ഗവ. എൽ.പി.എസ്. ആനാട്/അക്ഷരവൃക്ഷം/ പ്രകൃതിയെ സംരക്ഷിക്കാം
പ്രകൃതിയെ സംരക്ഷിക്കാം
ദൈവത്തിൻെറ വരദാനമാണ് പ്രകൃതി.അതിനെ സംരക്ഷിക്കേണ്ടത് നമ്മുടെ കർത്തവ്യമാണ്.എന്നാൽ മനുഷ്യർ പുരോഗമനത്തിൻെറ പേരിൽ പ്രകൃതിയെ നശിപ്പിക്കുകയാണ് ചെയ്യുന്നത്.അന്തരീക്ഷവും ജലവും മണ്ണും നാമോരോരുത്തരും സംരക്ഷിക്കണം.അതിനായ് നമുക്ക് ചെയ്യാവുന്ന ഒരു കാര്യമാണ് മരങ്ങൾ വച്ചുപിടിപ്പിക്കുകയെന്നത്.അങ്ങനെ ചെയ്താൽ അന്തരീക്ഷത്തിൽ ഓക്സിജൻെറ അളവ് കൂടും.മാത്രമല്ല മണ്ണൊലിപ്പ് തടയുകയും ചെയ്യാം.മാലിന്യങ്ങൾ വലിച്ചെറിഞ്ഞ് പ്രകൃതിയെ മലിനമാക്കാതെ കൃത്യമായ് മാലിന്യങ്ങൾ സംസ്കരിക്കണം. മാലിന്യങ്ങൾ പുഴയിലേക്കുതളളി ജലാശയങ്ങൾ മലിനമാക്കരുത്. മനുഷ്യരെപ്പോലെ തന്നെ പ്രകൃതിയിൽ ധാരാളം ജീവജാലങ്ങളുണ്ട്,അവയേയും സംരക്ഷിക്കേണ്ടത് നമ്മുടെ കർത്തവ്യമാണ്.പുരോഗമനത്തിൻെറ പേരിൽ നാം വയലുകളും ജലാശയങ്ങളും നികത്തി കെട്ടിടങ്ങൾ നിർമ്മിക്കുന്നു.അതിനാൽ മഴവെളളം മണ്ണിൽ താഴാതെ ഒഴുകി പോകുന്നു അങ്ങനെ ജലദൗർലഭ്യം ഉണ്ടാകുന്നു. പുരോഗമന പ്രവർത്തനങ്ങൾ പ്രകൃതിയെ നശിപ്പിക്കാത്ത രീതിയിൽ നടത്തണം. പ്രകൃതിയ്ക്ക് ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ ഭാവിതലമുറയായ നമ്മളെയാണ് ബാധിക്കുന്നത്.പ്രകൃതിയാണ് നമ്മുടെ സമ്പത്ത്.അത് നാം ഓരോരുത്തരും സംരക്ഷിക്കണം.അതിനായ് നമുക്ക് ഒരുമിച്ച് കൈകോർക്കാം.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |