പി.റ്റി.എം.എൽ.പി.എസ്. മരുതൂർക്കോണം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

നിർദിഷ്ട വിഴിഞ്ഞം അന്താരാഷ്ട്ര ഹാർബറിന് അടുത്ത് തിരുവനന്തപുരം - കളിയിക്കാവിള ദേശിയ പാതയിലൂടെയോ /  കഴക്കൂട്ടം - കാരോട് റോഡിലൂടയോ യാത്രചെയ്താൽ ബാലരാമപുരത്തിനും വിഴിഞ്ഞത്തിനു ഇടയിലുള്ള ഉച്ചക്കടയ്ക്ക് സമീപത്തായിട്ടാണ്‌ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒരു പ്രീ-പ്രൈമറി ക്ളാസും, 1 - 4 വരെയുള്ള ക്ലാസ്സുകളും പ്രവർത്തിക്കുന്നു. സ്മാർട്ട് ക്ലാസ്സ് റൂമുകളും വൃത്തിയുള്ള ടോയ്‌ലറ്റ് സൗകര്യങ്ങളും ഉണ്ട്, സ്കൂളിന്റെ തറ ടൈൽസ് പാകി മനോഹരമാക്കിയിട്ടുണ്ട്. കുട്ടികളുടെ മികവുറ്റ പഠനത്തിനായി ലാപ്‌ടോപ്, കമ്പ്യൂട്ടർ, പ്രൊജക്ടർ മുതലായവ ക്രമീകരിച്ചിട്ടുണ്ട്. സൗകര്യപ്രദമായ ഇരിപ്പടങ്ങൾ, പച്ചക്കറി തോട്ടം, പൂന്തോട്ടം എന്നിവ സ്കൂൾ പരിസരം മനോഹരമാക്കുന്നു. പോഷകസമൃദ്ധമായ ഉച്ചഭക്ഷണം നൽകി വരുന്നു. കൂടാതെ ആഴ്ചയിൽ രണ്ടു ദിവസം പാല് , ഒരു ദിവസം മുട്ട എന്നിവ നൽകി വരുന്നു.

കുട്ടികളുടെ യാത്രാസൗകര്യത്തിനായി സ്കൂൾ ബസ് എല്ലാ റൂട്ടിലും മാനേജ്മെന്റ്  ഏർപ്പെടുത്തിയിട്ടുണ്ട്.

ഒരു പ്രകൃതി സൗഹൃദ അന്തരീക്ഷമാണ് സ്കൂളിനുള്ളത്

1. മികവാർന്ന കെട്ടിടം

2. അസംബ്ലി ഹാൾ /ഓഡിറ്റോറിയം.

3. സ്കൂൾ ബസ്

4. ടൈൽ പാകിയ ക്ലാസ്സ്‌ മുറികൾ

5. ലൈബ്രറി

6. സ്മാർട്ട്‌ ക്ലാസ്സ്‌ /ഡിജിറ്റൽ ക്ലാസ്സ്‌ മുറികൾ

8. IT/ഡിജിറ്റൽ ഉപകരണങ്ങൾ

9. അടുക്കള/സ്റ്റോറൂം

10. ആനുപാതികമായ യൂറിനൽ /ലാറ്ററിൻ സൗകര്യം

11. ക്ലാസ്റൂം ഫർണിച്ചർ

12. മനോഹരമായ ഉദ്യാനം