ഗവ എൽ പി എസ് ദേവപുര/ക്ലബ്ബുകൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗാന്ധി ദർശൻ
സ്കൂളിൽ ഒരു ഗാന്ധി ദർശൻ ക്ലബ് പ്രവർത്തിച്ചുവരുന്നുണ്ട് .ഇതിന്റെ കീഴിൽ നിരവധിപ്രവർത്തനങ്ങളും നടന്നുവരുന്നു. ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധി അനുസ്മരണം,പരിസര ശുചീകരണം,ഗാന്ധിക്വിസ് തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ നടത്തി.ക്ലബ്ബിന്റെ കീഴിൽ നടത്തിയ മറ്റൊരു പ്രവർത്തനമാണ് ലോഷൻ നിർമാണം.കുട്ടികളെ പങ്കാളികളാക്കിയാണ് ഈ പ്രവർത്തനം നടത്തിയത്. രക്തസാക്ഷി ദിനത്തിൽ ഗാന്ധി അനുസ്മരണം,പുഷ്‌പാർച്ചന,സർവമത പ്രാർത്ഥന,പ്രസംഗം,ഗാന്ധിസൂക്തങ്ങൾ തയ്യാറാക്കൽ തുടങ്ങിയവ നടത്തി.
പരിസ്ഥിതി ക്ലബ്
പരിസ്ഥിതിപരിസ്ഥിതി ക്ലബിനു കീഴിൽ സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടന്നുവരുന്നു . ജൂൺ 5 പരിസ്ഥിതി ദിനത്തിൽ വൃക്ഷതൈ നട്ടു .വിവിധ ചെടികൾ നട്ടു പരിപാലിക്കുന്നുണ്ട് .പോസ്റ്റർ രചന ,പരിസ്ഥിതി ക്വിസ് തുടങ്ങിയ പരിപാടികൾ നടത്തി .പച്ചക്കറി വിത്തുകൾ നട്ടു ,വിളവെടുത്തു .വേനൽകാലമായപ്പോൾ പക്ഷികൾക്ക് കുടിക്കാൻ പാത്രത്തിൽ വെള്ളം വെച്ചുകൊടുത്തു .ഈ പ്രവൃത്തി കുട്ടികൾ വീട്ടിലും ചെയ്യുന്നുണ്ട്
| Home | 2025-26 |