതാഹിർ സ്വാഗതം പറഞ്ഞു. മഷിമഴ എന്ന പേരിൽ കൈയ്യെഴുത്ത് മാഗസിൻ സാദിർ തലപ്പുഴ ഹെഡ്മിസ്ട്രസ് പത്മാവതി ടീച്ചർക്ക് നൽകി പ്രകാശനം ചെയ്തു.
ഹെഡ്മിസ്ട്രസ് പത്മാവതി ടീച്ചർ അധ്യക്ഷത വഹിച്ചു. അഷ്റഫ് , റസീന ,സലീന, ഖദീജ, നസീർ ,ലത്തീഫ്, നിഷാദ് , അസ് ലം തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.
അലിഫ് അറബിക് ടാലന്റ് ടെസ്റ്റ്
കൽപ്പറ്റ: അറബിക് ഒന്നാം ഭാഷയായി പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി നടത്തപ്പെടുന്ന അലിഫ് അറബിക് ടാലെൻറ് ടെസ്റ്റിൻ്റെ ജില്ലാതല മത്സരം 23/07/22 ന് നടന്നു. യു പി വിഭാഗത്തിൽ നിന്നും WOUP സ്കൂളിലെ ഫർഹ കെ ഒന്നാം സ്ഥാനം കരസ്ഥമാക്കി സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി. സ്കൂൾ തലം, സബ്ജില്ലാതലം എന്നിവയിൽ വിജയിച്ചാണ് ഫർഹ ജില്ലാതലത്തിൽ മത്സരത്തിനെത്തിയത്. ജില്ലയിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് നേടിയ ഒരു കുട്ടിക്ക് മാത്രമേ സംസ്ഥാന തലത്തിൽ മത്സരിക്കാൻ അവസരം ലഭിക്കുകയുള്ളൂ. മികച്ച വിജയം നേടിയ ഫർഹയെ ജീവനക്കാർ, രക്ഷാകർത്തു സമിതി, മാനേജ്‌മന്റ് തുടങ്ങിയവർ അഭിനന്ദിച്ചു.
6. ജൂൺ 19 വായനദിനമായി ആചരിച്ചു:- ജൂൺ 19 വായനാ ദിനാചരണം വിവിധ പരിപാടികളോടെ സ്കൂളിൽ സംഘടിപ്പിച്ചു. ജൂൺ 19 ഞായറാഴ്ച ആയ
തിനാൽ 20 -ാം തീയതിയാണ് പരിപാടികൾ നടത്തിയത്.
7. ജൂൺ 19 സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം .
8. ജൂൺ 26 ലഹരി വിരുദ്ധ ദിനം :വാരാചരണം സംഘടിപ്പിച്ചു .
9. ജൂലൈ 18 സ്കൂൾ പാർലമെൻറ് ഇലക്ഷൻ
10. ജൂലൈ 21 ചാന്ദ്രദിനം.
11. ആഗസ്റ്റ് 4,7 സ്കൂൾ കലോത്സവം.
12. ആഗസ്റ്റ് 6,9 ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു.
13. ആഗസ്റ്റ് 15 എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു ..
14. ആഗസ്റ്റ് 19 വിദ്യാർഥികൾക്കായി സത്യമേവജയതേ പരിശീലന പരിപാടി സംഘടിപ്പിച്ചു.
15. സെപ്റ്റംബർ 2 ഓണാഘോഷം .
16. സെപ്റ്റംബർ 2 അധ്യാപക ദിനാചരണം നടത്തി
17. സെപ്റ്റംബർ 13 സ്കൂൾ ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര.പ്രവൃത്തിപരിചയ ,ഐടി മേളകൾ.
18. സെപ്റ്റംബർ 14 ഹിന്ദി ദിനാചരണം
19. സെപ്റ്റംബർ 29,30 സ്കൂൾ സ്പോർട്സ് .
20. ഒക്ടോബർ 6 ലഹരി വിരുദ്ധ കാമ്പൈൻ നടത്തി.
21. നവംബർ 1 കേരളപ്പിറവി .
22. മലയാള ഭാഷാ ദിനം
23. ലഹരി വിപത്തിനെതിരെ ചങ്ങലതീർത്ത് വിദ്യാർഥികൾ .
24. നവംബർ 1,2,3,4 ബത്തേരി സബ്‍ജില്ലാ സ്പോർട്സ് മീറ്റ്..
25 നവംബർ4 പാഠ്യപദ്ധതി പരിഷ്ക്കരണവുമായി ബന്ധപ്പെട്ട സാമൂഹിക ചർച്ച .
26 നവംബർ 11,12 ഈ വർഷത്തെ സ്കൗട്ട് ഗൈഡ് യൂണിറ്റ് ക്യാമ്പ് സംഘടിപ്പിച്ചു.