ന്നത്തെ 'കോളിൽ മൂല' എന്ന സ്ഥലം- 'ഗോവുള്ള മൂല' എന്നായിരുന്നെന്നും (ധാരാളം പശുക്കളുണ്ടായിരുന്ന സ്ഥലം) പ്രഹരമേറ്റ് ഒരു പശു ചത്തുപോയതിൻെറ വിഷമം തീർക്കാൻ കന്നുകാലികൾക്ക് വെള്ളം കുടിക്കാൻ കുളം തീർക്കുകയും മേയാൻ സ്ഥലം ഒഴിച്ചിടുകയും ,മേലുരക്കാൻ കല്ല് സ്ഥാപിക്കുകയും ചെയ്തതായി പറഞ്ഞു കേൾക്കുന്നു. പശുക്കൾക്ക് വെള്ളം കുടിക്കുവാനായി കുഴിച്ച കുളം പ്രത്യേകത ഉള്ളതാണ്, കരയിൽ നിന്നും ചരിഞ്ഞിറങ്ങി അടിത്തട്ടുവരെ കന്നുകാലികൾക്ക് പോകാം, ഇന്നിത് മണ്ണിടിഞ്ഞ് മിക്കവാറും മൂടപ്പെട്ടിരിക്കുന്നു പൊന്തക്കാടുകൾ നിറഞ്ഞ ഇവിടം പാണൽ, ഈശ്വര മുല്ല തുടങ്ങിയ പൂമ്പാറ്റകളുടെ ലാർവ്വാസസ്യങ്ങൾ ഉള്ളതിനാൽ പൂമ്പാറ്റ നിരീക്ഷണത്തിന് പറ്റിയ സ്ഥലമാണ്. സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണെങ്കിലും ഒരു ചെറു മൈതാനം ഇവിടുണ്ട് , കാൽനടയാത്രക്കാർക്ക് വെള്ളം കുടിക്കാനായി ഒരു കിണറും, തണലിനും ആഹാരത്തിനും ആൽ, മാവ്, തെങ്ങ് ഇവ നട്ടതായും പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്, കിണർ ഇന്ന് സ്കൂളിൻെറ കിണറാണ്. ആലുംമാവും ഉള്ളതിനാൽ ആത്മാവ് എന്ന് ആളുകൾ പറയാറുണ്ടത്രേ.പഠനപ്രവർത്തനങ്ങൾക്കായി ഈ പരിസരം ഉപയോഗപ്പെടുത്തുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം