ഗവ.എൽ പി എസ് കയ്യൂർ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

LSS

2021-22 അധ്യയന വർഷത്തിൽ LSS സ്കോളർഷിപ്പിന് അർഹയായി അമൃത ജിലേഷ് കയ്യൂർ ഗ്രാമത്തിന്റെ യശസിന് കാരണമായി. സ്‌കോളർഷിപ്പിനുള്ള നിതാന്ത പരിശ്രമം ഈ വർഷവും തുടരുന്നു.

ശതാബ്ധി സ്മാരക എൻഡോവ്മെന്റ്

പഠന നിലവാരം അനുസരിച്ചു എല്ലാ കുട്ടികൾക്കും നൽകാൻ സാധിക്കുന്നു .

കെ വി ശങ്കരൻ മെമ്മോറിയൽ എൻഡോവ്മെന്റ്

നാലാം ക്ലാസ്സിൽ നിന്നും ഗണിതത്തിനു മികച്ച പ്രകടനം കാണിക്കുന്ന പഠിതാവിനു നൽകുന്ന പുരസ്കാരം പൂർവ വിദ്യാർത്ഥിയും അധ്യാപികയും ആയിരുന്ന ശ്രീമതി ലക്ഷ്മി കുന്നേൽ തന്റെ പിതാവിൻ്റെ പേരിൽ ഏർപ്പെടുത്തിയ കെ വി ശങ്കരൻ മെമ്മോറിയൽ എൻഡോവ്മെന്റ്.

മറിയാമ്മ സെബാസ്റ്റൻ കൊച്ചുതൊട്ടിയിൽ മെമ്മോറിയൽ സ്കോളർഷിപ്പ്

മുന്നാം ക്ലാസ്സിൽ ഗണിതത്തിന് ഒന്നാം സ്ഥാനം നേടുന്ന കുട്ടിക്ക് ഈ സ്കൂളിലെ അധ്യാപിക ആയിരുന്ന ശ്രീമതി റാണി സെബാസ്റ്റൻ തന്റേ മതാവിന്റെ ഓർമക്കായി ഏർപ്പെടുത്തിയതാണ് മറിയാമ്മ സെബാസ്റ്റൻ കൊച്ചുതൊട്ടിയിൽ മെമ്മോറിയൽ സ്കോളർഷിപ്പ്

ശ്രീധരൻ കുറുക്കൻ പറമ്പിൽ മെമ്മോറിയൽ സ്കോളർഷിപ്പ്

രണ്ടാം ക്ലാസ്സിൽ ഗണിതത്തിനു മുൻപന്തിയിൽ നിൽക്കുന്ന കുട്ടിക്ക് സ്കൂളിലെ മുൻഹെഡ്മിസ്ട്രെസ്സ് ശ്രീമതി സിന്ധു പി കെ പിതാവിന്റെ ഓർമക്കായി ഏർപ്പെടുത്തിയതാണ് ശ്രീധരൻ കുറുക്കൻ പറമ്പിൽ മെമ്മോറിയൽ സ്കോളർഷിപ്പ് ,1 ആം ക്ലാസ്സിൽ ഗണിതത്തിന് ഒന്നാം സ്ഥാനം അലങ്കരിക്കുന്ന കുട്ടിക്ക് ശ്രീമതി സിന്ധു പി കെ മാതാവിന്റെ ഓർമക്കായി ഏർപ്പെടുത്തിയ ദേവകി ശ്രീധരൻ കുറുക്കൻ പറമ്പിൽ മെമ്മോറിയൽ സ്കോളർഷിപ്പും നൽകി വരുന്നു.

കെ ഒ വർക്കി മെമ്മോറിയൽ എൻഡോവ്മെന്റ്  

കഴിഞ്ഞ വര്ഷം മുതൽ റിട്ടയേർഡ് H M കെ ഒ വർക്കി മെമ്മോറിയൽ എൻഡോവ്മെന്റ്  നൽകി വരുന്നു. ,4 ആം ക്ലാസ്സിലെ മികച്ച STUDENT ന് ഈ തുക നീക്കി വെച്ചിരിക്കുന്നത് .