സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
അവിടെ പഠിപ്പിക്കുന്നതിന് കരയോഗത്തിൽ നിന്നും മാനേജർ മൂന്നു അദ്ധ്യാപകരെ നിയമിച്ചു. കാഞ്ഞില ശ്രീ. ശങ്കരൻ നായർ. ആയാംകുടി ശ്രീ നീലകണ്ഠകൈമൾ. തൂപ്പംകുഴി ശ്രീ ഗോവിന്ദൻ നായർ എന്നിവരായിരുന്നു അദ്ധ്യാപകർ. അവർ ഇന്ന് കാലയവനികയ്ക്കുള്ളിൽ മറഞ്ഞുപോയി. അവരുടെ ശിഷ്യൻമാർ ഇന്നും ഈനാട്ടിൽ ധാരാളമുണ്ട്. അതിനുശേഷം കുഴിക്കാട്ടിൽ കേശവൻ നായരും അദ്ധ്യാപകനായിരുന്നു. ഈ വിദ്യാലയമാണ് ഈ ഗ്രാമത്തിൻെറ സാർവ്വത്രിക സാക്ഷരതയ്ക്ക് തുടക്കം കുറിച്ചത്.
   സ്കൂളിൻെറ പരിപൂർണ്ണ ഉത്തരവാദിത്വം അദ്ധ്യാപകരിൽതന്നെ ആയിരുന്നു. അന്ന് അദ്ധ്യാപകർക്ക് ഗവൺമെന്റിൽനിന്നും കൊടുക്കുന്ന ഗ്രാൻറ് 8 രൂപ മുതൽ 10 രൂപാവരെയായിരുന്നു. എന്നു കേൾക്കുന്വോൾ നിങ്ങൾക്കൽഭുതം തോന്നും. സ്കൂളിൻെറ ആവശ്യങ്ങൾ നിർവ്വഹിക്കുക.യഥാസമയം കെട്ടിമേച്ചിൽ നടത്തുക