എ.എം.എൽ.പി.സ്കൂൾ പകര/അക്ഷരവൃക്ഷം/കൊറോണയുടെ ആത്മകഥ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയുടെ ആത്മകഥ

ചങ്ങാതിമാരെ, ഞാനാണ് കൊറോണ വൈറസ്. എന്നെ കോവിഡ് 19 എന്നും വിളിക്കും. ചൈനയിലെ വുഹാൻ എന്ന ഒരു കൊച്ചു ഗ്രാമത്തിലാണ് ഞാൻ ജനിച്ചത്. 2019 ഡിസംബർ 30 നാണ് എന്റെ ജന്മദിനം. എന്റെ സഞ്ചാരം മനുഷ്യരിലൂടെ ആണ്. ചൈനയിൽ നിന്നും വളരെ വേഗത്തിൽ ഞാൻ ഈ ലോകം മുഴുവൻ ചുറ്റിക്കറങ്ങി. ഞാൻ ഒരുപാട് മനുഷ്യരുടെ ജീവനെടുത്തു. എന്നെ തുരത്താനുള്ള ഒരേയൊരു മാർഗ്ഗം നിങ്ങൾ ശുചിത്വം പാലിക്കുക എന്നതാണ്. എന്നെ തുരത്താൻ മരുന്നൊന്നും ഇതുവരെ ആരും കണ്ടുപിടിച്ചിട്ടില്ല. വൈകാതെ തന്നെ എന്നെ പിടിച്ചു കെട്ടും എന്ന് എനിക്ക് അറിയാം. എന്നാലും നിങ്ങൾ ശുചിത്വം പാലിക്കും എന്ന പ്രതീക്ഷയോടെ.... കൊറോണ

നന്ദന. ബി
3A എ.എം.എൽ.പി.സ്കൂൾ പകര
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ