ഗവ.എൻ.എസ്.എൽ.പി.എസ് എരമല്ലൂർ/ചരിത്രം
1950-ലാണ് നായർ സമാജം ഇംഗ്ലീഷ് മീഡിയം സ്കൂൾ ഗവൺമെൻറ് ഏറ്റെടുത്തു ഗവൺമെൻറ് എൻ.എസ്എ.ൽ.പി.എസ് എരമല്ലൂർ എന്നപേരിൽ അറിയപ്പെടാൻ തുടങ്ങിയത്. 80 വർഷത്തോളം ഓലമേഞ്ഞ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഈ സ്കൂളിന് ഇപ്പോൾ 14 ക്ലാസ് മുറികളും, പ്രീപ്രൈമറികളും, കളിസ്ഥലങ്ങളും,പ്രാഥമികാവശ്യ സൗകര്യങ്ങളും, ആരോഗ്യപരിപാലന പ്രവർത്തനങ്ങളും ഇംഗ്ലീഷ് കംപ്യൂട്ടർ പരിജ്ഞാന വികസന മേഖലകളും ഗ്രാമ പഞ്ചായത്തിലെയും വിവിധ എം.പി എം.എൽ.എ പി.ടി.എ .എസ്.എം.സി പ്രാദേശിക അഭ്യുദയകാംക്ഷികൾ എന്നിവരുടെ സഹായത്തോടെയാണ് ഈ നേട്ടങ്ങൾ കൈവരിക്കാൻ ഇടയായത്. എരമല്ലൂരിലെ സമീപ പ്രദേശങ്ങളിൽ ജീവിച്ചിരുന്ന മുൻ തലമുറക്കാരുടെ വ്യക്തിത്വവും, മനോഭാവങ്ങളും, ശീലങ്ങളും, നൈപുണികളും, ആശയവിനിമയശേഷിയും സാമൂഹികബോധവും, സദാചാരബോധവും ഒക്കെ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച വിദ്യാലയമാണിത്. എഴുപുന്ന ഗ്രാമ പഞ്ചായത്തിലെ ഏക സർക്കാർ സ്കൂൾ ഇതുതന്നെയാണ്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |