എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/Activities/ലോകഭിന്നശേഷി വാരാചരണം

ഡിസംബർ മൂന്ന് ലോകഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഡിസംബ‍ർ രണ്ടിന് സ്കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികൾ പിയർ ഗ്രൂപ്പിന്റെ സഹായത്തോടെ അവതരിപ്പിച്ച സ്കൂൾ അസംബ്ലി പ്രത്യേക ശ്രദ്ധയാക‍ർഷിച്ചു.പത്താംക്ലാസ് വിദ്യാർത്ഥിയായ ആദിത്യൻ കെ ആർ വ്യക്തി പരിചയം നടത്തി.എട്ടാം ക്ലാസ് വിദ്യാർത്ഥി അമീർഷാ മഹത് വചനം വായിച്ചു.കാഴ്ച വൈകല്യമുള്ള പത്താം ക്ലാസ് വിദ്യാർത്ഥിയായ വൈശാഖ് ഗാനമാലപിച്ചു. അവരുടെ ട്രെയിനറായ ജോന ടീച്ചർ കുട്ടികൾക്ക് സമ്മാനം നൽകി.