ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ്.തവനത്ത്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജി.എൽ.പി.എസ്.തവനത്ത്/ചരിത്രംപടുപ്പിൽ നിന്ന് ഒന്നര കിലോമീറ്റർ പടി ഞ്ഞാറ് മാറി തവനത്ത് എന്ന സ്ഥലത്ത് ശ്രീ .മാളിയേക്കൽ കണ്ണൻ നായരുടെ പത്തായപ്പുരയിലാണ് ആദ്യമായി സ്കൂൾ തുടങ്ങി യത് .അതു കൊണ്ടാണ് തവനത്ത് എന്ന പേര് വന്നത് .ശ്രീ .കണ്ണൻ നായരുടെയും അന്നത്തെ മറ്റു ചില പൗരപ്രമുഖരുടേയും ശ്രമഫലമാണ് വിദ്യാലയം .അദ്ദേഹത്തിന്റെ പത്തായപ്പുര സ്കൂൾ നടത്താൻ വിട്ടു കൊടുക്കുകയാണ് ഉണ്ടായത് .സൗകര്യപ്രദമായ മറ്റൊരു സ്ഥലത്തേക്കു സ്കൂൾ മാറ്റണമെന്ന്‌ ഡിസ്ട്രിസിറ്റിബോർഡ് പ്രസിഡന്റും സ്കൂൾ മേലധികാരി ജൂനിയർ ഡെപ്യൂട്ടി ഇൻസ്പെക്ടറും ആവശ്യപ്പെട്ടിരുന്നു .അങനെ പടുപ്പിൽ ശ്രീ .പച്ചിക്കാരൻ രാമൻ മണിയാണി സംഭാവന ചെയ്‌ത സ്ഥലമായ സ്കൂൾ ഇന്ന് സ്ഥിതി ചെയ്യുന്നിടത്തേക്കു 1995 -ൽ മാറ്റി സ്ഥാപിച്ചു .നിര്യാതനായ മുൻ വില്ലജ് ഓഫീസറും ,പട്ടേലർ എ ന്ന സ്ഥാനപ്പേരു നൽകി വിളിച്ചിരുന്നതുമായ ശ്രീ .ണ്.ബാലകൃഷ്ണൻ നായർ സ്കൂൾ കെട്ടിടത്തിന്റെ പണി ഏറ്റെടുത്തു നടത്തി.