ഗവ.ഹൈസ്‍ക്കൂൾ പാമ്പനാർ/ലിറ്റിൽ കൈറ്റ്സ്.
ഐ.ടി. ക്ലബ്ബ്
വിവരസാങ്കേതികവിദ്യ, പഠനരംഗത്ത് അതിന്റെ ഉപയോഗം, അതിന്റെ പുത്തൻ പ്രവണതകൾ എന്നിവയെക്കുറിച്ചുള്ള അവബോധവും താല്പര്യവും കുട്ടികളിൽ ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ 2018-19 വർഷത്തിലെ ലിറ്റിൽകൈറ്റ്സ് ഐ.ടി. ക്ലബ്ബ് രൂപീകരിക്കുകയുണ്ടായി. വിവരസാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട സ്കൂളിലെ എല്ലാപ്രവർത്തനങ്ങൾക്കും വേണ്ട സഹായവും നേതൃത്വവും നൽകുന്നത് ഐ.ടി. ക്ലബ്ബ് ആണ്.സ്കൂളിലെ ഐ.ടി കോർഡിനേറ്ററായി സാബു ജോസഫ് (എച്ച്.എസ്,എ)ഉം, കൈറ്റ് മിസ്ട്രസ് ആയി ശ്രീമതി. അമുത റാണി. എസ് (എച്ച്.എസ്,എ), ശ്രീമതി. ഷൈബ. എസ് (എച്ച്.എസ്,എ) എന്നിവരും പ്രവർത്തിക്കുന്നു.
പീരുമേട് സബ്-ജില്ലാ എെ.റ്റി.മേള
2018-19 വർഷത്തെ പീരുമേട് സബ്-ജില്ലാ എെ.റ്റി.മേള പാമ്പനാർ ഹൈസ്ക്കൂളിൽ വെച്ചാണ് നടന്നത്. വിവിധ സ്കൂളുകളിൽ നിന്ന് 150-ൽപരം കുട്ടികളും അദ്ധ്യാപകരും പങ്കെടുത്ത സബ്-ജില്ലാ എെ.റ്റി.മേള അതിന്റെ സംഘാടനം കൊണ്ട് ശ്രദ്ധേയമാവുകയും ഏവരുടേയും പ്രശംസ പിടിച്ചുപറ്റുകയും ചെയ്തിരുന്നു.
ഐ.ടി മേളയിലെ പങ്കാളിത്തം
ഐ.ടി. ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാവർഷവും ഐ.റ്റി മേളയിലെ വിവിധ മത്സരങ്ങൾക്ക് കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്. ഈ മത്സരങ്ങൾക്ക് വേണ്ട പരിശീലനം ഐ.ടി. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി അവരെ സബ്‌ജില്ലാ, ജില്ലാ,സംസ്ഥാനതല മത്സരങ്ങളിൽ അയയ്ക്കാറുണ്ട്. സംബ്‌ജില്ലാതലത്തിൽ വിവിധ ഇനങ്ങളിൽ കുട്ടികൾക്ക് സമ്മാനം കിട്ടിയിട്ടുണ്ട്.
മികവാർന്ന പ്രവർത്തനങ്ങളിലൂടെ...........
സ്കൂളിൽ നടക്കുന്ന വിവിധ പ്രവർത്തനങ്ങളുടെ ചിത്രീകരണം ഐ.ടി. ക്ലബ്ബിന്റെ നേതൃത്വത്തിൽ ചെയ്യാറുണ്ട്.സ്കൂളിൽ നടക്കുുന്ന പ്രവേശനോത്സവം, പി.ടി.എ പൊതുയോഗം കലോത്സവം, വാർഷികാഘോഷം, ബോധവല്കരണ ക്ലാസുകൾ, വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ തുടങ്ങി എല്ലാ പ്രവർത്തനങ്ങളുടേയും ചിത്രീകരണം പ്രത്യേക പരിശീലനം നേടിയ ഐ.ടി. ക്ലബ്ബ് അഗംങ്ങൾ നിർവ്വഹിച്ചുവരുന്നു. ഒരു വർഷത്തെ ആകെ പ്രവർത്തനങ്ങൾ ക്രോഡീകരിച്ച് എഡിറ്റ് ചെയ്ത് റിപ്പോർട്ട് തയ്യാറാക്കി പി.ടി.എ പൊതുയോഗത്തിലും, വാർഷികത്തിലും അവതരിപ്പിക്കുന്നുണ്ട്.