പഞ്ചായത്ത് എൽ പി എസ് തലപ്പലം/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
1918 ജുലൈ 15 നാണ് ഈ സ്കുൂൾ സ്ഥാപിക്കപ്പെട്ടത്. പഴയ പേര് പാട്ടുപാറ പ്രൈമറി സ്കൂൾ എന്നായിരുന്നു. കലയക്കണ്ടത്തിനടുത്ത് പാട്ടുപാറയിലാണ് സ്ഥാപിതമായത്. ആദ്യ ഹെഡ്മാസ്റ്റർ ശ്രീ.പദ്മനാഭപിള്ള ആയിരുന്നു. 1920 കളിൽ അഞ്ഞൂറ്റിമംഗലത്തേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. മഹാകവി കട്ടക്കയത്തിൽ ചെറിയാൻ മാപ്പിളയാണ് സ്ഥലം നൽകിയത്. 9-11-1966-ൽ പഞ്ചായത്തിന് തീറെഴുതി. പുതിയ പേര് തലപ്പലം പഞ്ചായത്ത് എൽ.പി.സ്കൂൾ എന്നാക്കി. 19-6-1979-ൽ ഇപ്പോൾ ഉള്ള കെട്ടിടം നിലവിൽ വന്നു. 2-1-2010-ൽ സർക്കാർ ഏറ്റെടുത്തു. ഇപ്പോൾ സ്കൂളിൻറ പേര് തലപ്പലം പഞ്ചായത്ത് ഗവ.എൽ.പി.എസ് അഞ്ഞൂറ്റിമംഗലം.