മുറ്റത്തെ മുല്ലയ്ക്ക് മണമുണ്ടെന്ന്
ഞാൻ ഇന്നറിഞ്ഞു
തൊടിയിലും വളപ്പിലും
എത്രയെത്ര കാഴ്ചകൾ
പൂമ്പാറ്റകൾ ചെടികൾ മരങ്ങളും
നിറഞ്ഞ പ്രകൃതിയുടെ മടിയിൽ
തലചായ്ച്ചുറങ്ങാൻ
ഇളം കാറ്റിന്റെ മാതൃത്വത്തെയും
ഇന്നു ഞാൻ അറിഞ്ഞു
കണിക്കൊന്ന പൂത്തുലഞ്ഞ മേടമാസ പുലരികൾ
തിരക്കിട്ട് ഓടിയകലുന്ന പകലുകൾ
ഇന്ന് ഇത് പുതിയൊരു
ക്വാറന്റിൻ ലോകം
അറിഞ്ഞു ഇന്ന് ഞാൻ
മുറ്റത്തെ മുല്ലയ്ക്ക്
മണമുണ്ടെന്ന്