ഗവ.എൽ.പി.എസ് .തുറവൂർ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1907 ൽഎൻഎസ്എസ്സിന്റെആചാര്യനായ ആയ ശ്രീ മന്നത്തു പത്മനാഭൻ ഈ സ്കൂളിലെ അധ്യാപകൻ ആയിരുന്നു എന്ന കാര്യം സ്മരിക്കട്ടെ .മനക്കോടം ഇടവകയും കുന്നേൽ കുടുംബക്കാരും തമ്മിലുള്ള കിടമത്സരങ്ങളും സാമ്പത്തിക പരാധീനതയും കൊണ്ട് 1921 ഈ സ്കൂൾ ഗവൺമെന്റിലേക്ക് വിട്ടുകൊടുക്കുകയും ഗവൺമെൻറ് എൽ പി സ്കൂൾ എന്ന് പേരിടുകയും ചെയ്തു. Lആകൃതിയിലുള്ള ഒരു ഓലമേഞ്ഞ കെട്ടിടമാണ് അന്ന് സ്കൂളിന് ഉണ്ടായിരുന്നത്. സ്കൂൾ പിടിഎ കെട്ടിയുണ്ടാക്കിയ ഒരു മൂത്രപ്പുരയും ഒരു കഞ്ഞിപ്പുര യും മാത്രമാണ് അന്ന് ഈ സ്കൂളിന് ഉണ്ടായിരുന്നത്. മനക്കോടം പള്ളിനൽകിയ ഒരു മണിയാണ് ഇന്നും സ്കൂളിൽ ബെല്ലടിക്കാൻ ഉപയോഗിക്കുന്നത്.