അരിക്കുളം യു പി എസ്/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അരിക്കുളം എ യു പി സ്കൂൾ സ്ഥലം - അരിക്കുളം റവന്യൂ ജില്ല – കോഴിക്കോട് സ്ഥാപിത വർഷം - 1905 കൊയിലാണ്ടി പേരാമ്പ്ര റോഡിൽ അരിക്കുളം വില്ലേജ് ഓഫീസ്സിന് അടുത്തായി ബഹുനില കെട്ടിടത്തോടുകൂടിയതാണ് അരിക്കുളം എ യു പി സ്കൂൾ.അരിക്കുളം ഒറവിങ്കൽ ക്ഷേത്രവും അരീക്കുന്നത്ത് വിഷ്ണുക്ഷേത്രവും ഇതിനടുത്താണ്. പഴയ കാലത്ത് അരിക്കുളം ഹരീക്കുളം എന്നറിയപ്പെട്ടു.സീത ഊഞ്ഞാലാടിയ കുന്ന്,ഓഞ്ഞിലോട്ട് കുന്ന് സ്കൂളിന്റെ സമീപത്താണ്. 1905ല് ഏകാധ്യാപക വിദ്യാലയമായി കാനത്ത് കൃഷ്ണൻ നായർ ആണ് ഈ സ്കൂൾ സ്ഥാപിച്ചത്.പിന്നീട് എൽ പി സ്കൂൾ ആവുകയും 1935ൽ യു പി സ്കൂളായി ഉയർത്തി.1957 വരെ ഇ.എസ്സ്.എസ്സ്.എൽ.സി വരെ ക്ലാസുകൾ ഉണ്ടായിരുന്നു. 1942ൽ പി അച്ചുതൻ നായർ പ്രാധാനാധ്യാപകനായി.അധ്യാപനം ജീവിത ചര്യയായി കൊണ്ടുനടന്ന വ്യക്തിയായിരുന്നു.സ്കുളിനെ വളരെ ഉയർന്ന നിലയിലെത്തിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.പിന്നീട് കണാരൻ മാസ്റ്റർ,ഗോവിന്ദൻ മാസ്റ്റർ,മീനാക്ഷി ടീച്ചർ,അശോകൻ മാസ്റ്റർ,പത്മിനി ടീച്ചർ,സുലോജന ടീച്ചർ,വത്സലൻ മാസ്റ്റർ,ബാലൻ മാസ്റ്റർ,രാമാനന്ദൻ മാസ്റ്റർ എന്നിവർ പ്രധാനാധ്യാപകരായിരുന്നു. ശൃീമതി മീനാക്ഷി ടീച്ചർ വക 75 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം.സൗകര്യമുള്ള മൂന്നി നില കെട്ടിടം,സ്മാർട്ട് റൂം,ശുദ്ധജലം ലഭിക്കുന്ന കിണർ,പൈപ്പ് സംവിധാനം,കംമ്പ്യൂട്ടർ ലാബ്,സൗകര്യമുള്ള അടുക്കളയും,വളരെ നല്ല ലൈബ്രറിയും ഈ സ്കൂളിന് ഉണ്ട്. ഒന്നു മുതൽ ഏഴു വരെ ക്ലാസുകളും പ്രീ പ്രൈമറി ക്ലാസുകളും ഇവിടെ ഉണ്ട് 272 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു പാഠ്യേതര പ്രവർത്തനങ്ങളിൽ നല്ല നിലവാരം പുലർത്തുന്നു.ദിനാചരണങ്ങൾ,സാമുഹ്യ,ഗണിത ശാസ്ത്രമേളകൾ,വിദ്യാരംഗം എന്നിവ വർഷവും നടത്തുന്നു.സ്കൂൾ ക്ലബുകൾ കാര്യക്ഷമമായി നടക്കുന്നു.പി ടി എ,എം പി ടി എ,എസ്സ് ആർ ജി,ക്ലാസ്സ് പി ടി എ എന്നിവ കൃത്ത്യ സമയത്ത് വിളിച്ചു ചേർക്കുന്നു. 90 കുട്ടികൾ അംഗങ്ങളായുള്ള ജെ ആർ സി ഇവിടെ പ്രവർത്തിക്കുന്നു. ധാരാളം പ്രശസ്തരായ പുർവ്വ വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിനിണ്ട്.പ്രോഫസർ ശ്രീധരൻ നായർ(കോഴിക്കോട് എം സി സി കോളജ് കെമിസ്ട്രി വിഭാഗം തലവൻ),സി എം മുരളി(യുറീക്കയുടെ സംസ്ഥാന എഡിറ്റർ),സുസ്മിതാ എസ്സ്(സി കെ ജി കോളജ് പേരാമ്പ്ര),ഡോ.ശ്രീനിഷ,എ കെ എൻ അടിയോടി(മുൻ പഞ്ചായത്ത് പ്രസിഡന്റ്),കേളപ്പൻ മാസ്റ്റർ(മുൻ മേപ്പയ്യൂർ പഞ്ചായത്ത് പ്രസിഡന്റ്),സി രാധ(അരിക്കുളം പഞ്ചായത്ത് പ്രസിഡന്റ്). സബജില്ലാ,ജില്ലാ കലാ കായിക മേളകളിലും പങ്കെടുത്ത് ഉയർന്ന ഗ്രേഡുകൾ നേടി.ഈ വർഷം ആറബി കലോത്സവത്തിൽ ഒന്നാം സ്ഥാനം, സംസ്കൃത കലോത്സവത്തിൽ രണ്ടാം സ്ഥാനം,സ്കോളർ ഷിപ്പ് പരീക്ഷകളിൽ തുടർച്ചയായ വിജയം,ന്യുമാത്സ് പരീക്ഷയിൽ മൂന്നു കുട്ടികൾക്ക് ജില്ലാ തല പ്രവേശനം,സബജില്ലാ കായികമേളയിൽ വ്യക്തിഗത ചാമ്പ്യൻ പട്ടവും ഈ സകൂളിലെ വിദ്യാർത്ഥിക്കായിരുന്നു. ശൃീമതി സി ഗീതയാ ഇപ്പോഴത്തെപ്രധാനാധ്യാപിക.ശൃീജയ,ഷൈലജ,സബിത,ജിഷ, ഫെബിനാ,അസ്മ,ഷബ്നാ,പ്രവിത,സനിൽ കുമാർ, രാജേഷ്,ഫൈസൽ,അബ്ദുൾ സലാം,നിതീഷ് കുമാർ എന്നിവർ അദ്ധ്യാപകരും പ്രേമൻ ഓഫീസ്സ് അസിസ്സറ്റന്റുമാണ്. ഈ വിദ്യാലയത്തിന്റെ 111ാം വാർഷികവും രാമാനന്ദൻ മാസ്റ്റർക്കുള്ള യാത്രയയപ്പും 2016-മാർച്ചിൽ ഭംഗിയായി നടത്തി.സാമുഹ്യ രാഷ്ട്രീയ സംഗീത രംഗങ്ങളിലെ പ്രമുഖരും കൊയിലാണ്ടി എ ഈ ഒ യും ചടങ്ങിൽ സന്നിഹിതരായിരുന്നു.
-
അക്ഷരമുറ്റം ക്വിസ് സ്കൂൾതലം
-